Thursday, March 07, 2019 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 02.50 PM

ഗ്രഹപ്പിഴകള്‍ക്ക് ഓരോരോ നക്ഷത്രക്കാരും ചെയ്യേണ്ടത്

uploads/news/2019/03/292808/joythi050319a.jpg

നവഗ്രഹങ്ങളെയും അതോടൊപ്പമുള്ള അനന്തകോടി നക്ഷത്രങ്ങളേയും താങ്ങിനിര്‍ത്തിക്കൊണ്ട് അന്തമില്ലാത്ത ആകാശത്തിന്റെ മധ്യത്തില്‍ അദൃശ്യമായവിധം നേരെ നിര്‍ത്തിയിരിക്കുന്ന ചക്രംപോലെ സ്ഥിതി ചെയ്യുന്ന ഒരു ദീര്‍ഘവൃത്തലയമാണ് രാശിചക്രം.

മണ്ണില്‍പ്പിറക്കുന്ന ഓരോരോ മനുഷ്യനും പന്ത്രണ്ടുരാശികളില്‍ ഏതെങ്കിലും ഒന്നില്‍ ജനിക്കുന്നവനായിരിക്കും. രാശി ഏതാണെന്ന് മനസ്സിലാക്കി അതതു രാശികളുടെ അധിപത്മരായ ദേവന്മാരെ സേവിക്കുകയും യഥാശക്തി വഴിപാടുകള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ ഗ്രഹപ്പിഴദോഷങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

മേടംരാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെ 15 നാഴിക)


മേടം രാശിക്ക് കോലാടിന്റെ രൂപമാണ് സങ്കല്പിക്കപ്പെട്ടിരിക്കുന്നത്. മേടം രാശിയില്‍ ജനിച്ചവര്‍ ശ്രീമുരുകനെ ഭജിക്കുന്നതും ആരാധിക്കുന്നതും ഷഷ്ഠി വ്രതമനുഷ്ഠിക്കുന്നതും ഗ്രഹദോഷശാന്തിക്ക് ഉത്തമമാണ്. എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്തുന്നതും അന്നേദിവസം ഒരിക്കല്‍ നോക്കുന്നതും പുഷ്പാഞ്ജലി നടത്തിക്കുന്നതും ദേവപ്രീതിക്ക് പായസം, ത്രിമധുരം എന്നിവ വഴിപാടുകളായി നടത്തിക്കുന്നതും ഏറെ ശ്രേയസ്‌കരമാണ്.

ഇടവംരാശി (കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)


ഇടവത്തിന് നല്‍കപ്പെട്ടിരിക്കുന്ന രൂപം കാളയുടേതാണ്. ഇടവം രാശിക്കാര്‍ ശ്രീമഹാലക്ഷ്മിയെ സേവിക്കുന്നതും ആരാധിക്കുന്നതും ഗ്രഹപ്പിഴകള്‍ തീരുന്നതിനും ഐശ്വര്യാഭിവൃദ്ധികളുണ്ടാകുന്നതിനും വളരെ ഫലപ്രദമാണ്. വെള്ളിയാഴ്ച ദിവസം ഒരിക്കല്‍ നോറ്റ് യഥാശക്തി വഴിപാടുകള്‍ നടത്തിയാല്‍ കുടുംബത്തില്‍ സകലവിധ ശ്രേയസ്സുകളുമുണ്ടാകുന്നതാണ്.

മിഥുനം രാശി (മകയിരം 30 നാഴിക, തിരുവാതിര, പുണര്‍തം 45 നാഴിക)


മിഥുനം രാശിക്ക് നല്‍കപ്പെട്ടിരിക്കുന്ന രൂപം ഒന്നിച്ചു നില്‍ക്കുന്ന യുവാവിന്റെയും യുവതിയുടെതുമാണ്. ഈ രാശിയില്‍ ജനിച്ചര്‍ ശ്രീ മഹാവിഷ്ണുവിനെ ഉപാസിക്കേണ്ടതാണ് പക്കപ്പിറന്നാള്‍ തോറും പുഷ്പാഞ്ജലിയും പാല്പായസവും നടത്തിയാല്‍ സകലവിധ ഗ്രഹപ്പിഴകളും വിട്ടകന്ന് ഐശ്വര്യാഭിവൃദ്ധികളുണ്ടാകുന്നതാണ്.

കര്‍ക്കടകം രാശി (പുണര്‍തം 15 നാഴിക, പൂയം, ആയില്യം)


കര്‍ക്കടകത്തിന് നല്‍കിയിരിക്കുന്ന രൂപം ഞണ്ടിന്റേതാണ്. ഈ രാശിയില്‍ ജനിച്ചവര്‍ ഭഗവതിയെ സേവിക്കേണ്ടതാണ്. പൗര്‍ണ്ണമി നാളില്‍ വ്രതമനുഷ്ഠിച്ച് സഹസ്രനാമാര്‍ച്ചന നടത്തിയാല്‍ ഗ്രഹപ്പിഴകളെല്ലാം വിട്ടകന്ന് സര്‍വ്വാഭീഷ്ടങ്ങളും സദ്ധിക്കുന്നതാണ്.

ചിങ്ങംരാശി (മകം, പൂരം, ഉത്രം, 15 നാഴിക)


സിംഹത്തിന്റെ രൂപമാണ് ചിങ്ങം രാശിക്ക് നല്‍കിയിരിക്കുന്നത് ചിങ്ങം രാശിയില്‍ ജനിച്ചവര്‍ ആദിത്യ ഭഗവാനെ ഉപവാസിക്കുന്നത് ശ്രേയസ്‌ക്കരമാണ്. എല്ലാ ഞായറാഴ്ച ദിവസങ്ങളിലും സൂര്യഭഗവാന് വിശേഷപൂജകള്‍ നടത്തിക്കുകയും സഹസ്രനാമാര്‍ച്ചന നടത്തിക്കുകയും ചെയ്താല്‍ ഗ്രഹപ്പിഴകളുണ്ടാവുകയില്ല.

കന്നിരാശി (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)


ഒരു കൈയില്‍ നെല്‍ക്കതിരും മറ്റേ കൈയില്‍ തീപ്പന്തവും പിടിച്ച് തോണിയില്‍ ഇരിക്കുന്ന കന്യകയുടെ രൂപമാണ് കന്നിരാശിക്ക് . ഈ രാശിയില്‍ ജനിച്ചവര്‍ ശ്രീമഹാവിഷ്ണുവിനെ ഉപാസിക്കേണ്ടതാണ്. എല്ലാ ബുധനാഴ്ചകളിലും നാളും പേരും പറഞ്ഞ് പുഷ്പാഞ്ജലി നടത്തിയാല്‍ ഗ്രഹപ്പിഴകളുണ്ടാവുകയില്ല. മാസത്തിലൊരിക്കല്‍ ഭഗവത് പാലഭിഷേകം നടത്തിക്കുന്നതും പാല്പായ നിവേദ്യം നടത്തിക്കുന്നതും ഇഷ്ടകാര്യസിദ്ധിക്ക് അഭികാമ്യമാണ്.

തുലാംരാശി (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)


തുലാസ്സുപിടിച്ചിരിക്കുന്ന മനുഷ്യന്റെ രൂപമാണ് തുലാംരാശിക്ക് നല്‍കിയിരിക്കുന്നത്. തുലാം രാശിയില്‍ ജനിച്ചവര്‍ ശ്രീസത്യനാരായണമൂര്‍ത്തിയെ ഉപാസിക്കേണ്ടതാണ്. മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ദിവസം ഗൃഹത്തില്‍ സത്യനാരായണ പൂജ നടത്തിക്കുന്നത് ഗ്രഹപ്പിഴകള്‍ തീരുന്നതിനും ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കും വളരെ ഫലപ്രദമാണ്.

വൃശ്ചികം രാശി (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)


തേളിന്റെ രൂപമാണ് വൃശ്ചികം രാശിക്ക് നല്‍കിയിരിക്കുന്നത്. ഈ രാശിയില്‍ ജനിച്ചവര്‍ നിത്യേന ദുര്‍ഗ്ഗാദേവിയെ സേവിക്കേണ്ടതാണ്. ചൊവ്വാഴ്ച ദിവസം വ്രതമനുഷ്ഠിച്ച് ദുര്‍ഗ്ഗാക്ഷേത്ര ദര്‍ശനം നടത്തുകയും യഥാശക്തി വഴിപാടുകള്‍ നടത്തുകയും ചെയ്താല്‍ സമയദോഷത്താലുണ്ടായേക്കാവുന്ന സകല ദുരിതങ്ങളും വിട്ടകലുന്നതാണ്.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)


കൈയില്‍ അമ്പും കുലച്ച വില്ലും അരയ്ക്കു താഴ്ഭാഗത്ത് കുതിരയുടെ ആകൃതിയിലുമുള്ള പുരുഷന്റെ രൂപവുമാണ് ധനുരാശിക്ക് നല്‍കിയിരിക്കുന്നത്.
ധനുരാശിയില്‍ ജനിച്ചവര്‍ ശ്രീ ദക്ഷിണാമൂര്‍ത്തിയെ ഉപാസിക്കേണ്ടതാണ്. എല്ല വ്യാഴാഴ്ച ദിവസങ്ങളിലും മത്സ്യമാംസാദി ഭക്ഷണങ്ങളുപേക്ഷിച്ച് വ്രതശുദ്ധിയോടെ ഒരുനേരം മാത്രം ആഹാരം കഴിച്ച് ദക്ഷിണാമൂര്‍ത്തിയെ ഭജിക്കുകയാണെങ്കില്‍ ഗ്രഹപ്പിഴകളെല്ലാമകന്ന് ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുന്നതാണ്.

മകരം രാശി (ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)


ഈ രാശിയില്‍ ജനിച്ചവര്‍ മനഃക്ലേശങ്ങളകലുന്നതിന് ശനീശ്വരനെ ഉപാസിക്കേണ്ടതാണ്. ഇവര്‍ ശനിയാഴ്ചതോറും വ്രതമെടുക്കുകയും ശനീശ്വര പ്രീതിക്കായി യഥാശക്തി വഴിപാടുകള്‍ നടത്തുകയും ചെയ്താല്‍ ഗ്രഹപ്പിഴകളെല്ലാമകലുന്നതാണ്.

കുംഭംരാശി (അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45 നാഴിക)


ഉള്ളിലൊന്നുമില്ലാത്ത കുടം തോളില്‍ വച്ചുകൊണ്ടു നില്‍ക്കുന്ന പുരുഷന്റെ രൂപമാണ് കുംഭംരാശിക്ക്. ഈ രാശിയില്‍ ജനിച്ചവര്‍ ഹനുമാന്‍ സ്വാമിയെ ഉപാസിക്കേണ്ടതാണ്. ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന്‍ സ്വാമിക്ക് അര്‍ച്ചന നടത്തിക്കുകയും പക്കപ്പിറന്നാള്‍ തോറും നാരങ്ങാമാല ചാര്‍ത്തിക്കുകയും ചെയ്താല്‍ ഗ്രഹപ്പിഴകളുണ്ടാവുകയില്ല.

മീനം രാശി (പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)


അന്യോന്യം തലതിരിച്ചു കിടക്കുന്ന രണ്ടു മത്സ്യങ്ങളുടേതാണ് മീനത്തിന് നല്‍കപ്പെട്ടിരിക്കുന്ന രൂപം. ഒന്നിന്റെ വാലിന് നേരെയാണ് മറ്റതിന്റെ തല.
ഈ രാശിയില്‍ ജനിച്ചവര്‍ ശ്രീപരമശിവനെ ഉപാസിക്കേണ്ടതാണ്. ഭഗവാന് ശനിയാഴ്ചകളില്‍ ഇളനീര്‍ അഭിഷേകം നടത്തിക്കുന്നതും ശനിയാഴ്ച വ്രതമെടുക്കുന്നതും ഗ്രഹദോഷശാന്തിക്ക് അത്യുത്തമമാണ്.

ടി. സന്തോഷ് കുമാര്‍
ജ്യോതിഷാചാര്യ
മൊ: 9961019689>/h4>

Ads by Google

Thursday 07 Mar 2019 02.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW