Monday, March 04, 2019 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 04 Mar 2019 04.10 PM

മൈന്‍ന്റ് ട്യൂണ്‍ ഇക്കോവേവ്‌സ്ശോഭീന്ദ്രൻ മാഷിനെ ആദരിച്ചു

ദോഹ:പരിസ്ഥിതി രംഗത്തൈ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ മാഷിനെ ഖത്തർ മലയാളികൾ ആദരിച്ചു .

മൈന്‍ന്റ് ട്യൂണ്‍ ഇക്കോവേവ്‌സ്ദോഹയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ ഖത്തരീ പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സൈഫ്അല്‍ ഹാജിരിയാണ്ശോഭീന്ദ്രൻമാഷിനെപൊന്നാടയണീയിച്ചുകൊണ്ടാദരിച്ചത്.

പരിസ്ഥിതിസംരക്ഷണം നമ്മുടെ സംസ്‌കാരത്തിന്റേയും മൂല്യ വ്യവസ്ഥയുടേയും ഭാഗമാണെന്നും ഓരോരുത്തരും ഈ രംഗത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ഡോ. സൈഫ് അല്‍ ഹാജിരി അഭിപ്രായപ്പെട്ടു. പരിസ്ഥി ബോധവല്‍ക്കരണവും സംരക്ഷമവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ്. ഗവണ്‍മന്റ് തലത്തിലും സന്നദ്ധമേഖലയിലും നിരവധി സംരംഭങ്ങള്‍ നടന്നുവരുന്നുവെന്നത് ശുഭോദര്‍ക്കമാണ്.

വരുന്ന തലമുറക്ക് തനിമയോടെ ഭൂമിയേയും പരിസ്ഥിതിയേയും കൈമാറാന്‍ കഴിയണമെങ്കില്‍ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹംം പറഞ്ഞു. മൈന്‍ന്റ് ട്യൂണ്‍ ഇക്കോവേവ്‌സ്മുഖ്യ രക്ഷാധികാരി ഡോ. സി. എ. റസാഖ്, ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ വി.സി. മശ്ഹൂദ്, വി.സി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Monday 04 Mar 2019 04.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW