Friday, June 21, 2019 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 01.48 PM

Easy and Healthy Salad

''സലാഡുകള്‍ എപ്പോഴും ഹെല്‍ത്തിയാണ്. ആരോഗ്യം നിറയ്ക്കുന്ന വിവിധതരം സലാഡുകള്‍ തയാറാക്കി നോക്കൂ...''
uploads/news/2019/03/292537/mdmcorky050319.jpg

1. അവക്കാഡോ എഗ്ഗ് സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
അവക്കാഡോ - ഒരെണ്ണം (തൊലി നീക്കി കാമ്പ് എടുത്ത് ഉടച്ചത്)
ഉള്ളിപ്പൂവ് അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
ക്യാബേജ് അരിഞ്ഞത് - ഒരു കപ്പ്
പാഴ്‌സ്‌ലി ലീഫ് - ഒരു ടേബിള്‍ സ്പൂണ്‍
സവാള കൊത്തിയരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
മുട്ട പുഴുങ്ങിയത് - 3 എണ്ണം (ചെറിയ ചതുരകഷണങ്ങളായി മുറിച്ചത്)
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
മയൊണൈസ് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളക് - പാകത്തിന്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ എല്ലാ ചേരുവകളും ഒരുമിച്ചെടുത്ത് മിക്‌സ് ചെയ്യുക. തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്.

2. പ്രോട്ടീന്‍ റിച്ച് സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി ഇടത്തരം വലിപ്പമുള്ള ചതുരകഷണങ്ങളായി അരിഞ്ഞത് - ഒരു കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്
മഞ്ഞ ക്യാപ്‌സിക്കം ചതുരത്തില്‍ ഇടത്തരം വലിപ്പമുള്ള കഷണങ്ങളായി അരിഞ്ഞത് - ഒരു കപ്പ്
സവാള ഇടത്തരം വലിപ്പമുള്ള കഷണങ്ങളായി അരിഞ്ഞത്- ഒരെണ്ണം
പാഴ്‌സ്‌ലി ലീഫ് അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
വലിപ്പമുള്ള ചെമ്മീന്‍ വൃത്തിയാക്കിയത് - ഒരു കപ്പ്
ഒലിവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - 2 ടീസ്പൂണ്‍
മുളകുപൊടി - 2 ടീസ്പൂണ്‍
ഒറിഗാനോ - 2 ടീസ്പൂണ്‍
നാരങ്ങാനീര് - 2 ടീസ്പൂണ്‍
uploads/news/2019/03/292537/mdmcorky050319a.jpg

*** സോസ് തയാറാക്കാന്‍
നാരങ്ങാനീര് - 3 ടേബിള്‍ സ്പൂണ്‍
ഒലിവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
തേന്‍ - ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
(ഇവയെല്ലാം ഒരുമിച്ച് മിക്‌സ് ചെയ്ത് വയ്ക്കുക)

തയാറാക്കുന്ന വിധം


അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികളും ചെമ്മീനും ഒരുമിച്ച് ഒരു ബൗളിലെടുത്ത് അതില്‍ ഒലിവ് ഓയില്‍, ഉപ്പ്, കുരുമുളകുപൊടി, മുളകുപൊടി, ഒറിഗാനോ, നാരങ്ങാനീര് ഇവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചശേഷം ഇത് ഒരു ബേക്കിങ് ട്രേയില്‍ നിരത്തി 200 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം. ബേക്ക് ചെയ്തുവച്ചത് ഒരു ബൗളിലേക്കിട്ട് അതിനുമുകളില്‍ തയാറാക്കിയ സോസ് ഒഴിച്ച് മിക്‌സ് ചെയ്ത് വിളമ്പാം.

3. സ്‌പൈസ്ഡ് ചിക്ക്പീ കുക്കുംബര്‍ സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
മല്ലിയില - 1/4 കപ്പ്
കുക്കുംബര്‍ - 1 1/2 കപ്പ്
തക്കാളി ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് - 1 1/2 കപ്പ്
നാരങ്ങാത്തൊലി ചിരകിയത് - 1/2 ടീസ്പൂണ്‍
സവാള അരിഞ്ഞത് - 1/4 കപ്പ്
നാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളകുപൊടി - 1/2 ടീസ്പൂണ്‍
ഒലിവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍ - 1 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
വെളളക്കടല അല്‍പ്പം ഉപ്പ് ചേര്‍ത്ത് വേവിച്ചത് - 2 കപ്പ്

തയാറാക്കുന്ന വിധം


ഒരു സോസ്പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ച് അതിലേക്ക് കടല വേവിച്ചതും മുളകുപൊടിയും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ക്കാം. കടല ഫ്രൈ ആയി തുടങ്ങുമ്പോള്‍ അതിലേക്ക് നാരങ്ങാത്തൊലി, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ഇവ ചേര്‍ത്ത് ഇളക്കാം. വെള്ളക്കടല ഗോള്‍ഡന്‍ നിറമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കിവയ്ക്കാം.ഒരു ബൗളില്‍ കുക്കുംബര്‍, തക്കാളി, മല്ലിയില ഇവയെടുത്ത് അതിലേക്ക് ചൂടോടെ കടല ചേര്‍ക്കുക. ബാക്കി നാരങ്ങാനീരും ഒലിവ് ഓയിലും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വിളമ്പാം.
uploads/news/2019/03/292537/mdmcorky050319b.jpg

4. മെക്‌സിക്കന്‍ ചിക്കന്‍ സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ ബ്രസ്റ്റ് ഉപ്പ് ചേര്‍ത്ത് വേവിച്ച് നീളത്തില്‍ പിച്ചിക്കീറിയെടുത്തത് - 2 കപ്പ്
തക്കാളി അരിഞ്ഞത് - ഒരെണ്ണം
ചുവന്ന ക്യാപ്‌സിക്കം അരിഞ്ഞത് - 1/ 4 കപ്പ്
പച്ചമുളക് അരിഞ്ഞത് - ഒരെണ്ണം
മയൊണൈസ് - 1/2 കപ്പ്
നാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ മയൊണൈസ്, നാരങ്ങാനീര്, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് ഇവയെടുത്ത് ഒന്നിച്ച് മിക്‌സ് ചെയ്തുവയ്ക്കുക.
മറ്റൊരു ബൗളില്‍ ചിക്കന്‍ വേവിച്ചത്, തക്കാളി അരിഞ്ഞത്, ക്യാപ്‌സിക്കം, പച്ചമുളക് അരിഞ്ഞത് ഇവയെടുക്കുക. ഇതിലേക്ക് തയാറാക്കിവച്ച മയൊണൈസ് കൂട്ട് ചേര്‍ത്ത് പതുക്കെ യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പാം.

5. സ്വീറ്റ്‌കോണ്‍ സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
സ്വീറ്റ്‌കോണ്‍ - 2 കപ്പ്
ചെറി - ഒരു കപ്പ്
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
അവക്കാഡോ അരിഞ്ഞത് - ഒരെണ്ണം
ആപ്പിള്‍ ചെറുതായി ചതുരത്തില്‍ അരിഞ്ഞത് - ഒരെണ്ണം
ബദാം അരിഞ്ഞത് - 1/ 3 കപ്പ്
ബേസില്‍ ലീഫ് അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
uploads/news/2019/03/292537/mdmcorky050319c.jpg

*** ഡ്രസിംഗിന്
എക്‌സ്ട്രാ വെര്‍ജിന്‍ ഓയില്‍ - 1/2 കപ്പ്
ആപ്പിള്‍ സെഡാര്‍ വിനിഗര്‍ - 1/4 കപ്പ്
തേന്‍ - ഒരു ടേബിള്‍ സ്പൂണ്‍
ഡിജോണ്‍ മസ്റ്റാര്‍ഡ് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളകുപൊടി - ആവശ്യത്തിന്
(ഇവയെല്ലാം ഒന്നിച്ചിളക്കി യോജിപ്പിച്ചുവയ്ക്കുക. ആവശ്യമെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കാം.)

തയാറാക്കുന്ന വിധം


ഒരു ബൗളിലേക്ക് ചെറിയും അരിഞ്ഞു വച്ചിരിക്കുന്ന മറ്റുള്ളവയും ഇട്ടശേഷം അതിനു മുകളിലേക്ക് ഡ്രസിംഗിനുള്ള കൂട്ട് ഒഴിച്ച് മിക്‌സ് ചെയ്ത് വിളമ്പാം.

6. ട്യൂണ മക്രോണി സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
എല്‍ബോ മേക്രാണി വേവിച്ച് വെള്ളം ഊറ്റിയത് - 4 കപ്പ്
സെലറി അരിഞ്ഞത് - 4 തണ്ട്
സവാള അരിഞ്ഞത് - ഒരെണ്ണത്തിന്റെ പകുതി
ട്യൂണ - 2 ക്യാന്‍
മയൊണൈസ് - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - പാകത്തിന്

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും ഒരുമിച്ച് യോജിപ്പിച്ച ശേഷം വിളമ്പാം.
uploads/news/2019/03/292537/mdmcorky050319d.jpg

7. കുക്കുംബര്‍ പീനട്ട് സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
കുക്കുംബര്‍ തൊലികളഞ്ഞ് ചെറുതായി ചതുരത്തില്‍ അരിഞ്ഞത് - 2 എണ്ണം
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
നിലക്കടല റോസ്റ്റ് ചെയ്തത് - 2 ടേബിള്‍ സ്പൂണ്‍(ചതച്ചെടുക്കുക)
ഉപ്പ് - ഒരു ടീസ്പൂണ്‍
പഞ്ചസാര - 1/2 ടീസ്പൂണ്‍
ഒലിവ് ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍
കടുക് - 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ അരിഞ്ഞുവച്ച മല്ലിയിലയും കുക്കുംബറും ചതച്ച നിലക്കടലയും ഇടുക. ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ക്കാം.
ഒരു പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പെട്ടെന്ന് ഇളക്കി ഉടന്‍തന്നെ കുക്കുംബര്‍ നിലക്കടല കൂട്ടിലേക്ക് ഒഴിക്കുക. ഇനി നാരങ്ങയും പിഴിഞ്ഞൊഴിച്ച് മിക്‌സ് ചെയ്്ത് വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Wednesday 06 Mar 2019 01.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW