Monday, March 11, 2019 Last Updated 44 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 10 Mar 2019 01.30 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/03/293427/azcha.jpg

അശ്വതി: വിദ്യാര്‍ഥികള്‍ക്ക്‌ മികച്ച വാരം. ഉത്സാഹിച്ചു പ്രവര്‍ത്തിച്ചു മുന്നേറുവാന്‍ സാധിക്കും. ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും. പൊതുവേ എല്ലാക്കാര്യത്തിലും വിജയം പ്രതീക്ഷിക്കാം.

ഭരണി: വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകള്‍ വരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. മുതിര്‍ന്ന ബന്ധുക്കളുമായി അഭിപ്രായഭിന്നത. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.

കാര്‍ത്തിക: കര്‍മ്മരംഗത്ത്‌ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തിയും അംഗീകാരങ്ങളും ലഭിക്കും. വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവും.

രോഹിണി: മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. മാനസിക സംഘര്‍ഷങ്ങള്‍ കൂടും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്‌ടിയും അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കണം.

മകയിരം: ദമ്പതികള്‍ തമ്മില്‍ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. വിവാഹകാര്യത്തിന്‌ നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കുവാന്‍ സാധ്യത.

തിരുവാതിര: യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. പുതിയ സൗഹൃദം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

പുണര്‍തം: തടസപ്പെട്ടു കിടന്നിരുന്ന കാര്യങ്ങള്‍ മുന്നോട്ടു നീക്കുവാന്‍ കഴിയും. മാനസിക സംഘര്‍ഷം ശമിക്കും. കുടുംബസൗഖ്യ വര്‍ദ്ധന. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്ന്‌ സഹായം. സാമ്പത്തിക വിഷമതകള്‍ മറികടക്കും.

പൂയം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. വാക്‌സാമര്‍ഥ്യം കൊണ്ട്‌ കാര്യസാദ്ധ്യം. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. തൊഴിലില്‍ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ അല്‌പം ആശ്വാസം ലഭിക്കും.

ആയില്യം: വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. അഭിപ്രായഭിന്നതകള്‍ ശമിക്കുക വഴി കുടുംബസുഖം വര്‍ദ്ധിക്കും. കാര്യവിജയം നേടും.

മകം: പ്രേമവിവാഹത്തിന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടുകാരില്‍നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ആഘോഷങ്ങളില്‍ പങ്കെടുക്കും. നിരാശ വിട്ടുമാറും.

പൂരം: പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. തൊഴില്‍രഹിതര്‍ക്ക്‌ ജോലിസാദ്ധ്യത. പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. വാതജന്യ രോഗസാദ്ധ്യത.

ഉത്രം: ഗൃഹാന്തരീക്ഷം സംതൃപ്‌തകരമായിരിക്കും. ആഢംബര ചെലവുകള്‍ വര്‍ദ്ധിക്കും. മനസിന്‌ ശാന്തത നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ലഹരിവസ്‌തുക്കളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കും.

അത്തം: സുഹൃത്തുക്കളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. തൊഴില്‍പരമായി സ്വദേശം വിട്ടുനില്‌ക്കേണ്ട അവസ്‌ഥയുണ്ടാകും. മുന്‍പ്‌ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള നേട്ടം സന്തോഷം നല്‍കും കര്‍മ്മരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും.

ചിത്തിര: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാല്‍ മനഃസന്തോഷം വര്‍ദ്ധിക്കും. കൂട്ടുകാര്‍ നിമിത്തം കാര്യവിജയം. മറ്റുള്ളവരില്‍നിന്ന്‌ സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും.

ചോതി: ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

വിശാഖം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. പണമിടപാടുകളില്‍ ചെറിയ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നത്‌. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

അനിഴം: സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ സാമ്പത്തികവിഷമങ്ങള്‍ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക്‌ മികച്ച ജോലി ലഭിക്കും. ബന്ധുക്കള്‍ക്കായി പണം ചെലവിടും.

തൃക്കേട്ട: മാനസിക അസംതൃപ്‌തി വര്‍ദ്ധിക്കും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. ജോലിസ്‌ഥലത്ത്‌ ഉത്തരവാദിത്വം വര്‍ദ്ധിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മത്സരപ്പരീക്ഷകളില്‍ വിജയിക്കുവാന്‍ സാധിക്കും.

മൂലം: കാര്‍ഷികമേഖലയില്‍ നിന്ന്‌ നേട്ടങ്ങളുണ്ടാകും. വ്യവഹാരങ്ങളില്‍ വിജയം. ധനപരമായ വരവ്‌ കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ യാത്രകള്‍.

പൂരാടം: അലച്ചില്‍ വര്‍ദ്ധിക്കും. കാര്യവിജയം കൈവരിക്കും. സാമ്പത്തിക ബുദ്ധിമുട്ട്‌ മൂലം മാറ്റിവെച്ച കാര്യങ്ങളില്‍ പുരോഗതി. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും.

ഉത്രാടം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‌ക്കുന്നു. തൊഴില്‍രംഗത്ത്‌ പുതിയ സ്‌ഥാനലബ്‌ധിയുണ്ടാകും. ബിസിനസ്സില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. രോഗശമനം ഉണ്ടാകും.

തിരുവോണം: കുടുംബാംഗങ്ങളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം മുടക്കും. കളഞ്ഞുപോയ രേഖകള്‍ തിരികെ കിട്ടും.

അവിട്ടം: പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. ബന്ധുക്കളുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിതമാകും.

ചതയം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. സ്വപ്രയത്നത്താല്‍ കാര്യവിജയം നേടും. തൊഴില്‍ രംഗത്ത്‌ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

പൂരൂരുട്ടാതി: കുടുംബസുഖം കുറഞ്ഞിരിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതാവിന്‌ രോഗാരിഷ്‌ടതകള്‍ക്ക്‌ സാദ്ധ്യത.

ഉത്രട്ടാതി: തൊഴില്‍രഹിതര്‍ക്ക്‌ അനുകൂല ഉത്തരവുകള്‍ ലഭിക്കും. പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. മുതിര്‍ന്നവരില്‍ നിന്നും സഹായം ലഭിക്കും. ദാമ്പത്യപരമായ കലഹങ്ങള്‍ അവസാനിക്കും.

രേവതി: അനാവശ്യമായ ആരോപണങ്ങള്‍ മൂലം വിഷമിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. സകുടുംബം ദീര്‍ഘയാത്രകള്‍ നടത്തും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 10 Mar 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW