Thursday, May 23, 2019 Last Updated 30 Min 50 Sec ago English Edition
Todays E paper
Ads by Google
വനിതാദിന സ്‌പെഷല്‍
Friday 08 Mar 2019 12.45 PM

കണ്ണീരില്‍ കൈത്താങ്ങായി, കരുത്തായി കുടുംബശ്രീ

uploads/news/2019/03/293049/kudumbasree.jpg

കുടുംബശ്രീക്ക് ഇരുപതിന്റെ നിറവ്. പറയാനുള്ളത് വിജയഗാഥകള്‍. സ്ത്രീയുടെ കണ്ണീര്‍ കഥകള്‍ കേട്ടു വന്നവര്‍ക്ക് ഇനി മടങ്ങിപ്പോകാം. സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ പ്രാപ്തരായി. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടിരിക്കുകയാണ്. അനുഭവങ്ങളിലൂടെ കിട്ടിയ കരുത്തും ആത്മവിശ്വാസവും ചോരാതെ ഇനി മുന്നോട്ട്.

സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട്1998 മെയ് 17ന് കേരളസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ. നവോത്ഥാനം സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിച്ചെങ്കില്‍ പിന്നീടവളെ അരങ്ങില്‍ നിന്ന് സാമ്പത്തിക സുരക്ഷിതത്വത്തിലേക്കെത്തിച്ചത് ലോകം മാതൃകയായി കണ്ട കുടുംബശ്രീയാണ്. ചെറുകിട വ്യവസായത്തില്‍ തുടങ്ങി സ്‌നേഹിത, ഭൂമിക, ദീന്‍ ദയാന്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന സേവനംവരെ കുടുംബശ്രീയുടെ ചവിട്ടുപടികളാണ്. ഇന്ന് ഒട്ടുമിക്ക എല്ലാ മേഖലകളിലും കുടുംബശ്രീ സജീവ പങ്കുവഹിക്കുന്നു. സുതാര്യമായ സംഘടനാ സംവിധാനമാണ് കുടുംബശ്രീയുടെ കരുത്ത്.

കണ്ണീരില്‍ കൈത്താങ്ങായി.

പഠിക്കാന്‍ മിടുക്കിയായിരുന്നു അമ്പിളി. ജീവിതസാഹചര്യം മൂലം പഠനം പകുതിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായപ്പോള്‍ സെയില്‍സ് ഗേളായി. എന്നാല്‍ അവിടെ നിന്നുള്ള വരുമാനം ഒന്നിനും തികയാതെവന്നപ്പോള്‍ കുടുംബശ്രീയില്‍ സജീവമായി. അമ്പിളിയേ പോലൊരു പെണ്‍കുട്ടിക്ക് ജീവിതത്തില്‍ പിന്നീടെന്തെങ്കിലും ആകാന്‍ കഴിഞ്ഞെങ്കില്‍ അത് കുടുംബശ്രീയിലൂടെയാണ്. 2004 ല്‍ ബാലസഭയുടെ റിസോഴ്‌സ് പേര്‍സണായി തിരഞ്ഞെടുക്കപ്പെട്ടു

പിന്നീട് കുടുംബശ്രീ കണ്‍സള്‍ട്ടന്റെുമായി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന കുടുംബശ്രീ പരിശീലന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു പേരില്‍ ഒരാളായിരുന്നു അമ്പിളി. പിന്നീട് കുടുംബശ്രീയുടേയും ഐ.എല്‍.ഒ.യുടെയും സഹായത്തോടെ കേരളത്തിലാദ്യമായി പാലായില്‍ വ്യവസായ പരിശീലനവുമായി ബന്ധപ്പെട്ട് സ്പാര്‍ക്ക് മൈക്രൊ കണ്‍സള്‍ട്ടന്‍സി തുടങ്ങി. അമ്പിളിയുള്‍പ്പെടെ നാലുപേരാണിതിനു പിന്നില്‍. വ്യവസായമാരംഭിക്കാന്‍ വേണ്ട പരിശീലനം, ബിസിനസ്സ് എങ്ങനെ രാജ്യാന്തര തലത്തിലേക്കെത്തിക്കാം, പരാജയപ്പെട്ട സംരംഭകര്‍ക്ക് ആവശ്യമായ പരിശീലനം തുടങ്ങിയവയിലൊക്കെ ഇവിടെനിന്നും ഉപദേശ നിര്‍ദ്ദേശങ്ങള്‍ കിട്ടും.

കുടുംബശ്രീയോട് കൈകോര്‍ത്ത്

uploads/news/2019/03/293049/maya.jpg

വീട്ടമ്മയായ മായയുടെ ജീവിതത്തില്‍ ഉയര്‍ച്ചയുടെ പൊന്‍കിരണങ്ങള്‍ വീഴ്ത്തിയത് കുടുംബശ്രീയാണ്. ആദ്യകാലത്ത് രണ്ട് പശുക്കളില്‍ നിന്നുള്ള വരുമാനമായിരുന്നു മായയും ഭര്‍ത്താവും രണ്ടുപെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. വര്‍ദ്ധിച്ച വീട്ടുചിലവില്‍ ജീവിതം ദുരിതത്തിലായപ്പോഴാണു കുടുംബശ്രീയുടെ ക്ഷീരസാഗര പദ്ധതിയേക്കുറിച്ച് അറിയുകയും കന്നുകാലിവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം നേടുകയും ചെയ്തത്. പദ്ധതി വായ്പയുപയോഗിച്ചു കൂടുതല്‍ പശുക്കളെ വാങ്ങി. വലിയ തൊഴുത്തുണ്ടാക്കി. അവിടെ നിന്നാണ് മായ ജിവിതത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നത്. മാസം 50000 രൂപയോളം വരുമാനമുണ്ട് ഇപ്പോള്‍. മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചയക്കാനും ഈ വരുമാനത്തിലൂടെ സാധിച്ചു.

Ads by Google
വനിതാദിന സ്‌പെഷല്‍
Friday 08 Mar 2019 12.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW