Tuesday, May 21, 2019 Last Updated 30 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 02.05 AM

എന്‍.പി.ഒ.എല്‍: 30 അപ്രന്റിസ്‌

ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനു (ഡി.ആര്‍.ഡി.ഒ) കീഴിലുള്ള കൊച്ചിയിലെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ്‌ ഓഷ്യാനോഗ്രഫിക്‌ ലബോറട്ടറി (എന്‍.പി.ഒ.എല്‍) അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളുണ്ട്‌. വോക്‌ ഇന്‍ ഇന്റര്‍വ്യൂ ആണ്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്‌ 11.
തസ്‌തിക, ഒഴിവുകളുടെ എണ്ണം, സ്‌റ്റൈപ്പന്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ www.apprenticeship.gov.in എന്ന സൈറ്റില്‍ ലഭിക്കും.

യോഗ്യത: ഫിറ്റര്‍, ടര്‍ണര്‍, മെഷീനിസ്‌റ്റ്, ഡ്രാഫ്‌റ്റ്സ്‌മാന്‍ (മെക്കാനിക്കല്‍) ഇലക്‌ട്രോണിക്‌ മെക്കാനിക്‌, ഇലക്‌ട്രീഷ്യന്‍, ഇന്‍സ്‌ട്രമെന്റ്‌ മെക്കാനിക്‌ പ്രസ്‌തുത ട്രേഡില്‍ ദ്വിവല്‍സര ഐടിഐ. വെല്‍ഡര്‍ (ഗ്യാസ്‌ ആന്‍ഡ്‌ ഇലക്‌ട്രിക്‌), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്‌ പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌ (സിഒപിഎ): പ്രസ്‌തുത ട്രേഡില്‍ ഒരുവര്‍ഷത്തെ ഐടിഐ.

ലൈബ്രറി അസിസ്‌റ്റന്റ്‌: ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഐടിഐ/ഐടിസി പരിശീലന കാലയളവ്‌:12 മാസം.

ഇന്റര്‍വ്യൂ തീയതി: മാര്‍ച്ച്‌ 14.

സ്‌ഥലം: "മ്പപ്പണ്ട, മ്മഗ്ഗമ്പന്ത(Lanmdark Near SBI NPOL Thrikkakara Branch, Kochi) ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ ദിവസം രാവിലെ 9-നും 10-നും ഇടയില്‍ ഇന്റര്‍വ്യൂ സ്‌ഥലത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യണം. നിര്‍ദ്ദിഷ്‌ട മാതൃകയിയലുള്ള അപേക്ഷ പൂരിപ്പിച്ച്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ പതിക്കണം.
അപേക്ഷയ്‌ക്കൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം.
അപേക്ഷിക്കേണ്ട വിധം:

trainingofficer@npol.rdod.in എന്ന ഇമെയില്‍ ഐഡിയിലേക്ക്‌ അപേക്ഷ പിഡിഎഫ്‌ ഫോര്‍മാറ്റില്‍ അയയ്‌ക്കണം.

Ads by Google
Friday 08 Mar 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW