Tuesday, March 12, 2019 Last Updated 21 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Mar 2019 01.15 AM

പൈങ്കുനി ഉത്സവത്തിനായി ശബരിമല നട തുറന്നു

uploads/news/2019/03/293859/1.jpg

ശബരിമല: പൈങ്കുനി ഉല്‍സവത്തിനായി അയ്യപ്പ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ തന്ത്രി കണ്‌ഠര്‌ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ ശ്രീകോവിലില്‍ നട തുറന്ന്‌ ദീപം തെളിച്ചു. നാഗര്‍ നടയും ഗണപതി നടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നു. പുതുതായി പണി കഴിപ്പിച്ച സ്വര്‍ണത്തില്‍ തീര്‍ത്ത ശ്രീകോവിലിന്റെ വാതില്‍ സമര്‍പ്പണവും തുടര്‍ന്ന്‌ നടന്നു. വാതിലുകള്‍ വാദ്യമേളത്തോടെ ക്ഷേത്രത്തിന്‌ വലം വച്ച ശേഷമാണ്‌ സമര്‍പ്പിച്ചത്‌. കൊടിക്കൂറയുടെയും പഴുക്കാ മണ്ഡപത്തിന്റെയും സമര്‍പ്പണവും നടന്നു. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ രാത്രി ഏഴു മുതല്‍ പ്രാസാദ ശുദ്ധിക്രിയകളും നടന്നു. ഇന്നലെ പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
രാത്രി 10 ന്‌ ഹരിവരാസനം പാടി നട അടച്ചു. നാളെ രാവിലെ 7.30 ന്‌ കൊടിയേറ്റ്‌ നടക്കും. തന്ത്രി കണ്‌ഠര്‌ രാജീവരുടെ കാര്‍മ്മികത്വത്തിലാണ്‌ കൊടിയേറ്റ്‌ ചടങ്ങുകള്‍. ആറാട്ട്‌ ഉത്സവത്തിനായി കൊടിക്കൂറയും കയറും കൊല്ലം ശക്‌തികുളങ്ങര ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്ര ഭാരവാഹികള്‍ ആണ്‌ വഴിപാടായി സമര്‍പ്പിച്ചത്‌. കൊടിയേറ്റ്‌ പൂജകള്‍ക്ക്‌ ശേഷം ബിംബ ശുദ്ധി ക്രിയകളും നടക്കും. ഉച്ചപൂജ കഴിഞ്ഞ്‌ ഒരു മണിക്ക്‌ നട അടയ്‌ക്കും. വൈകിട്ട്‌ അത്താഴപൂജ, മുളയിടല്‍, ശ്രീഭൂതബലി എന്നിവയും നടക്കും. നാളെ ഉത്സവബലി നടക്കും. എല്ലാം ദിവസവും ഉല്‍സവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉല്‍സവ ദിവസമായ 16 ന്‌ വിളക്ക്‌ എഴുന്നെള്ളിപ്പ്‌. 20 ന്‌ പള്ളിക്കുറുപ്പ്‌. 21 ന്‌ ആറാട്ടെഴുന്നെള്ളിപ്പും പമ്പയില്‍ ആറാട്ടും പൂജയും.
തുടര്‍ന്ന്‌ സന്നിധാനത്തേക്ക്‌ ആറാട്ട്‌ എഴുന്നള്ളിപ്പ്‌ തിരികെ പോകും. രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര നട അടയ്‌ക്കും. മീനമാസ പൂജകള്‍ക്കായും ഉല്‍സവ സമയത്ത്‌ തന്നെയാണ്‌ നട തുറന്നിരിക്കുന്നത്‌. മേടവിഷു പൂജകള്‍ക്കായി ഏപ്രില്‍ 11 ന്‌ നട തുറക്കും.

Ads by Google
Tuesday 12 Mar 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW