Wednesday, May 01, 2019 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 12.26 PM

അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളത് ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണ്.... അടൂര്‍ഭാസിയെക്കുറിച്ച് കെ.പി.എ.സി. ലളിത പറഞ്ഞത് വിശ്വസിക്കില്ലെന്ന് കവിയൂര്‍ പൊന്നമ്മ

Kaviyoor ponnamma,  Adoor bhasi

അടൂര്‍ഭാസിയെ കുറിച്ചുള്ള കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ച് നടി കവിയൂര്‍ പൊന്നമ്മ. ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു ലളിതയുടെ തുറന്നു പറച്ചില്‍. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ലളിതയുടെ ഈ വെളിപ്പെടുത്തലുകള്‍ താന്‍ വിശ്വസിക്കില്ലെന്നാണ് കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കിയത്.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ഈ തുറന്നു പറച്ചില്‍. അടൂര്‍ ഭാസിയെ കുറിച്ചുള്ള ലളിതയുടെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഞെട്ടലോടെയായിരുന്നു കവിയൂര്‍ പൊന്നമ്മ പ്രതികരിച്ചത്. താന്‍ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു. '' അങ്ങേര് പാവം മനുഷ്യന്‍. അങ്ങേരെ കൊണ്ടൊന്നും...... ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല''-കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW