Monday, March 04, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 04 Mar 2019 08.40 PM

ഞാനൊരു നടന്‍.. അവളുടെ അമ്മ ഉര്‍വ്വശി വലിയൊരു നടി... കുഞ്ഞാറ്റയുടെ അഭിനയത്തെക്കുറിച്ച് മനോജ് കെ. ജയന് പറയാനുള്ളത്

Manoj K. jayan

സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. അഭിനയത്തില്‍ മലയാളികളുടെ അഭിമാനമായ താരങ്ങളുടെ പുത്രിയായ താനും അഭിനയത്തില്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചിരിക്കുകയാണ്. യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ ടിക് ടോകിലൂടെയാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ഗംഭീരപ്രകടനം നടത്തിയത്.

കുഞ്ഞാറ്റയുടെ ടിക് ടോക് വീഡിയോകള്‍ ഹിറ്റാണ്. കുഞ്ഞാറ്റ നല്ലൊരു അഭിനേതാവെന്ന രീതിയിലുള്ള ക്രെഡിറ്റും നേടിയെടുത്തു. അതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് വനിത ഫിലിം അവാര്‍ഡ്‌സിനെത്തിയ അച്ഛനായ മനോജ് കെ ജയന്‍ മകളെ കുറിച്ച് വാചാലനായത്. '' എല്ലാവരും അങ്ങനെ പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്..അവളുടെ അമ്മ ഉര്‍വ്വശി വലിയൊരു നടിയാണ്..അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍..ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വെക്കുന്നതെങ്കില്‍ വളരെ സന്തോഷം...കാരണം ഞങ്ങളും അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ....നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.'' - മനോജ് കെ ജയന്‍ പറയുന്നു.

ടിക് ടോകില്‍ കുഞ്ഞാറ്റ ഗംഭീര പ്രകടനം നടത്തിയപ്പോള്‍ അമ്മ ഉര്‍വശിയും വല്യമ്മ കല്‍പനയും സ്‌ക്രീനില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങളും ചെയ്തിരുന്നു. ദിലീപ്, രജിഷ വിജയന്‍, നമിത പ്രമോദ് എന്നിവരുടെ സംഭാഷണങ്ങളും കുഞ്ഞാറ്റ ടിക് ടോക് ചെയ്തിരുന്നു.

Ads by Google
Monday 04 Mar 2019 08.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW