Wednesday, June 26, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 11.03 AM

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കാതല്‍ സന്ധ്യ, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ ലോകം

images gone viral

കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമരംഗത്തേക്ക് എത്തിയ നടിയാണ് സന്ധ്യ. തന്റെ ആദ്യചിത്രത്തിലെ വിജയത്തോടൊപ്പം തന്നെ കാതല്‍ എന്ന പേരും സന്ധ്യയോടൊപ്പം കൂടി. സിനിമ മേഖലയില്‍ കാതല്‍ സന്ധ്യ എന്നാണ് പിന്നീട് താരം അറിയപ്പെട്ടത്. തമിഴ് കൂടാതെ മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ താരം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

images gone viral

വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിയ സമയത്തായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതല്‍ സന്ധ്യയുടെ വിവാഹം. വടപളനിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തിയത്. പിന്നീട് വിവാഹ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും താരം വിനിയോഗിച്ചിരുന്നു.

images gone viral

2016-ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. താരത്തിന്റെ ഏറ്റവും പുതിയ കുടുംബചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഭര്‍ത്താവും മകളുമൊന്നിച്ചുള്ളതാണ് ചിത്രങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം താരത്തിന്റേതായി പുറത്ത് വന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചേറ്റിയിരിക്കുകയാണ്.

images gone viral

Ads by Google
Ads by Google
Loading...
TRENDING NOW