Wednesday, March 06, 2019 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 09.55 AM

അവസാന ഓവര്‍ എനിക്കായിരിക്കുമെന്ന് മനസ് പറഞ്ഞു, 43-ാം ഓവര്‍ മുതല്‍ ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു; വിജയ് ശങ്കര്‍

last over

ക്രിക്കറ്റ് മത്സരങ്ങളില്‍ പലപ്പോഴും അവസാന ഓവറുകള്‍ ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. രണ്ടാം ബാറ്റിംഗിലാണ് ഇത് അധികവും. ഈ ഓവറുകളില്‍ നെഞ്ചിടിപ്പോടെയല്ലാതെ ഒരു ബൗളറും ബോള്‍ ചെയ്യില്ല. ന്ഗപൂര്‍ ഏകദിനത്തിലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.

അവസാന ഓവറില്‍ ഓസ്‌ട്രേലിയക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. ക്രീസിലുണ്ടായിരുന്നത് മികച്ച ഫോമിലുണ്ടായിരുന്നത് സ്റ്റൊയിന്‍സ്. മറുവശത്ത് ആറ് റണ്‍സുമായി നാഥന്‍ ലിയോണും. ഇന്ത്യയ്ക്കാകട്ടെ മുന്‍നിര ബൗളര്‍മാരുടെ ഓവറുകള്‍ കഴിഞ്ഞിരുന്നു. ആകെയുള്ളത് വിജയ് ശങ്കറും കേദാര്‍ ജാദവും. വിജയ് ശങ്കര്‍ ആദ്യ ഓവറില്‍ 13 റണ്‍ വഴങ്ങിയിരുന്നു.

എങ്കിലും വിജയ് ശങ്കറില്‍ കോഹ്ലിക്ക് വിശ്വാസമുണ്ടായിരുന്നു. അവസാന ഓവര്‍ എറിയാന്‍ പന്ത് നല്‍കി. കോഹ്ലിയുടെ പ്രതീക്ഷകാത്ത് ആദ്യ പന്തില്‍ തന്നെ സ്റ്റോയിന്‍സിനെ പുറത്താക്കി. മൂന്നാം പന്തില്‍ സാംബയും പുറത്തായതോടെ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിലും ജയം.

43 ാം ഓവര്‍ കഴിഞ്ഞപ്പോഴേ അവസാന ഓവര്‍ തനിക്കായിരുമെന്നു തന്റെ മനസ് പറഞ്ഞെന്നു വിജയ് ശങ്കര്‍ കളിയ്ക്കു ശേഷം പ്രതികരിച്ചു. അപ്പോള്‍ മുതല്‍ ആ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു, തയ്യാറെടുക്കുകയായിരുന്നു അതിനായി. നിര്‍ണായക ഘട്ടത്തില്‍ പന്തെറിഞ്ഞ് വിക്കറ്റെടുക്കുക തന്റെ സ്വപ്നമായിരുന്നു. അത് സാധ്യമായി. വന്‍വെല്ലുവിളിയാണ് ഏറ്റെടുത്തതെന്നറിയാമായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദമില്ലാതെയാണ് പന്തെറിഞ്ഞതെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW