Wednesday, June 26, 2019 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Mar 2019 07.19 AM

''ശാരീരികക്ഷമത വീണ്ടെടുത്താല്‍ അഭിനന്ദന്‍ കോക്പിറ്റിലെത്തും'' ; പാരച്യൂട്ട് ചാട്ടത്തില്‍ ശരീരത്തിനുണ്ടായ ആഘാതം പരിശോധിച്ചു

uploads/news/2019/03/292255/abhinandnan.jpg

കോയമ്പത്തൂര്‍: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇനിയും വിമാനം പറപ്പിക്കുമോ എന്നത് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചിരിക്കുമെന്നു വ്യോമസേനാ മേധാവി ബി.എസ്. ധനോവ. പാരച്യൂട്ട് ചാട്ടത്തില്‍ ശരീരത്തിനുണ്ടായ ആഘാതം പരിശോധിച്ചു.

ആവശ്യമായ ചികിത്സ നല്‍കുന്നുണ്ട്. ശാരീരികക്ഷമത വീണ്ടെടുത്താല്‍ അദ്ദേഹം വീണ്ടും പോര്‍വിമാനത്തിന്റെ കോക്പിറ്റിലെത്തും. യുദ്ധവിമാന െപെലറ്റുമാരുടെ ശാരീരികക്ഷമതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല.

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണംനടത്തിയ പാകിസ്താന്റെ എഫ് 16 വിമാനത്തെ വെടിവെച്ചിട്ട മിഗ് 21 വിമാനം പറപ്പിച്ച അഭിനന്ദന്‍ വര്‍ത്തമന്‍ ധീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. പാക് സേനയുടെ പിടിയിലായെങ്കിലും മോചിതനായി കഴിഞ്ഞ ദിവസം തിരിച്ചെത്തി.

രഹസ്യം ചോര്‍ത്താന്‍ പാകിസ്താന്‍ എന്തെങ്കിലും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും എം.ആര്‍.ഐ. സ്‌കാന്‍ വഴി പരിശോധിച്ചു. എന്നാല്‍, ഒന്നും കണ്ടെത്തിയില്ല. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധന. പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതല്ലാതെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് അഭിനന്ദന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

അതിനിടയില്‍ പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ജീവിച്ചിരിപ്പുണ്ടെന്നു പാക് മാധ്യമങ്ങള്‍. അസറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണു പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പാക് െസെനിക ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അസര്‍ മരിച്ചതായി കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചാണ് ജിയോ ഉര്‍ദു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അസര്‍ പാകിസ്താനിലുണ്ടെന്നും രോഗം മൂര്‍ച്ഛിച്ച് വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു.

അസര്‍ വൃക്കരോഗബാധിതനാണെന്നും റാവല്‍പിണ്ടിയിലെ െസെനിക ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യന്‍ െസെന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Ads by Google
Tuesday 05 Mar 2019 07.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW