Friday, March 08, 2019 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
വനിതാദിനം സ്പെഷല്‍
Friday 08 Mar 2019 10.59 AM

ക്ഷേമാവതി ടീച്ചര്‍; പ്രായത്തെ കീഴടക്കിയ കലാകാരി

Kalamandalam Kshemavathi

പത്താമത്തെ വയസിലാണ് ക്ഷേമാവതി നൃത്തപഠനത്തിനായി കലാമണ്ഡലത്തില്‍ ചേര്‍ന്നത്. നൃത്തത്തെക്കുറിച്ച് ഒന്നും അറിയാത്ത പ്രായത്തില്‍. എന്നാല്‍ ഇന്ന് ഈ എ​ഴുപതു വയസിന്റെ നിറവില്‍ ടീച്ചര്‍ക്ക് നൃത്തം തന്നെയാണ് ഊര്‍ജം. തോട്ടശ്ശേരി ചിന്നമ്മു അമ്മയും കലാമണ്ഡലം സത്യഭാമയുമാണ് ക്ഷേമാവതിയുടെ ആദ്യകാല ഗുരുക്കന്മാർ. ജീവിതത്തെ നൃത്തമാക്കിയ അല്ലെങ്കില്‍ നൃത്തം ജീവിതമാക്കിയ കലാകാരിയാണ് ടീച്ചര്‍. നാട്യ ജീവിതത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട ടീച്ചര്‍ക്ക് നൃത്തത്തോട് ഇപ്പോഴും പ്രണയമാണ്.

1948 ജൂണ്‍ 10ന് സുകുമാരന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമതായി ജനിച്ചു. കലാമണ്ഡലത്തിലെ അഞ്ചുവര്‍ഷത്തെ പഠനത്തിനുശേഷം പ്രമുഖരായ ഗുരുക്കന്മാരില്‍നിന്നും നൃത്തം അഭ്യസിച്ചു. ലോകത്തിലെ പ്രധാനവേദികളിലെല്ലാം അവര്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ക്ഷേമാവതി ടീച്ചര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

'സ്ത്രീകള്‍ക്കള്‍ക്ക് അംഗീകാരം കൊടുക്കുന്ന കാലഘട്ടമാണ് ഇപ്പോള്‍. സ്ത്രീ സമൂഹം നേരിട്ടിരുന്ന അടിച്ചമര്‍ത്തലുകളുടെ കാലം ഒക്കെ കഴിഞ്ഞു' ഈ വനിതാ ദിനത്തില്‍ നര്‍ത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ ടീച്ചര്‍ക്ക് പറയാനുള്ളത് ഇതാണ്. കഴിവുള്ളവരെ സമൂഹം കണ്ടുപിടിച്ച് ആദരിക്കുന്നണ്ട്. പണ്ടു കാലത്തു നിലനിന്നിരുന്ന അടിച്ചമര്‍ത്തല്‍ ഇന്നില്ല. പക്ഷെ ഓരോ പ്രവൃത്തിക്കും കഠിനാധ്വാനം ആവശ്യമാണെന്നും ഒതുങ്ങിക്കൂടേണ്ടവളല്ല സ്ത്രീയെന്നും ക്ഷേമാവതി ടീച്ചര്‍ കൂട്ടിചേര്‍ത്തു.

നിരന്തരപരിശീലനത്തിലൂടെ നൃത്തം ടീച്ചറുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഇപ്പോഴും ടീച്ചര്‍ നൃത്തം നിരന്തരം അഭ്യസികൊണ്ടിരിക്കുന്നു. നൃത്തച്ചുവടുകള്‍ ഓര്‍മ്മയുണ്ടായിട്ട് മാത്രം നൃത്ത അഭ്യാസം പൂര്‍ത്തിയാകില്ലെന്നും അത് സാധ്യമാകാന്‍ ശരീര വഴക്കം വേണമെന്നും ടീച്ചര്‍ പറഞ്ഞു.

Kalamandalam Kshemavathi

2011 ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. കൂടാതെ ഈ അതുല്യ പ്രതിഭയെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. 1975ല്‍ കോരളാ സംഗീത നാടക അക്കാദമി അവാര്‍ഡ്, 1993ല്‍ മോഹിനിയാട്ടത്തിന് കേരളാ കലാമണ്ഡലം അവാര്‍ഡ്, 1998ല്‍ മോഹിനിയാട്ടത്തിന് കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡ് 2002ല്‍ മോഹിനിയാട്ടത്തിന് കലാദര്‍പ്പണിയുടെ കലാശ്രീ അവാര്‍ഡ് എന്നിങ്ങനെ 2019ലെ നിശാഗന്ധി പുരസ്‌കാരം വരെ എത്തിനില്‍ക്കുന്നു. കവയത്രി സുഗതകുമാരിയുടെ മുതല്‍ നിരവധി കവിതകള്‍ നൃത്തരൂപത്തിലാക്കിയിട്ടുണ്ട്.


അന്തരിച്ച പ്രശസ്ത സംവിധായകന്‍ പവിത്രന്‍ ആണ് ടീച്ചറുടെ ഭര്‍ത്താവ്. നടി ഇവ പവിത്രന്‍, ലക്ഷ്മി എന്നിവരാണ് മക്കൾ

Ads by Google
വനിതാദിനം സ്പെഷല്‍
Friday 08 Mar 2019 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW