Tuesday, May 21, 2019 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 04 Mar 2019 07.57 PM

500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സംരക്ഷിക്കുന്നത് മുസ്‌ലിം കുടുംബം, ഹിന്ദുവും മുസ്‌ലിമും ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു

uploads/news/2019/03/292116/mathibar.jpg

മതേതര ജീവിതത്തെ കുറിച്ചും മതസൗഹാര്‍ദ്ദ ജീവിതത്തെ കുറിച്ചുമൊക്കെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഗുവാഹട്ടിയില്‍ നിന്നും വരുന്നത്. ഏവര്‍ക്കും മതസൗഹാര്‍ദ്ദത്തിന്റെ മാതൃക കാട്ടി തരികയാണ് ഗുവാഹട്ടിയിലെ രംഗമഹല്‍ എന്ന ഗ്രാമം. ഇവിടുത്തെ 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതും ക്ഷേത്രത്തെ സംരക്ഷിച്ചുപോരുന്നതും ഒരു മുസ്‌ലിം കുടുംബമാണ്.

ക്ഷേത്രത്തിലെത്തുന്നവരും ഈ ക്ഷേത്രത്തെ കുറിച്ച് കേള്‍ക്കുന്നവരും ഈ കുടുംബത്തെ പ്രശംസിക്കുകയാണ്. അത്ര ശ്രദ്ധയോടെയും ഇവര്‍ ക്ഷേത്രം പരിപാലിക്കുന്നത്. ''ഞാനദ്ദേഹത്തെ നാനാ (മുത്തച്ഛന്‍) എന്നാണ് വിളിക്കുന്നത്. ഇത് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ഹിന്ദുവും മുസ്‌ലിമം ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു'' - മതിബര്‍ റഹ്മാന്‍ പറയുന്നു.

ഇവിടുത്തെ ഹിന്ദുമുസ്‌ലിം വിശ്വാസികള്‍ ഒന്നടങ്കം ക്ഷേത്രത്തില്‍ നടക്കുന്ന പൂജകളിലും ആചാരങ്ങളിലും പങ്കുചേരാറുണ്ട്. . ക്ഷേത്രത്തിലെ ശിവന്‍ തനിക്ക് തന്റെ അമ്മയുടെ പിതാവിനെ പോലെയാണെന്നും അത്രമേല്‍ പ്രിയപ്പെട്ടതാണെന്നുമാണ് കാര്യങ്ങള്‍ നോക്കിനടത്തുന്ന ഹാജി മതിബര്‍ റഹ്മാന്‍ പറയുന്നത്.

Ads by Google
Monday 04 Mar 2019 07.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW