Friday, June 21, 2019 Last Updated 24 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 11 Mar 2019 04.49 PM

ഭാര്യയ്ക്ക് പുനീതിന്റെ വനിത ദിന സമ്മാനം ; 4 കോടി എസ്യുവി ഉറുസ്

puneeth rajkumar gifted lamborghini urus to his wife

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളിലെ വാഹനപ്രേമിയാണ് സാന്റല്‍വുഡ് സൂപ്പര്‍താരം പുനീത് രാജ് കുമാര്‍. വനിത ദിനത്തില്‍ പുനീത് രാജ് കുമാര്‍ ഭാര്യയ്ക്ക് സമ്മാനിച്ച എസ്‌യുവിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ 4 കോടി വിലയുള്ള എസ്യുവി ഉറുസാണ് ഭാര്യ അശ്വിനിക്ക് പുനീത് സമ്മാനിച്ചത്.

നാലു ലീറ്റര്‍, വി8്, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. പുനീതിന്റെ ഗ്യാരേജില്‍ ഔഡി ക്യൂ7, ലാന്‍ഡ്‌റോവര്‍ റേഞ്ച് റോവര്‍, നിസാന്‍ ജിടിആര്‍ തുടങ്ങി നിരവധി കാറുകളുണ്ട്. ലംബോര്‍ഗിനിയുടെ ആഡംബര എസ്‌യുവിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW