Friday, April 26, 2019 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 04.34 PM

മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവിനെ യുവതി കെട്ടിപ്പുണര്‍ന്നു... പൊള്ളലേറ്റ യുവാവ് മരിച്ചു; യുവതി ചികിത്സയില്‍

uploads/news/2019/03/292567/fire.jpg

യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചുകൊല്ലാന്‍ ശ്രമിച്ച യുവാവ് അതേ തീയില്‍പ്പെട്ട് മരിച്ചു. തന്റെ ശരീരത്തിലേയ്ക്ക് തീ കൊളുത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ യുവതി കെട്ടിപ്പിടിക്കുകയും ആ പിടി വിടാതിരിക്കുകയും ചെയ്തതോടെയാണ് യുവാവും അഗ്‌നിക്കിരയായത്. മുഖത്തും കൈകളിലും പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. ഭര്‍ത്താവു മരിച്ചതോടെ രണ്ട് പെണ്‍മക്കളുമായി കഴിഞ്ഞു വരികയായിരുന്നു ഇവര്‍.

മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടയാള്‍. ഇയാള്‍ നിരന്തരമായി ഇവരെ ശല്യം ചെയ്തു വന്നിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തിയ ശേഷം ഇക്കാര്യം പുറത്തറിയാതിരിക്കാനായി തീവയ്ക്കുകയയായിരുന്നു.

എന്നാല്‍, മനോധൈര്യം കൈവിടാതിരുന്ന യുവതി ഇയാളെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ വസ്ത്രത്തിലേയ്ക്കും തീ പടര്‍ന്നു. ഇതിനിടെ പരിസരമാകെ കരിയുന്ന ഗന്ധം വ്യാപിക്കുകയും ഒപ്പം അലര്‍ച്ചയും കേട്ടതോടെ സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങി. യുവതി ചികിത്സയിലാണ്.

ഇയാള്‍ പതിവായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഏകദേശം 35 കിലോമീറ്ററോളം ദൂര താമസിക്കുന്ന ഇയാള്‍ എന്തിനാണ് ഇവിടേയ്ക്ക് എത്തിയതെന്ന് പരിശോധിക്കുകയാണ് പോലീസ്.

Ads by Google
Ads by Google
Loading...
TRENDING NOW