Thursday, May 23, 2019 Last Updated 17 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 02.42 PM

അരങ്ങുണര്‍ത്തിയ ‘പെണ്ണടയാളങ്ങള്‍’

uploads/news/2019/03/293296/Gulf090319a1.jpg

ദോഹ:ജാതിചിഹ്നങ്ങളായിസ്ത്രീശരീരങ്ങളെയും,സ്ത്രീജീവിതങ്ങളെയുംവാര്‍ത്തെടുത്തവ്യവസ്ഥിതിയുടെവേരറുത്തുകൊണ്ട്ആധുനികതയെആനയിച്ചനവോത്ഥാനത്തിന്‍റെമുന്നണിപോരാളികളായസ്ത്രീരത്നങ്ങള്‍കുള്ളശ്രദ്ധാഞ്ജലിയായി ‘പെണ്ണടയളങ്ങള്‍’രംഗാവിഷ്ക്കാരം.

ലോകവനിതാദിനാഘോഷത്തിന്‍റെഭാഗമായി ഖത്തര്‍സംസ്കൃതി വനിതാവേദിഅവതരിപ്പിച്ച “പെണ്ണടയാളങ്ങള്‍”ദോഹയുടെ വേദികളില്‍നിന്നും തികച്ചുംവേറിട്ടഅനുഭവമായി.75ല്‍പരംഅഭിനേതാക്കളില്‍ 65ല്‍പരംസ്ത്രീകള്‍അരങ്ങിലെത്തിയ“പെണ്ണടയാളങ്ങള്‍”നിരന്തരമായപുതുക്കലുകളിലൂടെ ,നിരന്തരമായ പോരാട്ടങ്ങളിലൂടെ അവളവളുടെതായഒരിടം നേടിയെടുക്കാനുള്ളസന്ദേശമായിലോകവനിതാദിനത്തെഅരങ്ങിലൂടെ അര്‍ത്ഥപൂര്‍ണ്ണമാക്കി.

ദോഹയില്‍ ആദ്യമായാണ് ഇത്രയും സ്ത്രീകള്‍ ഒരുമിച്ചു അരങ്ങിന്‍റെഭാഗമാകുന്നത്.സവിശേഷമായ രംഗഭാഷയാണ് അരങ്ങില്‍ നിറഞ്ഞുനിന്നത്.വേഷം കൊണ്ടും,രംഗസജ്ജീകരണംകൊണ്ടുംമികവുപകര്‍ന്ന അരങ്ങ് പെണ്ണിന്‍റെനേര്‍ക്ക്‌ കൈയുയര്‍ത്തുന്നവരോട്,അവളുടെ കുലത്തെ അധിക്ഷേപികുന്നവരോട് പോരാട്ടത്തിന്‍റെവീര്യംപകരുകയായിരുന്നു.

മറക്കുടയും,മാറുമറക്കലുമുള്‍പ്പെടെയുള്ള സമരങ്ങള്‍ ഉയര്‍ത്തിപിടിക്കുമ്പോഴും ആര്‍ത്തവം അശുദ്ധിയായികാണുന്നതുപോലുള്ള വര്‍ത്തമാനകാലസംഭവവികാസങ്ങള്‍ പരിമിതികള്‍ മുമ്പെങ്ങുമില്ലാത്തവിധം നമ്മെ തുറിച്ചുനോക്കുന്നുവെന്ന ആശങ്കയും ‘പെണ്ണടയാളങ്ങള്‍’പങ്കുവയ്കുന്നു. ഖത്തറിലെ പ്രശസ്തനാടകപ്രവര്‍ത്തകനായ ഫിറോഷ്മൂപ്പനുള്‍പ്പെടെനിരവധിനാടകപ്രവര്‍ത്തകരും സംസ്കൃതിയുടെ കലാകാരന്മാരുടെകൂട്ടായ്മയിലൂടെയാണ്“പെണ്ണടയാളങ്ങള്‍ രംഗാവിഷ്കാരത്തിന്‍റെരചനയും സംവിധാനവും.

രതീഷ്‌മത്രാടനാണ് രംഗാവിഷ്ക്കാരത്തെസംഗീതസാന്ദ്രമാക്കിയത്.ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്ന രംഗവിതാനമൊരുക്കിയത് ദിനേശ് പാലേരിയും,വസ്ത്രാലങ്കാരംരാഗിവിനോദുമാണ് നിര്‍വഹിച്ചത്.ദിവസങ്ങള്‍നീണ്ടരറിഹെഴ്സലിനു സ്ഥലസൗകര്യമൊരുക്കിയത് വിനോദ് വള്ളിക്കോലാണ്.

uploads/news/2019/03/293296/Gulf090319a.jpg

സമരമുന്നേറ്റങ്ങളുടെ ഈ കാലത്ത് പ്രവാസലോകത്ത്‌ സ്ത്രീവാദാഭിവാദ്യങ്ങളുടെ പരിച്ചേദമായി ഖത്തര്‍സംസ്കൃതിസംഘടിപ്പിച്ച വനിതാദിനാഘോഷപരിപാടി. ഐ .സി.സി അശോകഹാളില്‍നടന്ന ലോകവനിതാദിനാഘോഷപരിപാടിയില്‍‘സ്ത്രീപദവിയും സാമൂഹ്യനീതിയും’ എന്ന വിഷയത്തില്‍ കേരളസാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ: പി.എസ്. ശ്രീകല മുഖ്യപ്രഭാഷണംനടത്തി.

പുരുഷനോടല്ല പുരുഷാധിപത്യവ്യവസ്ഥിതിയോടാണ് പോരാടേണ്ടത്. പുരുഷാധിപത്യമൂല്യങ്ങള്‍ മുറുകെ പിടിക്കുന്നപുരുഷനെയും,സ്ത്രീയെയുമാണ്എതിര്‍കേണ്ടതെന്ന് ഡോ: പി.എസ്. ശ്രീകലപറഞ്ഞു.സ്ത്രീയുടെ അവകാശമെന്നത് പരിമിതമല്ല ഭരണഘടന ഉറപ്പുനല്‍കുന്ന പൂര്‍ണ്ണമായഅവകാശമാണെന്ന്ഡോ: പി.എസ്. ശ്രീകലഓര്‍മ്മപെടുത്തി.

ആധുനികകേരളംകണ്ട സ്ത്രിപ്രവേശനവുമായിബന്ധപെട്ട ഏറ്റവും കലുഷിതമായസമരത്തെ മാതൃകാപരമായിവിചിന്തനംചെയ്ത വനിതാമതിലിന്‍റെപ്രസക്തി അടയാളപെടുത്തുന്ന നൃത്താവിഷ്ക്കാരത്തിലൂടെ സംസ്കൃതിഅല്‍ഖോര്‍മേഖലയിലെകലാകാരികള്‍സദസ്സിന്‍റെവിസ്മയമായി.

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 09 Mar 2019 02.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW