Tuesday, May 21, 2019 Last Updated 32 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 02.06 AM

മാളുകളും സുരക്ഷയും

വ്യവസായമേഖലയില്‍ ഭാരതത്തിനു വന്‍ നേട്ടമുണ്ടായെങ്കിലും അതോടൊപ്പം അപകടങ്ങളും വര്‍ധിച്ചു. അതിനാല്‍, വ്യാവസായിക അപകടം ഒഴിവാക്കാന്‍ 1966 മാര്‍ച്ച്‌ നാലിനു നിലവില്‍ വന്ന മാനേജ്‌മെന്റ്‌, തൊഴിലാളി, സര്‍ക്കാര്‍ പ്രതിനിധികളടങ്ങിയ സംവിധാനമാണ്‌ ദേശീയ സുരക്ഷിതത്വ സമിതി. ഇതു നിലവില്‍വന്ന മാര്‍ച്ച്‌ നാലാണ്‌ ദേശീയ സുരക്ഷിതത്വ ദിനമായി ആചരിക്കുന്നത്‌.
ഇത്തരം അപകടത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കേരളത്തിലെ മാളുകളുടെ സുരക്ഷിതത്വം ആശങ്ക ഉയര്‍ത്തുന്നതാണ്‌. ജനങ്ങള്‍ കുടുംബാംഗങ്ങത്തോടൊപ്പം ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നത്‌ ഇവിടെയാണ്‌. കൊച്ചിക്കൊപ്പം മിക്ക പട്ടണങ്ങളിലും ഇന്നു ചെറുതും വലുതുമായ മാളുകളുണ്ട്‌.
ജനം നിറയുന്ന മാളുകളില്‍ അതു-കൊണ്ടു തന്നെ സുരക്ഷയ്‌ക്കു പരമപ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. എല്ലാ പ്രായത്തിലുളളവര്‍ക്കുമായി സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കണം.
ലിഫ്‌റ്റ്‌, എസ്‌കലേറ്റര്‍, െറെഡുകള്‍, സ്‌റ്റെയര്‍വേയ്‌സ്‌, പാര്‍ക്കിങ്‌ സ്ലോട്ടുകള്‍ എന്നിവിടങ്ങളിലാണ്‌ അപകടസാധ്യത ഏറെയുള്ളത്‌. തെന്നുന്ന തറയില്‍ വീണും ഏതെങ്കിലും വസ്‌തുക്കള്‍ മുകളില്‍ നിന്നു വീണും അപകടമുണ്ടാകാം. ഫോര്‍ക്ക്‌ ലിഫ്‌റ്റുകളും ബഗ്ഗികളും അഗ്നിശമനനോപകരണങ്ങളു-മെല്ലാം അതീവ സുരക്ഷയോ-ടെ ഉപയോഗിക്കാനും അവയു-ടെ മേല്‍നോട്ടം രണ്ടോ മൂ-ന്നോ പേരിലൂ-ടെ സാധ്യമാക്കാനും മാള്‍ അധികൃതര്‍ ശ്രദ്ധിക്കണം. മോഷണം, കൊള്ള, തീവ്രവാദി ആക്രമണം, െലെംഗികാതിക്രമം എന്നിവയ്‌ക്കെതിരേ ജാഗ്രത അനിവാര്യമാണ്‌. ഇതോടൊപ്പം. ഡ്രസിങ്‌ റൂമുകള്‍, വാഷിങ്‌ റൂമുകള്‍, ടോയ്‌ലറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ അഹിതപ്രവൃത്തികളുണ്ടാകില്ലെന്ന്‌ ഉറപ്പാക്കണം. ഗ്യാസ്‌ സിലിണ്ടറുകള്‍, എയര്‍ക്കണ്ടീഷണറുകള്‍ തുടങ്ങിയവയു-ടെ സൂക്ഷിപ്പുസ്‌ഥാനം സംബന്ധിച്ചും ശ്രദ്ധ വേണം.
2004-ല്‍ പരാ-ഗെ്വയി-ലെ മാളിലുണ്ടായ അഗ്നിബാധയില്‍ 46 കുട്ടികളടക്കം 164 പേര്‍ മരിച്ചു. ഖത്തറി-ലെ ഒരു ഷോപ്പിംഗ്‌ മാളില്‍ 2012-ല്‍ പുക ശ്വസിച്ച്‌ 13 കുട്ടികളും നാല്‌ അധ്യാപകരും മരിച്ചു. നെയ്‌റോബിയി-ലെ ഒരു മാളിനു നേരേയുണ്ടായ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. 2014-ല്‍ കൊല്‍ക്കത്തയി-ലെ ഷോപ്പിംഗ്‌ മാളില്‍ ഗോവണി തകര്‍ന്ന്‌ ഒരാള്‍ മരിച്ചതും ചെെന്നെയില്‍ 2015-ല്‍ പിഞ്ചുകുഞ്ഞി-ന്റെ െകെവിരലുകള്‍ എസ്‌കലേറ്ററില്‍പ്പെട്ട്‌ മുറിഞ്ഞു-പോയതു-മെല്ലാം സുരക്ഷാ ജാഗ്രതയ്‌ക്കുള്ള മുന്നറിയിപ്പുകളാണ്‌.
മാളുകളെ മേഖലകളായി തിരിച്ച്‌ സുരക്ഷാനടപടികളു-ടെ പരി-ശോധന രണ്ടോ മൂ-ന്നോ തലങ്ങളിലായി നടത്തുക. സി.സി.ടി.വി. ക്യാമറകള്‍ സ്‌ഥാപിച്ചാല്‍ പോരാ, അവ മികവുള്ള ദൃശ്യങ്ങള്‍ നല്‍കാനുള്ള െലെറ്റിംഗ്‌ സംവിധാനം ഒരുക്കുകയും വേണം. വ്യാജമുന്നറിയിപ്പുകള്‍ക്കെതി-രേ ജാഗ്രത പുലര്‍ത്തുകയും ഏത്‌ മേഖലയിലും സുരക്ഷാ ജീവനക്കാര്‍ക്കു ഓടി-യെത്താവുന്നവിധം അവരു-ടെ എണ്ണം നിജപ്പെടുത്തണം. രാസ, െജെവ, റേഡി-യോളജിക്കല്‍ ആക്രമണങ്ങള്‍ ചെറുക്കാനാകുന്ന വിധത്തിലുള്ള പരിശീലനം ജീവനക്കാര്‍ക്കു നല്‍കുക.
ആവശ്യത്തിനു തീ കെടുത്താനുള്ള ഉപകരണങ്ങളും ഫസ്‌റ്റ്‌എയ്‌ഡ്‌ ബോക്‌സുകളും കാണാവുന്നവിധം സ്‌ഥാപിക്കുക. കണ്‍ട്രോള്‍ റും മതിയായ സുരക്ഷാ മേഖലയില്‍ സ്‌ഥാപിച്ചിരിക്കണം. െറെഡുകള്‍ ആര്‍ക്കെയ്‌ഡുകള്‍ എന്നിവിടങ്ങളില്‍ മാതാപിതാക്കളോ-ടൊപ്പം കുട്ടികളെ ശ്രദ്ധിക്കാനുള്ള ഗാര്‍ഡുകളെ നി-യോഗിക്കുക. തീ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക.
അഗ്നിബാധ സംബന്ധിച്ചും ജീവന്‍ അപകടപ്പെടാവുന്നതു സംബന്ധിച്ചും നിര്‍ദേശങ്ങള്‍ കര്‍ശനമായും മാളുകളു-ടെ നിര്‍മാണവേളയില്‍ പാലിച്ചിരിക്കണം.
ലോക്കല്‍ ഫയര്‍ അലാമുകള്‍ എളുപ്പം തിരിച്ചറിയാവുന്ന പെയിന്റടിച്ച്‌ സ്‌ഥാപിക്കുക. വാഹനവഴികള്‍, പാര്‍ക്കിംഗ്‌ ഏരിയകള്‍, കാര്‍ പോര്‍ച്ചുകള്‍, ഗ്യാരേജ്‌ എന്നിവിടങ്ങളി-ലെ പ്രകാശനിയന്ത്രണ സംവിധാനങ്ങളില്‍ ജാഗ്രത വേണം. വീല്‍സ്‌റ്റോപ്പുകള്‍, സ്‌പീഡ്‌ ഹമ്പുകള്‍ എന്നിവ കൃത്യമായി തിരിച്ചറിയാനുള്ള സംവിധാനമുണ്ടായിരിക്കണം.
എല്ലാ മാളുകളിലും തന്നെ തങ്ങള്‍ സുരക്ഷിതരാ-ണെന്നു സന്ദര്‍ശകര്‍ വിശ്വസിക്കുന്നതായി ഷോപ്പിംഗ്‌ സെന്ററുകളു-ടെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഈയി-ടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. കുടുംബവുമായി ഏറെ സുരക്ഷിതമായി സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ്‌ മാളുകളെന്നു സര്‍വേയില്‍ പങ്കെടുത്ത 85% പേരും അഭിപ്രായപ്പെട്ടു. സന്ദര്‍ശകരു-ടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു പണം ചെലവഴിക്കുന്നത്‌ പാഴാകില്ല. നിര്‍ഭയരായി കടന്നെത്തുന്ന സന്ദര്‍ശകരില്‍നിന്ന്‌ ഇതു വരുമാനമായി തിരിച്ചുകിട്ടും.

കെ.വി. രാമചന്ദ്രന്‍

(സംസ്‌ഥാന പ്ര?ഡക്‌ടിവിറ്റി കൗണ്‍സില്‍ മുന്‍ ചെയര്‍മാനാണു ലേഖകന്‍)

Ads by Google
Friday 08 Mar 2019 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW