Saturday, March 09, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 03.29 PM

"നാരി ശക്തി "പുരസ്‌കാരം മഞ്ജു മണിക്കുട്ടൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്നും ഏറ്റുവാങ്ങി

uploads/news/2019/03/293306/Gulf090319b.jpg

ദമ്മാം : കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ "നാരി ശക്തി "പുരസ്‌കാരം സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവർത്തകയും മലയാളിയുമായ മഞ്ജു മണിക്കുട്ടൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്നും ഏറ്റുവാങ്ങി .ലോക വനിതാ ദിനത്തിൽ ഇന്നലെ വൈകിട്ട് 7 -മണിക്ക് ന്യൂ ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡായി ലഭിച്ചത് .സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഇന്ത്യന്‍ വനിതകള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്.

.ദമ്മാം വനിതാ അഭയകേന്ദ്രത്തിലെ അശരണരായ വനിതകളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടു പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവർ .ദമാമിലെ ഒരു ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷ്യനായി എത്തിയ മഞ്ജു മണിക്കുട്ടൻ ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടനോടൊപ്പം അഞ്ചു വർഷം മുമ്പാണ് ദമ്മാം കേന്ദ്രീകരിച്ച് ജീവ കാരുണ്യ പ്രവർത്തന രംഗത്തേക്ക് എത്തിയത് .അന്തരിച്ച സഫിയ അജിത്‌ നടത്തിയ ജീവകരുന്ന്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായതെന്ന് മഞ്ജു മണിക്കുട്ടൻ "മംഗളത്തോട് "പറഞ്ഞു.

പ്രവാസ ലോകത്തെത്തി കുരുക്കിൽ പെട്ടുപോയ നിരവധി സ്ത്രീകളുടെ കണ്ണീരൊപ്പാൻ മഞ്ജു മണികുട്ടണ് കഴിഞ്ഞിട്ടുണ്ട്. .മഞ്ജുവിന് ലഭിച്ച അംഗികാരം പ്രവാസലോകവും വളരെ സന്തോഷത്തോടെയാണ് വരവേറ്റത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആയിരത്തിലധികം സ്ത്രീകളെ വനിതാ അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലേക്ക് അയയ്ക്കാന്‍ മഞ്ജു മണിക്കുട്ടന് കഴിഞ്ഞിട്ടുണ്ട് .ജീവകാരുണ്യ മേഖലയിലെ പ്രവർത്തനത്തിന് മറ്റ്നി രവധി അവാർഡും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.എറണാകുളം പെരുമ്പാവൂര്‍ സ്വദേശിപദ്മനാഭന്‍ മണിക്കുട്ടനാണ് ഭര്‍ത്താവ്.അഭിജിത്ത്, അഭിരാമി എന്നിവര്‍ മക്കളാണ് .

ചെറിയാൻ കിടങ്ങന്നൂർ.

Ads by Google
Saturday 09 Mar 2019 03.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW