Tuesday, May 21, 2019 Last Updated 32 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 01.46 AM

മണി മറഞ്ഞിട്ടു മൂന്നു വര്‍ഷം; സത്യമിന്നും ദുരൂഹതയുടെ ആഴങ്ങളില്‍

uploads/news/2019/03/292676/bft2.jpg

ചാലക്കുടിപ്പുഴ ഇന്നലെയും ശാന്തമായൊഴുകി. എന്നാല്‍ അതിന്റെ തീരത്ത്‌ മുഴങ്ങിയ പാട്ടുകള്‍ക്കും അതുകേട്ട മനസുകള്‍ക്കും ഇന്നലെ ശാന്തതയുണ്ടായിരുന്നില്ല.
ആ പുഴയോരത്തെ പാടിയില്‍ അസ്‌തമിച്ച കലാഭവന്‍ മണിയെന്ന അഭിനയപ്രതിഭ, അദ്ദേഹത്തെ സ്‌നേഹിച്ച ആയിരങ്ങള്‍... ദുരൂഹത ബാക്കിയാക്കിയ ആ അനശ്വര ഓര്‍മയ്‌ക്ക്‌ ഇന്നലെ മൂന്നുവര്‍ഷം തികഞ്ഞപ്പോഴും ആരാധകരൊന്നും വിശ്വാസം കൈവിട്ടിട്ടില്ല. ചാലക്കുടി പുഴയുടെ ആഴങ്ങളില്‍നിന്നു മണല്‍വാരി ഉയര്‍ന്നുവന്ന മണിയെപ്പോലെ ആ മരണത്തിനു പിന്നിലെ സത്യങ്ങളും എന്നെങ്കിലും പുറത്തുവരുമെന്ന പ്രതീക്ഷയാണവര്‍ക്ക്‌.
പാടിയില്‍ ചോര ഛര്‍ദിച്ച മണി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഇന്നും ദുരൂഹതയില്‍ അവശേഷിക്കുകയാണ്‌. 2016 മാര്‍ച്ച്‌ 6 നാണ്‌ മലയാളിയെ ഞെട്ടിച്ചു മണിനാദം നിലച്ചത്‌. മണി ഏറെ സ്‌നേഹിച്ചിരുന്ന പാടിയില്‍ നിന്ന്‌ അബോധാവസ്‌ഥയിലാണ്‌ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചത്‌.
ബോധം മറയുന്നതിനു മുമ്പ്‌ മണിക്ക്‌ ഒപ്പമുണ്ടായിരുന്നത്‌ സിനിമാക്കാരായ ആറു സുഹൃത്തുക്കള്‍. മരണത്തിനു പിന്നാലെ കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ചു രംഗത്തെത്തി. ലോക്കല്‍ പോലീസില്‍ തുടങ്ങി സി.ബി.ഐയില്‍ എത്തിനില്‍ക്കുകയാണ്‌ ഇപ്പോള്‍ അന്വേഷണം.
മണിക്കൊപ്പം ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കി, സാബുമോന്‍ ഉള്‍പ്പടെയുള്ള ചലച്ചിത്ര താരങ്ങള്‍ നുണപരിശോധനയ്‌ക്കു തയാറാണെന്ന്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥന്‍ അന്വേഷിച്ച കേസ്‌ ഇപ്പോള്‍ മറ്റൊരു ഉദ്യോഗസ്‌ഥന്റെ അന്വേഷണത്തിലാണ്‌. ഇന്നലത്തെ ഓര്‍മദിനത്തില്‍ മണിയുടെ പേരില്‍ ഒരു ലൈബ്രറിയും മണി ഏറെ സ്‌നേഹിച്ച ചാലക്കുടിയുടെ മണ്ണില്‍ തുടങ്ങി.

എം.എസ്‌. സന്ദീപ്‌

Ads by Google
Thursday 07 Mar 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW