Tuesday, May 21, 2019 Last Updated 23 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 09.07 AM

'ആ ചോദ്യപേപ്പറിട്ടയാള്‍ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോന്‍ ശിക്ഷിച്ചിരിക്കും' പ്ലസ്ടു കെമിസ്ട്രി ചോദ്യപേപ്പറിനെതിരെ വിമര്‍ശനം ശക്തം

uploads/news/2019/03/293008/plus-two.jpg

പ്ലസ്ടു വാര്‍ഷിക പരീക്ഷ നടക്കുന്ന സമയമാണിത്. കഴിഞ്ഞ ദിവസത്തെ പരീക്ഷ കടുകട്ടിയായതിന്റെ രോഷമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകന്നത്. മനപ്പൂര്‍വ്വം തോല്‍പ്പിക്കാനാണ് ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പ്രളയം കാരണം എളുപ്പമായിരിക്കുമെന്ന് കരുതിയാണ് കുട്ടികള്‍ പരീക്ഷയ്ക്ക എത്തിയത്. എന്നാല്‍ അദ്ധ്യാപകരെ പോലും വട്ടംചുറ്റിക്കുന്ന ചോദ്യങ്ങളാണ് പരീക്ഷാ പേപ്പറില്‍ ഇട്ടിരിക്കുന്നത്. ഇതോടെ പരീക്ഷ കട്ടിയായതിന്റെ രോഷം പ്രകടിപ്പിക്കുന്ന കുട്ടിയുടെ ടിക് ടോക്ക് വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

വിഡീയോയില്‍ രോഷത്തോടെ വിദ്യാര്‍ത്ഥി പറഞ്ഞത് ഇങ്ങനെ...

'ഇമ്മാതിരി ചോദ്യപേപ്പറിടുമ്പോള്‍ ഇടുന്നയാള്‍ ശ്രദ്ധിക്കണം. ഒരു ക്വസ്റ്റ്യന്‍പേപ്പറിട്ടതാണവന്‍. ആ ചോദ്യപേപ്പറിട്ടയാള്‍ വലിയൊരു തെറ്റാണ് ചെയ്തത്. ഇട്ടയാളെ പടച്ചോന്‍ ശിക്ഷിച്ചിരിക്കും.' രോഷത്തോടെ വിദ്യാര്‍ഥി പറഞ്ഞു പോകുന്നു.

Ads by Google
Friday 08 Mar 2019 09.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW