Wednesday, March 06, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 04.17 PM

സുന്ദരിയും സുശീലയും കന്യകയുമായ മകള്‍ക്ക് വരനെത്തേടി കോടീശ്വരന്‍...; രാജ്യം ഏതായാലും വിരോധമില്ല, ഈ കഴിവുകള്‍ നിര്‍ബന്ധം

uploads/news/2019/03/292560/marriage.jpg

ബാങ്കോക്ക് : സുന്ദരിയും സുശീലയും കന്യകയുമായ മകള്‍ക്ക് വരനെത്തേടി കോടീശ്വരന്‍. സ്ത്രീധനമായി നല്‍കുന്നത് രണ്ടു കോടിയും ബിസിനസ്സ് പങ്കാളിത്തവും. തായ്‌ലന്റിലെ കോടീശ്വരന്‍ മകള്‍ക്ക് വരനെത്തേടുന്നത് തികച്ചും വ്യത്യസ്തമായ രീതിയില്‍.

മകളുടെ സര്‍വഗുണങ്ങളും പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് തായ്‌ലന്റിലെ കോടീശ്വരന്‍ ആര്‍നോണ്‍ റോഡ്‌തോന്‍ഗ് അവള്‍ക്കുള്ള വരനെ തേടുന്നത്. വിചിത്ര വാഗ്ദാനങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നത്.

26 കാരിയായ തന്റെ മകള്‍ കാണ്‍സിറ്റയ്ക്ക് വിവാഹപ്രായമായെന്നും നല്ല പയ്യനെ കണ്ടെത്താനായാണ് ഇത്തരം വാഗ്ദാനങ്ങളെന്നും അദ്ദേഹം പറയുന്നു. തന്റെ മകള്‍ സുന്ദരിയാണെന്നും കന്യകതാണെന്നും കോടീശ്വരിയാണെന്നും ഇംഗ്ലീഷും ചൈനീസും തായ്ഭാഷയും നന്നായി സംസാരിക്കുമെന്നും അദ്ദേഹം പറയുന്നു.

മകളെ കെട്ടിന്ന പയ്യന് രണ്ടുകോടി സ്ത്രീധനത്തിന് പുറമേ കോടികളുടെ ബിസിനസ്സില്‍ പങ്കാളിയാക്കുമെന്നും ഈ കോടീശ്വരന്‍ പറയുന്നു. ഫാം മൊത്തമായി എഴുതിക്കൊടുക്കും. മകളുടെ ഭര്‍ത്താവായി വരുന്നത് ഏത് രാജ്യക്കാരനായായു തനിക്ക് വിരോധമില്ലെന്നും എന്നാല്‍, യോഗ്യതയുള്ളയാളും മകളെ സന്തോഷിപ്പിക്കാന്‍ കഴിവുള്ളയാളും ആയിരിക്കണം.

തന്റെ ബിസിനസ് അര്‍ഹനായ ഒരാളെ ഏല്‍പ്പിക്കേണ്ടിയിരിക്കുന്നുവെന്നും ഭാവിയില്‍ അത് നോക്കി നടത്താന്‍ മകളെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളായിരിക്കണം അതെന്നും റോഡ്‌തോന്‍ഗ് കൂട്ടിച്ചേര്‍ത്തു. വെറുമൊരു ബാച്ചിലേര്‍സ് അല്ലെങ്കില്‍ മാസ്‌റ്റേര്‍സ് ഡിഗ്രി മാത്രമുള്ള ആളെയല്ല ഭാവി മരുമകനായി താന്‍ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എല്ലാത്തിലും ഉപരി മാന്യനും കഴിവുള്ള ആളെയുമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ദിവസവും 50 ടണ്‍ ഡൂറിയന്‍ ഫ്രൂട്‌സുകളാണ് ഇദ്ദേഹത്തിന്റെ ഫാമില്‍ നിന്നും വിളവെടുക്കുന്നത്. ഈ പ്രദേശത്തെ ഏറ്റവും വലിയ ഫാമാണിത്. ഇതിന് പുറമെ ധനികനായ ഈ ബുദ്ധമത വിശ്വാസിക്ക് നിരവധി പ്രോപ്പര്‍ട്ടികളും ഭൂമിയും ഈ പ്രദേശത്തുണ്ട്. എന്തായാലും മകള്‍ക്ക് വരനെ കണ്ടെത്താനുള്ള അച്ഛന്റെ ഈ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW