Wednesday, June 12, 2019 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 04.33 PM

ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റ് വിപണിയില്‍

 innova crysta g plus variant

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ജി പ്ലസ് വേരിയന്റാണ് പുറത്തിറക്കിയത്. ഇന്നോവ ക്രിസ്റ്റ ജി പ്ലസ് ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. 7 സീറ്റര്‍ വേര്‍ഷന് 15.57 ലക്ഷം രൂപയും 8 സീറ്റര്‍ വേര്‍ഷന് 15.62 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചു.അതേസമയം, ഓര്‍ഡര്‍ അനുസരിച്ച് മാത്രമായിരിക്കും ജി പ്ലസ് വേരിയന്റ് നിര്‍മ്മിച്ചു നല്‍കുന്നത്.

മ്യൂസിക് സിസ്റ്റം, റിയര്‍ ഡീഫോഗര്‍, രണ്ടാം നിരയില്‍ സെന്റര്‍ ആംറെസ്റ്റ് എന്നിവ ജി പ്ലസ് വേരിയന്റിലെ 8 സീറ്റര്‍ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇരട്ട എയര്‍ബാഗുകള്‍, മൂന്ന് നിരകളിലും എച്ച്‌വിഎസി (ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ്) വെന്റുകള്‍ എന്നിവ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റ് ഫീച്ചറുകളാണ്. ടോപ് വേരിയന്റുകളില്‍ എല്‍ഇഡി ലൈറ്റുകളാണെങ്കില്‍ പുതിയ വേരിയന്റില്‍ നല്‍കിയിരിക്കുന്നത് ഹാലൊജന്‍ ഹെഡ്‌ലാംപുകളാണ്.

കൂടാതെ, 16 ഇഞ്ച് അലോയ് വീലുകളിലാണ് ജി പ്ലസ് വേരിയന്റ് വരുന്നത്. കൂടുതല്‍ വിലയേറിയ വേരിയന്റുകളില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് കാണുന്നത്. ഗാര്‍നറ്റ് റെഡ്, പേള്‍ വൈറ്റ് ക്രിസ്റ്റല്‍ ഷൈന്‍ എന്നീ രണ്ട് കളര്‍ സ്‌കീമുകളിലും പുതിയ വേരിയന്റ് ലഭിക്കില്ല. 2.4 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഇന്നോവ ക്രിസ്റ്റ ജി പ്ലസ് വേരിയന്റിന് കരുത്തേകും.

Ads by Google
Ads by Google
Loading...
TRENDING NOW