Tuesday, May 21, 2019 Last Updated 58 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 10.39 AM

ഇതാണ് മനുഷ്യ ഓന്ത്, നോക്കി നില്‍ക്കെ രൂപം മാറും, സോഷ്യല്‍ ലോകത്തെ മനസ് കീഴടക്കിയ സുന്ദരി

 chameleon

കമല്‍ഹാസന്റെ ദശാവതാരം എന്ന ചിത്രത്തില്‍ താരം പത്ത് വേഷത്തില്‍ എത്തി ഏവരെയും വിസ്മയിപ്പിച്ചിരുന്നു. മേക്ക്അപിന്റെ സഹായത്തോടെയായിരുന്നു കമല്‍ഹാസന്റെ ഈ കൂടുമാറ്റം. ഇതിനെ അനുസ്മരിപ്പിക്കുന്ന വേഷപകര്‍ച്ചയാണ് ചൈനീസ് മേക്കപ്പ് ബ്ലോഗറായ ഹി യുഹോങ്ങും ചെയ്യുന്നത്. തന്റെ പ്രിയപ്പെട്ട മേക്കപ്പ് വസ്തുക്കള്‍ ഒപ്പമുണ്ടെങ്കില്‍ അടുത്ത നിമിഷത്തില്‍ യുഹോങിന് ആര് വേണമെങ്കിലും ആകാന്‍ സാധിക്കും.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മേക്കോവര്‍ ചിത്രങ്ങളിലൂടെയാണ് യുഹോങ് തന്റെ അസാധാരണ കഴിവ് ലോകത്തെ അറിയിച്ചത്. യുയാമിക എന്നാണ് യുഹോങ്ങിന്റെ ഇന്‍സ്റ്റഗ്രാമിലെ പേര്. മൊണാലിസയാകാനും മൈക്കിള്‍ ജാക്സണ്‍ ആകാനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആകാനുമൊക്കെ ഇവര്‍ക്ക് നിമഷങ്ങള്‍ മാത്രം മതി. ഈ കൂടുമാറ്റം കൊണ്ട് തന്നെ ആരാധകര്‍ ഇവരെ ഹ്യൂമന്‍ കമീലിയണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. യുഹോങിന്റെ കഴിവു കണ്ട് ആയിരക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ അവരെ ഫോളോ ചെയ്യുന്നത്. തന്റെ മേക്കപ്പ് വിഡിയോസ് യുട്യൂബില്‍ ആരാധകര്‍ക്കായി യുഹോങ് അപ്ലോഡ് ചെയ്യുന്നുമുണ്ട്.

View this post on Instagram

Imitation of makeup Taylor Swift

A post shared by YUYAMIKA宇芽 (@yuyamika7) on

View this post on Instagram

Imitation of makeup

A post shared by YUYAMIKA宇芽 (@yuyamika7) on

Ads by Google
Friday 08 Mar 2019 10.39 AM
Ads by Google
Loading...
LATEST NEWS
TRENDING NOW