Tuesday, May 21, 2019 Last Updated 31 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 01.37 AM

ബി-ആര്‍ക്‌: ഒന്നും ആറും റാങ്കുകള്‍ ആസാദിക്ക്‌

uploads/news/2019/03/294133/v4.jpg

കൊച്ചി: എം.ജി. യൂണിവേഴ്‌സിറ്റിയുടെ ബാച്ചിലര്‍ ഓഫ്‌ ആര്‍ക്കിടെക്‌ച്ചര്‍ (ബി.ആര്‍ക്‌) ഡിഗ്രിയുടെ ഒന്നും ആറും റാങ്കുകള്‍ കരസ്‌ഥമാക്കി വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍കിടെക്‌ച്ചര്‍ ആന്‍ഡ്‌ ഇന്നോവേഷന്‍സിലെ (ആസാദി) വിദ്യാര്‍ഥിനികള്‍. ജല്‍വ അബ്‌ദുള്‍ ലത്തീഫ്‌ ഒന്നും ഷഹാന സലാഹുദീന്‍ ആറും റാങ്ക്‌ നേടി.
വാഴക്കാല ന്യൂക്ലിയസ്‌ ഫെയര്‍ഡെയില്‍ 6-ാം നമ്പര്‍ വില്ലയില്‍ അബ്‌ദുള്‍ ലത്തിഫ്‌-സഹീറ തങ്ങള്‍ ദമ്പതികളുടെ മകളാണ്‌. തമ്മനം മത്തിച്ചപറമ്പില്‍ വീട്ടില്‍ വൈ സലാഹുദീന്‍ ബുഷറ ബീവി ദമ്പതികളുടെ മകള്‍ ഷഹാന സലാഹുദീനാണ്‌ ആറാം റാങ്ക്‌.
ആദ്യമായാണ്‌ എം.ജി യൂണിവേഴ്‌സിറ്റി ബി.ആര്‍ക്‌ ഡിഗ്രിയുടെ റാങ്ക്‌ ഒരു സ്വകാര്യ കോളജിന്‌ ലഭിക്കുന്നത്‌. അടുത്ത പത്ത്‌ വര്‍ഷത്തിനുള്ളില്‍ ഏഷ്യയിലെ മികച്ച അഞ്ച്‌ കോളജുകളില്‍ ഒന്നാക്കി ആസാദിയെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ അംഗീകാരം ഒരു പ്രചോദനമാകുമെന്ന്‌ കോളജ്‌ ഡയറക്‌ടര്‍ ബി.ആര്‍. അജിത്ത്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Wednesday 13 Mar 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW