Sunday, March 03, 2019 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 02.08 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/03/291797/azcha.jpg

അശ്വതി: ശമ്പള വര്‍ദ്ധനവ്‌. ഉദ്ദേശ കാര്യസാദ്ധ്യം. തൊഴില്‍ മേഖലയില്‍ നേട്ടം. കൂടുതല്‍ യാത്രകള്‍. ഉപഹാരങ്ങള്‍ ലഭിക്കും.

ഭരണി: നിയമപരമായ കുരുക്കുകളില്‍ നിന്ന്‌ മോചനം. സാമ്പത്തിക പുരോഗതി. തൊഴില്‍രംഗത്തെ എതിര്‍പ്പുകള്‍ അതിജീവിക്കും. കുടുംബജീവിത സൗഖ്യം. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും.

കാര്‍ത്തിക: സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം. ആരോഗ്യപ്രശ്‌നങ്ങള്‍ ശമിക്കും. ബന്ധുജന സന്ദര്‍ശനം നടത്തും. വിദേശജോലിക്കുള്ള ക്ഷണം ലഭിക്കും. കടങ്ങള്‍ വീട്ടും. ഭൂമിവില്‍പ്പന വാക്കുറപ്പിക്കും.

രോഹിണി: തൊഴില്‍രംഗത്ത്‌ ഭാഗ്യാനുഭവ വര്‍ദ്ധന. സന്താനങ്ങള്‍മൂലം നില നിന്നിരുന്ന വിഷമതകള്‍ക്കു ശമനം. സാമ്പത്തികക്ലേശത്തിന്‌ പരിഹാരം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

മകയിരം: പൊതുപ്രവര്‍ത്തനത്തില്‍ വിജയം. ഉപരി പഠനത്തിനുള്ള പ്രവേശനം ലഭിക്കും. ഭവനത്തില്‍ ശാന്തത വര്‍ദ്ധിക്കും. സുഹൃത്തുക്കള്‍ സഹായിച്ച്‌ കാര്യ സാദ്ധ്യം. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍.

തിരുവാതിര: വിദേശ ജോലിക്കുള്ള പരിശ്രമത്തില്‍ വിജയം. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം വര്‍ദ്ധിക്കും. ഓഹരി, ഊഹക്കച്ചവടം എന്നിവയില്‍ നിന്ന്‌ നേട്ടം.

പുണര്‍തം: വിശ്രമം കുറവായിരിക്കും. തൊഴില്‍രംഗത്ത്‌ അധികാരലാഭമുണ്ടാകും. ഭക്ഷണകാര്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വ്യാപാരരംഗത്ത്‌ നേട്ടങ്ങള്‍.

പൂയം: പണമിടപാടുകളില്‍ നേട്ടങ്ങള്‍. ബിസിനസ്സില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ മറികടക്കും. പൊതുപ്രവര്‍ത്തന രംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും. സന്താനങ്ങളുടെ ചികിത്സയ്‌ക്കായി പണച്ചെലവ്‌.

ആയില്യം: പരീക്ഷകളില്‍ ഉന്നത വിജയം. മനസ്സില്‍ നിലനിന്നിരുന്ന ഇഷ്‌ടകാര്യങ്ങള്‍ സാധിക്കും. വിദേശജോലിയില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും.

മകം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. പരീക്ഷകളില്‍ മികച്ച വിജയം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. അനാവശ്യചിന്തകള്‍ മനസ്സില്‍ നിന്ന്‌ വിട്ടൊഴിയും. സാമ്പത്തികപരമായ സ്‌ഥിരത കൈവരിക്കും.

പൂരം: വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല വാരമാണ്‌. ബന്ധുക്കളില്‍ നിന്നുള്ള സഹായം വര്‍ദ്ധിക്കും. സഹോദരങ്ങളില്‍ നിന്നുള്ള പിന്തുണയേറും. പണമിടപാടുകളില്‍ നേട്ടം. മനസ്സിന്റെ സന്തോഷം തിരികെ ലഭിക്കും.

ഉത്രം: തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പണച്ചെലവ്‌. തൊഴില്‍പരമായി അവിചാരിത നേട്ടം.

അത്തം: വളര്‍ത്തുമൃഗങ്ങളില്‍ നിന്ന്‌ മുറിവേല്‍ക്കുവാന്‍ സാദ്ധ്യത. ഉല്ലാസ യാത്രകള്‍ നടത്തും. നിക്ഷേപങ്ങളില്‍ നിന്ന്‌ നേട്ടം. മുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കും.

ചിത്തിര: പൊതുരംഗത്തു പ്രവൃത്തിക്കുന്നവര്‍ക്ക്‌ നേട്ടം. സര്‍ക്കാര്‍ ഓഫീസുകളു മായി ബന്ധപ്പെട്ട്‌ അലച്ചില്‍. പരീക്ഷകളില്‍ മികച്ച വിജയം. ഉടമ്പടികളില്‍ ഒപ്പിടും. ഭൂമി ക്രയവിക്രയത്തിന്‌ തീരുമാനമെടുക്കും. പൈതൃക സ്വത്തിന്റെ ലാഭമുണ്ടാകും.

ചോതി : വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. ജീവിതപങ്കാളിയുടെ രോഗശമനം മനസ്സിന്‌ ശാന്തത നല്‍കും. തൊഴില്‍പരമായി നിലനിന്നിരുന്ന തടസ്സങ്ങള്‍ തരണം ചെയ്യും. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും.

വിശാഖം: വ്യവഹാര വിജയം. മാനസികമായ വിഷമതകളില്‍ നിന്ന്‌ മോചനം. തൊഴില്‍പരമായി അനുകൂല മാറ്റങ്ങള്‍. ബിസിനസ്സില്‍ നേട്ടങ്ങള്‍. കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരം. മറ്റുള്ളവരുടെ സഹകരണത്താല്‍ കാര്യവിജയം.

അനിഴം: സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ ഉല്ലാസയാത്ര നടത്തും. പൊതുപ്രവര്‍ത്തനത്തില്‍ വിഷമങ്ങള്‍ നേരിടും. ബന്ധുക്കളില്‍ നിന്നുള്ള സഹായം ലഭിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ദാമ്പത്യകലഹത്തിന്‌ ശമനം.

തൃക്കേട്ട: ഉല്ലാസയാത്രകള്‍ നടത്തും. ബന്ധുക്കളുമായി ചേര്‍ന്ന്‌ പുതിയ ബിസിനസ്സിന്‌ അവസരമൊരുങ്ങും. ദാമ്പത്യ ജീവിത വിഷമതകള്‍ മറികടക്കും. രോഗദുരിത ശമനം. പരീക്ഷാവിജയം.

മൂലം: ഗുണപരമായ വാരം. ഉദ്ദിഷ്‌ടകാര്യ സാദ്ധ്യം. മനസ്സിന്റെ ശാന്തത തിരികെക്കിട്ടും. ദുഃസ്വഭാവം നിയന്ത്രിക്കും. സഹോദരഗുണം ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഉദരരോഗ സാദ്ധ്യത.

പൂരാടം: കുടുംബാംഗങ്ങളില്‍ നിന്നുള്ള പിന്തുണ. പിതാവിന്‌ രോഗബാധാ സാധ്യത. ബിസിനസ്സില്‍ ധനലാഭം. തൊഴില്‍ഭാരം മൂലം നിലനിന്നിരുന്ന മനഃസംഘര്‍ഷം അയയും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും.

ഉത്രാടം: മാനസികമായ അലസത വിട്ടൊഴിയും. ധനപരമായ വിഷമതകള്‍ ബന്ധുജനസഹായത്താല്‍ മറികടക്കും. പണമിടപാടുകളില്‍ നേട്ടങ്ങള്‍. യാത്രകള്‍ വേണ്ടിവരും.

തിരുവോണം: പതിവില്‍ കവിഞ്ഞ പണച്ചെലവ്‌. തൊഴില്‍പരമായ നേട്ടങ്ങള്‍. സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ലഭിക്കും. സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട്‌ അലച്ചില്‍. ജീവിതപങ്കാളിക്ക്‌ തൊഴില്‍ലാഭം.

അവിട്ടം: സുഹൃത്തുക്കള്‍ക്കായി പണം ചെലവിടും. പഠനത്തില്‍ അലസത വിട്ടൊഴിയും. കര്‍മ്മരംഗത്ത്‌ ഉന്നതി. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. രോഗത്തിന്‌ ശമനം. സ്വഭവനം വിട്ട്‌ ദൂരയാത്ര വേണ്ടിവരും.

ചതയം: ലഹരിവസ്‌തുക്കളില്‍ നിന്ന്‌ മോചനത്തിന്‌ സാധിക്കും. പൊതു പ്രവര്‍ത്തനങ്ങളില്‍ വിജയം. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള സഹായം ലഭിക്കും.
തൊഴില്‍പരമായി അനുകൂല മാറ്റങ്ങള്‍.

പൂരുരുട്ടാതി: കുടുംബ സൗഖ്യവര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി. ഭൂമി വാഹന വില്‍പ്പന വഴി ധനലാഭം. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍. പൊതുപ്രവര്‍ത്തനത്തില്‍ നേട്ടങ്ങള്‍.

ഉത്രട്ടാതി: മാനസിക സംഘര്‍ഷം ശമിക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ അവിചാരിത തടസ്സം തരണം ചെയ്യും. ഉപരിപഠനത്തിന്‌ അവസരമൊരുങ്ങും. ദാമ്പത്യ ജീവിത പ്രശ്‌ങ്ങള്‍ പരിഹരിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

രേവതി: കുടുംബത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.മനസ്സില്‍ സന്തോഷം അധികരിച്ചിരിക്കും. പരീക്ഷകളില്‍ ഉന്നത വിജയം.

Ads by Google
Sunday 03 Mar 2019 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW