Tuesday, May 21, 2019 Last Updated 29 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 02.05 AM

ഇ.എസ്‌.ഐ.സി: 1931 ഒഴിവ്‌

uploads/news/2019/03/292990/c1.jpg

എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പ്പറേഷന്‍ വിവിധ റീജനുകളില്‍ സ്‌റ്റെനോഗ്രാഫര്‍. അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 1931 ഒഴിവുകളുണ്ട്‌. കേരളാ റീജനില്‍ 64 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15

തസ്‌്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ.

സ്‌റ്റെനോഗ്രഫര്‍ (ഒഴിവ്‌ -മൂന്ന്‌): ഹയര്‍ സെക്കന്‍ഡറി ജയം (12-ാം ക്ലാസ്‌ ജയം/തത്തുല്യം). സ്‌റ്റെനോഗ്രഫി ഇംഗ്ലീഷ്‌/ഹിന്ദിയില്‍ മിനിറ്റില്‍ 80 വാക്കു വേഗം. കമ്പ്യൂട്ടര്‍ പരിജ്‌ഞാനം.

അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ (ഒഴിവ്‌-61): ബിരുദം/തത്തുല്യം, കമ്പ്യൂട്ടര്‍ പരിജ്‌ഞാനം.
ഉദ്യോഗാര്‍ത്ഥികള്‍ ഒന്നിലധികം അപേക്ഷ അയയ്‌ക്കേണ്ടതില്ല.
പ്രായം (15.04.2019ന്‌): 18-27 വയസ്‌. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ്‌ ലഭിക്കും.
ശമ്പളം: ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം 25500 രൂപ (പുതുക്കിയത്‌) ആറാം ശമ്പള കമ്മീഷന്‍ പ്രകാരം 5200-20200 രൂപ. ഗ്രേഡ്‌ പേ 2400 രൂപ.
അപേക്ഷാ ഫീസ്‌: 500 രൂപ.
എസ്‌.സി, എസ്‌.ടി ഡിപ്പാര്‍ട്ടുമെന്റല്‍ ഉദ്യോഗാര്‍ത്ഥികള്‍, സ്‌ത്രീകള്‍, ഭിന്നശേഷിക്കാര്‍, വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്ക്‌ 250 രൂപ (ആദ്യഘട്ട എഴുത്തുപരീക്ഷയ്‌ക്കുശേഷം 250 രൂപ തിരികെ നല്‍കും. ബാങ്ക്‌ ചാര്‍ജുകള്‍ ഈടാക്കുന്നതായിരിക്കും). ഡെബിറ്റ്‌ കാര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ തുടങ്ങിയവ മുഖേന ഓണ്‍ലൈനായി ഫീസ്‌ അടയ്‌ക്കണം.
തെരഞ്ഞെടുപ്പ്‌: സ്‌റ്റെനോഗ്രഫര്‍ തസ്‌തികയില്‍ എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ സ്‌കില്‍ ടെസ്‌റ്റ്, സ്‌റ്റെനോഗ്രഫി ടെസ്‌റ്റ് എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌. അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ തസ്‌തികയില്‍ എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ സ്‌കില്‍ ടെസ്‌റ്റ് എന്നിവ ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക്‌: www.esic.nic.in

Ads by Google
Friday 08 Mar 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW