Monday, July 01, 2019 Last Updated 7 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 06.58 AM

"രജനിയും കമല്‍ഹസനും രാഷ്ട്രീയത്തില്‍ പച്ചപിടിക്കില്ല, ഇത്രയും കാലം ഉണ്ടാക്കിയെടുത്ത പേരും പെരുമയും നഷ്ടപ്പെടുത്തും"; ചാരു ഹസന്‍

political entry

ചെന്നൈ: തമിഴ് സൂപ്പര്‍താരം കമല്‍ഹസന്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് സോഹദരന്‍ ചാരുഹസന്‍. കമല്‍ ജന്മംകൊണ്ട ഒരു ബ്രാഹ്മണനാണ്. അതിനാല്‍ അദ്ദേഹം തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തില്ല.- ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചാരു ഹസന്‍ പറഞ്ഞു.

വ്യക്തിപരമായി പറഞ്ഞാല്‍ രജനീകാന്തും രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന അഭിപ്രായക്കാരനാണ് താന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്താണ് രജനി രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടി കണ്ട ആളുകളാണ് അവര്‍ രണ്ടുപേരും. രജനിയായാലും കമല്‍ ഹാസനായാലും രാഷ്ട്രീയത്തില്‍ പച്ച പിടിക്കില്ലെന്നും ഇത്രയും കാലം ഉണ്ടാക്കി വച്ച പേരും പെരുമയും നഷ്ടപ്പെടുത്താമെന്നേയുള്ളൂവെന്നും ചാരുഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ -2 വിന്റെ പ്രൊജക്ടില്‍ നിന്ന് കമല്‍ഹാസന്‍ പിന്‍മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. രാഷ്ട്രീയത്തിന്റെയും മറ്റും തിരക്കുകളിലാണ് കമലെന്നും അടുത്ത വര്‍ഷത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW