Wednesday, March 13, 2019 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 04.03 PM

മുപ്പതിന്റെ നിറവില്‍ വേള്‍ഡ് വൈഡ് വെബ് (www)

word wide web 30th birthday

വേള്‍ഡ് വൈഡ് വെബിന് (www) മുപ്പത് വയസ്സ് പൂര്‍ത്തിയായി. വേള്‍ഡ് വൈഡ് വെബിന്റെ മുപ്പതാം ജന്മദിനം ഗൂഗിള്‍ ഡൂഡിലും ആഘോഷമാക്കി. 1980-ല്‍ യൂറോപ്യന്‍ കണികാപരീക്ഷണ ശാല ആയ 'സേണി'ല്‍ (CERN) പ്രവര്‍ത്തിക്കുന്ന സമയത്താണ് മറ്റ് കമ്പ്യൂട്ടറുകളുമായി വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന പ്രോഗ്രാം രൂപീകരിക്കുക എന്ന ആശയം ബേണേഴ്സ്-ലീയുടെ മനസിലെത്തുന്നത്.

കരാര്‍ അവസാനിച്ച് സേണ്‍ വിട്ട അദ്ദേഹം എണ്‍പതുകളുടെ അവസാനം വീണ്ടും സേണിലെത്തി. ആ സമയത്താണ് വെബ്ബിന് രൂപംനല്‍കാനുള്ള ശ്രമം വീണ്ടും നടത്തുന്നത്. അതിനായുള്ള കമ്പ്യൂട്ടര്‍ ഭാഷയായ 'ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്' (HTML), ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്ഫെര്‍ പ്രോട്ടോക്കോള്‍ (http), യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍ (URL) എന്നിവയൊക്കെ സ്വന്തമായി ബേണേഴ്സ്-ലീ രൂപംനല്‍കി. വേള്‍ഡ് വൈഡ് വെബ്ബ് അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വെബ് സെര്‍വറും അദ്ദേഹം രൂപപ്പെടുത്തി.

അന്ന് 33 വയസ്സുള്ള ബേണേഴ്സ്-ലീ, സേണില്‍ തന്റെ മേധാവിക്ക് 'ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്: എ പ്രൊപ്പോസല്‍' (Information Management: A Proposal) എന്ന രേഖ 1989 മാര്‍ച്ച് 12-ന് സമര്‍പ്പിച്ചതോടെയാണ് വെബ്ബിന്റെ ഔപചാരികമായ തുടക്കമെന്ന് പറയാം. ജനീവയ്ക്കടുത്ത് സ്വിറ്റ്സര്‍ലാന്റിന്റേയും ഫ്രാന്‍സിന്റേയും അതിര്‍ത്തിയിയുള്ള സേര്‍ണിലെ സഹപ്രവര്‍ത്തകര്‍ക്ക് പല കമ്പ്യൂട്ടറുകളിലേക്ക് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം ഒരു വലിയ ഹൈപ്പര്‍ടെക്സ്റ്റ് ഡാറ്റാബേസ് തുടങ്ങാന്‍ മുന്‍കൈയ്യെടുത്തു. 1991-ടെ ബാഹ്യ വെബ് സര്‍വറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

തൊട്ടുപിന്നാലെ തന്നെ ആദ്യത്തെ വെബ്‌സൈറ്റും അദ്ദേഹം ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തി. വെബ്ബിന്റെ ഉപയോഗം വിശദീകരിക്കുന്ന ഉള്ളടക്കമായിരുന്നു വെബ്‌സൈറ്റില്‍. തുടര്‍ന്ന് വെബ്ബിന്റെ ഉന്നമനത്തിനായി വിവിധ കമ്പനികളെ ഉള്‍പ്പെടുത്തി വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം എന്ന കൂട്ടായ്മയ്ക്കും ബേര്‍ണേഴ്-ലീ രൂപം നല്‍കി.

സ്വതന്ത്ര സോഫ്റ്റ്വേര്‍ പ്രസ്താനത്തിന്റെ നേതാവ് റിച്ചാര്‍ഡ് സ്റ്റോള്‍മാന്റെ ആരാധകനായിരുന്നു ബേണേഴ്സ്-ലീ. അതിനാല്‍ താന്‍ നടത്തിയ കണ്ടെത്തല്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് എക്കാലവും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി, തന്റെ സ്ഥാപനമായ സേണിനെക്കൊണ്ട് തൊണ്ണൂറുകളില്‍ അതിനാവശ്യമായ സുപ്രധാന കരാറില്‍ ബേണേഴ്സ്-ലീ ഒപ്പുവെപ്പിച്ചു

Ads by Google
Wednesday 13 Mar 2019 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW