Monday, March 04, 2019 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 04 Mar 2019 08.54 PM

അയാള്‍ക്ക് ചവനപ്രാശം കൊടുക്കണം, എന്റെ കഴിവ് നോക്കൂ.. എന്നിട്ടു പറയൂ; കരണ്‍ ജോഹറിനെ രൂക്ഷമായി വിമര്‍ശിച്ച് കങ്കണ

kangana ranaut, karan johar

ബോളിവുഡ് നടി കങ്കണയുടെ പുതിയ ചിത്രം മണികര്‍ണിക ഇറങ്ങിയതു മുതല്‍ താരത്തിന് പിന്നാലെ വിവാദങ്ങളും എത്തിയിരുന്നു. വിവാദങ്ങള്‍ക്കെല്ലാം തക്ക മറുപടിയുമായും താരം എത്തിയിരുന്നു. ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹറിനെ വിമര്‍ശിച്ചാണ് കങ്കണ എത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പറ്റുന്ന അവസരങ്ങളിലെല്ലാം പരസ്പരം ഇരുവരും വിമര്‍ശിക്കാറുമുണ്ട്.

വിമര്‍ശിക്കുന്നതിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്എപ്പോഴും കങ്കണ തന്നെയാണ്. ഇപ്പോള്‍ ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ വെച്ച് കരണിനെ രൂക്ഷമായി വമര്‍ശിച്ചിരിക്കുകയാണ് താരം. '' ഐഐഎഫ്എ സ്റ്റേജില്‍ വെച്ച് കരണ്‍ എന്നെ കളിയാക്കി. എനിക്ക് പണി ഇല്ലെന്നും ജോലിക്ക് വേണ്ടി കരണിന്റെ അടുത്ത് ചെന്നതായും പറഞ്ഞു. എന്റെ കഴിവ് നോക്കൂ. കൂടാതെ അയാളുടെ സിനിമകളും നോക്കൂ. എന്നെ തൊഴിലില്ലാത്തവള്‍ എന്നാണ് അയാള്‍ വിളിച്ചത്. ചില ആളുകള്‍ക്ക് ചവനപ്രാശം കൊടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്'' - കങ്കണ പറഞ്ഞു.

'' താന്‍ വ്യത്യസ്തയാണെന്നാണ് തോന്നുന്നത്. മികച്ച നടിമാരെ ഉള്‍പ്പെടുത്തി കരണ്‍ തയാറാക്കിയ ലിസ്റ്റിനേയും താരം ചോദ്യം ചെയ്തു. കരണ്‍ ജോഹറിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട നടിമാരുടെ അഭിനയിക്കാനുള്ള കഴിവ് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 70 കളിലെ ആളുകള്‍ ധരിച്ചിരുന്ന ബെല്‍ ബോട്ടവും നിയോണ്‍ ഷേയ്ഡും ഇഷ്ടപ്പെട്ടിരുന്ന സമയമുണ്ട്. പക്ഷേ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തമാശയായാണ് തോന്നുന്നത്. ഇതു തന്നെയാണ് അവര്‍ക്കും സംഭവിക്കാന്‍ പോകുന്നത്. മണ്ടന്‍മാരെപ്പോലെയായിരിക്കും അവര്‍.'' - കങ്കണ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW