Friday, August 16, 2019 Last Updated 39 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 10.35 AM

അവളുടെ ആഗ്രഹം ഒരു അതിമോഹമല്ല, ദ്യുതി ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായേക്കും നന്‍മയുണ്ടെങ്കില്‍ നിങ്ങളും

''ദ്യുതി ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായേക്കാം. കേരളത്തില്‍നിന്ന് ഒളിംപിക്സില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയില്‍. എന്നാല്‍ അവള്‍ക്കും അവളുടെ സ്വപ്നത്തിനും ഇനിയും ഏറെദൂരം സഞ്ചരിക്കാനുണ്ട്. '''
uploads/news/2019/03/293026/Dudhisports080319.jpg

ദ്യുതിക്ക് സ്വപ്നങ്ങളെന്നും കയ്യെത്താ ദൂരത്തായിരുന്നു. ഇപ്പോഴുമതേ. എട്ടാം വയസില്‍ തുടങ്ങിയതാണ് വിധിയും ദ്യുതിയുമായുള്ള പോരാട്ടം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ദ്യുതി കെ. സുധീര്‍ നീന്തലില്‍ പരിശീലനം നടത്തിക്കൊണ്ട് എട്ടാം വയസിലാണ് കായിക രംഗത്തേക്ക് വരുന്നത്.

15 വര്‍ഷമായി നീന്തല്‍ താരമായിരുന്ന ദ്യുതി ഇപ്പോള്‍ ട്രയാത്ത്‌ലണ്‍ ഇനത്തിലും പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നു. ഒളിംപിക്‌സില്‍ പങ്കെടുക്കണമെന്നാണ് ദ്യുതിയുടെ ഏറ്റവും വലിയ ആഗ്രഹം.

അവളുടെ ആഗ്രഹം ഒരു അതിമോഹമല്ല. ആത്മവിശ്വാസവും കഴിവും ആവോളം ഈ പെണ്‍കുട്ടിക്കുണ്ട്. പക്ഷേ വിധി അവളുടെ സ്വപ്നങ്ങളെ പിറകിലേക്ക് വലിക്കുകയാണ്.

കയറിക്കിടക്കാന്‍ നല്ലൊരു വീടുപോലും ഇല്ലാത്ത, കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് അവളുടെ സ്വപ്നങ്ങളെ എത്രകണ്ട് പ്രോത്സാഹിപ്പിക്കാന്‍ കഴിയും? നല്ല പരീശീലനമോ നല്ല ഭക്ഷണമോ പോലും നല്‍കാന്‍ അവര്‍ക്ക് കഴിയില്ല എന്നത് വലിയൊരു സത്യമാണ്.

uploads/news/2019/03/293026/Dudhisports080319b.jpg

നടക്കാത്ത സ്വപ്നമെന്ന് കരുതിയുംഅര്‍ഹിക്കാത്തത് ആഗ്രഹിച്ചിട്ടെന്തിന് എന്ന് കരുതിയും അവള്‍ പലവട്ടം തന്റെ സ്വപ്നങ്ങളെയെല്ലാം മനസിന്റെ ഇരുട്ടില്‍ അടച്ചതാണ്. രാജ്യാന്തര മത്സരങ്ങളില്‍ വരെ പങ്കെടുത്ത് സമ്മാനങ്ങളും ആദരവുകളും ഏറ്റുവാങ്ങിയ ദ്യുതി സ്വപ്നങ്ങളെ ഉപേക്ഷിക്കാനൊരുങ്ങുകയാണിപ്പോള്‍.

ഇത്രകാലത്തിനിടയില്‍ അവള്‍ വാരിക്കൂട്ടിയ മെഡലുകളും ട്രോഫികളും സമ്മാനങ്ങളുമെല്ലാം വലിയ ഇരുമ്പുപെട്ടിക്കുള്ളിലിരുന്ന് അവളെ നോക്കി കളിയാക്കി ചിരിക്കും. അപ്പോഴെല്ലാം ആ കണ്ണുകള്‍ നിറഞ്ഞൊഴുകും.

പക്ഷേ ഒന്നുണ്ട് അവള്‍ക്ക് പറക്കാന്‍ ആരെങ്കിലുമൊരു അവസരമൊരുക്കി കൊടുത്താല്‍ ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍ ത്തന്നെ എഴുതപ്പെടുന്ന പേരുകളിലൊന്നാകും ദ്യുതിയുടേത്. തന്റെ ആഗ്രഹങ്ങളെക്കുറിച്ചും നിസഹായ അവസ്ഥയെക്കുറിച്ചും ദ്യുതി പറയുന്നു...

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നാട്ടിലെ കൊയ്ത്തറിക്കോണം അസോസിയേഷന്‍ ഒരു നീന്തല്‍സംരംഭം തുടങ്ങുന്നത്. സ്പോര്‍ട്‌സിനോട് ജന്മസിദ്ധ താല്‍പര്യം ഉണ്ടായിരുന്നതുകൊണ്ട് വീട്ടുകാര്‍ എന്നെ ക്ലാസില്‍ ചേര്‍ത്തു. അങ്ങനെയാണ് നീന്തല്‍ പരിശീലനം തുടങ്ങുന്നത്.

ഏഴാം ക്ലാസില്‍ വച്ചാണ് ആദ്യമായി നീന്തലിന് മെഡല്‍ കിട്ടുന്നത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസില്‍ വച്ചാണ് ആദ്യമായി നാഷണല്‍ മീറ്റില്‍ പങ്കെടുത്തത്. ബി. എ സോഷ്യോളജി പഠിച്ചു. പഠനത്തിനിടയിലും എവിടെ നീന്തല്‍ മത്സരം നടന്നാലും ഞാന്‍ പങ്കെടുക്കും. മിക്കതിനും സമ്മാനവും ലഭിക്കും.

ദേശീയ ഗെയിംസ് കേരളത്തിലെത്തിയപ്പോഴാണ് ട്രയാത്ത്‌ലണ്‍ എന്ന മത്സര ഇനത്തെക്കുറിച്ച് ഒരു പത്രത്തില്‍ വായിക്കാനിടയാകുന്നത്.

uploads/news/2019/03/293026/Dudhisports080319c.jpg

അത് വായിച്ചപ്പോള്‍ മുതല്‍ ആ മത്സര ഇനത്തെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം തോന്നി. അതിലെ എഴുത്ത് എനിക്കൊരു പ്രചോദനമായിരുന്നു. പിന്നെ അതിലേക്കെത്തുക, ട്രയാത്ത്ലണ്‍ പ്രാക്ടീസ് ചെയ്യുക ഇതൊക്കെയായിരുന്നു എന്റെ മനസിലെ ഏക ചിന്ത. ഒന്നര കിലോമീറ്റര്‍ നീന്തല്‍, 40 കിലോമീറ്റര്‍ സൈക്ലിംഗ്, 10 കിലോ മീറ്റര്‍ ഓട്ടം എന്നിങ്ങനെയുള്ള സംയോജിത ഇനമാണ് ട്രയാത്ത്‌ലണ്‍.

പക്ഷേ വീട്ടുകാര്‍ക്ക് എന്നെ സാമ്പത്തികമായി സഹായിക്കാന്‍ പറ്റില്ല. അവര്‍ക്കതുകൊണ്ടുതന്നെ എതിര്‍പ്പായിരുന്നു. ഞാന്‍ അതിനിടയില്‍ എറണാകുളത്തുള്ള ട്രയാത്ത്‌ലണ്‍ അസോസിയേഷനുമനായി ബന്ധപ്പെട്ടു. മത്സരത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു.

മത്സരം എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണം എന്ന് പറഞ്ഞു. അങ്ങനെ കഴിഞ്ഞ മാര്‍ച്ചില്‍ വിശാഖപട്ടണത്ത് നടന്ന സീനിയര്‍ നാഷണല്‍ ട്രയാത്ത്‌ലണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അതാണ് ഈ ഇനത്തില്‍ എന്റെ ആദ്യ മത്സരം.

അത്ര കോമണ്‍ ഇവന്റ് അല്ലാത്തതുകൊണ്ട് ഈ ഇനത്തില്‍ മത്സരവും കുറവാണ്. ഡിസംബറില്‍ കോഴിക്കോട് നടന്ന സ്റ്റേറ്റ് ലവല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അന്ന് എന്നോടൊപ്പം മത്സരിക്കാന്‍ മറ്റ് പെണ്‍കുട്ടികളാരും ഇല്ലാതിരുന്നതുകൊണ്ട് ആണുങ്ങളോടൊപ്പം ജനറല്‍ ക്യാറ്റഗറിയിലാണ് ഞാന്‍ മത്സരിച്ചത്. അതില്‍ നാലാമത് വരാന്‍ സാധിച്ചു.

ഓരോ പ്രതീക്ഷയും തകര്‍ന്നപ്പോഴും ആത്മവിശ്വാസം മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. അതിപ്പോഴും ഉണ്ട്. ഈ മത്സര ഇനവുമായി ഇറങ്ങിയപ്പോള്‍ മുത ല്‍ ഇത് എങ്ങനെ പ്രാക്ടീസ് ചെയ്യാം, ഇതിനുവേണ്ട സാധനങ്ങള്‍ എങ്ങനെ കളക്ട് ചെയ്യാം, ഫണ്ട് എങ്ങനെയുണ്ടാക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്.

uploads/news/2019/03/293026/Dudhisports080319a.jpg

നല്ല കോച്ചിംഗ്, അതിനനുസരിച്ചുള്ള ഡയറ്റ് ഇവയൊക്കെ ശ്രമകരമാണ്. ഇതിനുവേണ്ടി ആവശ്യമായ സൈക്കിളും കോസ്റ്റിയൂമും ഒക്കെ ലഭിക്കാനായി മൂന്ന് വര്‍ഷത്തോളമായി സ്പോണ്‍സറെ തിരക്കുന്നു. ആരെയും ലഭിച്ചില്ല.

എറണാകുളത്ത് ഒരു ജോലി കണ്ടെത്തി അതും പരിശീലനവുമായി കുറച്ചുനാള്‍ മുന്നോട്ടുപോയിരുന്നു. അന്ന് എനിക്ക് ട്രെയിനിംഗ് തന്നത് എറണാകുളത്തുള്ള നീരജ് പ്രദീപെന്ന ഫിറ്റ്‌നസ് ട്രെയിനറാണ്. ചെയ്തുകൊണ്ടിരുന്ന ജോലി സ്ഥിരമല്ലാത്തതുകൊണ്ടും ഹോസ്റ്റലില്‍ പണമടയ്ക്കാന്‍ കഴിയാത്തതുകൊണ്ടും ജോലിയും സ്വപ്നങ്ങളും ഉപേക്ഷിച്ച് തിരിച്ച് നാട്ടിലേക്ക് വന്നു.

23 വയസുള്ള പെണ്‍കുട്ടിയാണ് ഞാന്‍. എവിടെപ്പോയി ആരോട് സഹായമഭ്യര്‍ഥിക്കണമെന്ന് എനിക്കറിയില്ല. എങ്ങുനിന്നും ഒരു പിന്തുണയും കിട്ടുന്നില്ല.. ജീവിതത്തിലെപ്പോഴും പരാജയപ്പെടുക മാത്രം ചെയ്ത ഒരു പെണ്‍കുട്ടിക്ക് ബാക്കി നില്‍ക്കുന്നത് പ്രതീക്ഷ മാത്രമാണ്. ദൈവം എന്തെങ്കിലും വഴികാട്ടിത്തരുമെന്ന വിശ്വാസവും.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Friday 08 Mar 2019 10.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW