Wednesday, July 17, 2019 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 04.06 PM

മാതൃകയാക്കാം ശ്രീലേഖയെ...

''സ്വന്തമായി വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്ന വീട്ടമ്മമാര്‍ക്ക് ഒരു മാതൃകയാണ് ശ്രീലേഖ ഗോപകുമാര്‍...''
uploads/news/2019/03/293071/sreelekhaINW0803.jpg

കോട്ടയം എസ്. എച്ച് മൗണ്ടിന് സമീപം വട്ടമൂട് ഇളംകുളത്ത് മാലിയില്‍ ശ്രീലേഖ ഗോപകുമാര്‍ എന്ന വീട്ടമ്മ അഞ്ച് വര്‍ഷമായി ആടുവളര്‍ത്തലും കോഴിവളര്‍ത്തലുമൊക്കെ തുടങ്ങിയിട്ട്.

സ്വന്തം മക്കളെപ്പോലെതന്നെയാണ് ശ്രീലേഖയ്ക്ക് ഈ മൃഗങ്ങളും. ചെറുപ്പം മുതലുള്ള മൃഗ സ്നേഹമാണ് ഇത്തരമൊരു മേഖലയിലേക്ക് തിരിയാന്‍ ശ്രീലേഖയ്ക്ക് പ്രചോദനമായത്. ഇപ്പോള്‍ ഒരു വരുമാന മാര്‍ഗ്ഗം കൂടിയാണവര്‍ക്കിത്.

ആഗ്രഹമുണ്ടെങ്കിലും സ്ഥല പരിമിധി മൂലം ഇത്തരം കാര്യങ്ങള്‍ മാറ്റിവയ്ക്കുകയാണ് പലരും ചെയ്യാറ്. എന്നാല്‍ ആ കുറവൊന്നും തന്റെ ആഗ്രഹങ്ങള്‍ക്ക് ഒരു തടസമല്ലെന്ന് ശ്രീലേഖ പറയുന്നു.

ആഗ്രഹം സാധ്യമായത്....


അഞ്ച് വര്‍ഷം മുന്‍പ് രണ്ട് ആടുകളുമായി തുടങ്ങിയതാണ് ഈ ചെറിയ ഫാം. വീട്ടില്‍ ചെറുപ്പം മുതലേ ആടിനേയും കോഴിയേയും വളര്‍ത്തിയിരുന്നു. അന്നേ മൃഗങ്ങളോട് ഇഷ്ടമാണ്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും പശുവും ആടുമൊക്കെയുണ്ട്. മക്കളൊക്കെ വലുതായി സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ സമയം കിട്ടിത്തുടങ്ങി. മീനച്ചിലാറിന് സമീപമാണ് ഞങ്ങള്‍ താമസിക്കുന്നത്.

വീടിനും ആറിനും ഇടയിലായി മൂന്ന് സെന്റ് സ്ഥലമുണ്ട്. അവിടെ കൂടുകള്‍ കെട്ടിയാണ് ആടിനേയും കോഴിയേയും വളര്‍ത്തുന്നത്. അതിനോടൊപ്പം നായ വളര്‍ത്തലുമുണ്ട്. ബീറ്റല്‍, ജമ്‌നാപ്യാരി ഇനങ്ങളും മലബാറിയും കൂടിയുള്ള സങ്കര പ്രജനനത്തിലൂടെ മികച്ച നിലവാരത്തിലുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

എല്ലാം ഇവിടെത്തന്നെ ജനിച്ചുവളര്‍ന്നവയാണ്. വളര്‍ച്ചയെത്തിയ ആട്ടിന്‍കുട്ടികളെയൊക്കെ വില്‍ക്കുകയാണ് ചെയ്യുന്നത്. മുട്ടനാടുകളെ ഇടയ്ക്ക് മാറ്റി വാങ്ങാറുണ്ട്.

വരുമാനം പെട്ടെന്നില്ല


ആടുകളുടെ പ്രജനനത്തിലൂടെ തരക്കേടില്ലാത്ത രീതിയില്‍ വരുമാനം കിട്ടാറുണ്ട്. ഒരു പെണ്ണാട് ഒരു വര്‍ഷം രണ്ട് തവണ പ്രസവിക്കും. ഓരോ പ്രസവത്തിലൂം രണ്ടോ ചിലപ്പോള്‍ മൂന്നോ കുഞ്ഞുങ്ങളെ കിട്ടാറുണ്ട്. ഇവയില്‍നിന്ന് 25 കുട്ടികളെയെങ്കിലും വളര്‍ത്താനായി നല്‍കാറുണ്ട്.

ഇങ്ങനെ വളര്‍ത്താനായി നല്‍കുന്ന ആട്ടിന്‍കുട്ടികള്‍ക്ക് 3500 4500 രൂപവരെ ലഭിക്കും. വര്‍ഷത്തിലൊരിക്കലൊക്കെയേ നമുക്ക് ലാഭം പ്രതീക്ഷിക്കാന്‍ പറ്റൂ. മാസ വരുമാനമായി ഇതിനെ കൊണ്ടുപോകാന്‍ പറ്റില്ല. സൈഡ് ബിസിനസായി ചെയ്യാം. ഒറ്റയടിക്ക് ഒരു ലാഭവും ഇതില്‍ നിന്ന് കിട്ടില്ല. തുടങ്ങി മുന്നോട്ട് വന്നശേഷമേ ലാഭം പ്രതീക്ഷിക്കാന്‍ പറ്റൂ.

uploads/news/2019/03/293071/sreelekhaINW0803a.jpg

വളര്‍ത്തുന്ന രീതി


ആടിന് ആഹാരം ക്രമീകരിച്ചിരിക്കുന്നത് രണ്ട് രീതിയിലാണ്. രാവിലെ തീറ്റയായി ഗോതമ്പ് ഉമിയും പെല്ലറ്റ് കാലിത്തീറ്റയും നല്‍കും. ഇതില്‍ ആവശ്യത്തിന് കാല്‍സ്യപ്പൊടിയും ചേര്‍ക്കും. പിന്നെ ഉച്ചയ്ക്ക് ശേഷവും ഇതുപോലെ വെള്ളം ചേര്‍ത്തുകൊണ്ട് തീറ്റ കൊടുക്കും.

ഇവിടെയൊക്കെ തീറ്റപ്പുല്‍ കൃഷിക്ക് സാധ്യത കുറവായതിനാല്‍ ആറ്റിറമ്പിലെ പുല്ല് ചെത്തി നല്‍കും. കൂടാതെ പ്ലാവിലയും കൊടുക്കാറുണ്ട്. ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങളൊക്കെയുണ്ടാകുമ്പോ ള്‍ ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പാല് കുടിക്കാന്‍ തികയാതെ വരുമ്പോഴോ, ഒരു കുഞ്ഞിനെ തള്ളയാട് കുടിപ്പിക്കാതെ വരുമ്പോഴോ കുപ്പിയില്‍ പാലൊഴിച്ച് ഞങ്ങള്‍ തന്നെ
കുഞ്ഞുങ്ങള്‍ക്ക് കൊടുക്കും.

സ്വന്തം എക്സ്പീരിയന്‍സ് വച്ചാണ് എല്ലാം ചെയ്യുന്നത്. പരിശീലനക്ലാസുകള്‍ക്കൊന്നും പോയിട്ടില്ല. ഒരിക്കല്‍ രണ്ട് ദിവസത്തെ കോഴ്സിനായി തലയോലപ്പറമ്പിലൊരിടത്ത് പോയിരുന്നു.

കോട്ടയത്ത് അത്തരത്തിലൊരു ക്ലാസ് ലഭിക്കുന്നതിനുള്ള സൗകര്യമൊന്നുമില്ല. ഇതുങ്ങള്‍ക്ക് എന്തെങ്കിലും അസുഖം വന്നാലും എന്റെ സ്വന്തം അറിവ് വച്ച് മരുന്നുകൊടുക്കും. അതല്ലെങ്കില്‍ മൃഗഡോക്ടറെ ആശ്രയിക്കാറുണ്ട്.

മനസുവേണം


നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആളുകളുണ്ടെങ്കില്‍ ഏത് തൊഴിലും സ്ത്രീകള്‍ക്ക് ചെയ്യാനാവും. മനസുണ്ടായാല്‍ മതി. അല്ലാതെ ഇന്ന തൊഴിലിനെ മഹത്വമുള്ളൂ. ഇന്നതുചെയ്താലെ ആളുകള്‍ ബഹുമാനിക്കൂ എന്നൊന്നുമില്ല. വീട്ടമ്മമാരായ സ്ത്രീകള്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ ഏറ്റവും നല്ല വരുമാന മാര്‍ഗ്ഗമാണിത്.

ഇപ്പോഴത്തെ ലോകത്തില്‍ എല്ലാവര്‍ക്കും വെല്‍ഡ്രസ്ഡ് ആയി നടക്കണം. ഈ ജോലിയുള്ളപ്പോള്‍ നമുക്ക് എങ്ങോട്ടും എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ പറ്റില്ല. ശരീരത്തില്‍ ചെളിയും അഴുക്കും ഒക്കെ പറ്റും. താല്‍പര്യമുളളവര്‍ക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാന്‍ പറ്റൂ.

അങ്ങനെയുള്ളവര്‍ക്ക് ഈ ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ ഇഷ്ടപ്പെടും. മക്കളെ എങ്ങനെ പരിപാലിക്കുന്നോ അതുപോലെ ഇവരേയും പരിപാലിക്കണം. ഒരു ദിവസത്തെ നോട്ടപ്പിശകുണ്ടെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുമെന്നുറപ്പാണ്.

uploads/news/2019/03/293071/sreelekhaINW0803b.jpg

ആടുവളര്‍ത്തല്‍ മാത്രമല്ല


ആടുവളര്‍ത്തല്‍ മാത്രമല്ല. നായവളര്‍ത്തല്‍, പോരുകോഴിവളര്‍ത്തല്‍ ഇതും ഇവിടെത്തന്നെ ഞാന്‍ ചെയ്യുന്നുണ്ട്. ഡാഷ് ഹണ്ട് ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളുണ്ടിവിടെ. വര്‍ഷത്തില്‍ രണ്ട് തവണ പ്രസവിക്കും. ഇവയുടെ കുഞ്ഞുങ്ങള്‍ക്കും ഡിമാന്‍ഡുണ്ട്. 2500 രൂപവരെ ഒരു കുഞ്ഞിന് ലഭിക്കും. സമൂഹമാധ്യമങ്ങളിലൂടെയൊക്കെ ഇവയ്ക്ക് ആവശ്യക്കാരെ കണ്ടെത്താന്‍ കഴിയുന്നുണ്ട്.

കുടുംബത്തിന്റെ സപ്പോര്‍ട്ട്


എന്റെ സഹോദരന്‍ ശ്രീകാന്തിനാണ് ഇതിനോട് ഏറ്റവും കൂടുതലിഷ്ടം. വിദേശത്ത് ജോലിചെയ്യുന്ന സഹോദരന്‍ നാട്ടില്‍ വരുന്ന സമയത്ത് പല സ്ഥലങ്ങളില്‍ നിന്നായി എനിക്ക് കോഴികളേയും ആടുകളേയും ഒക്കെ വാങ്ങിക്കൊണ്ടുവന്നു തരും.

ഭര്‍ത്താവ് ഗോപകുമാര്‍ ജോലിത്തിരക്കിനിടയിലും സഹായിക്കാറുണ്ട്. ഇപ്പോള്‍ ഞാനും അമ്മ വത്സലയും കൂടിയാണ് എല്ലാം ചെയ്യുന്നത്. മക്കളായ അമലും അനഖയും എപ്പോഴും എന്റെകൂടെ സഹായത്തിനായുണ്ട്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Friday 08 Mar 2019 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW