Friday, July 19, 2019 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 02 Mar 2019 07.44 PM

ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്: വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍ദേശം

 Alert,  Airports

ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി( ബിസിഎഎസ്) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിമാനത്താവളങ്ങളും, വിമാനക്കമ്പനികളും സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമതാവളങ്ങള്‍, ഹെലിപാഡുകള്‍, ഏവിയേഷന്‍ ട്രെയിനിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാ മാര്‍ഗരേഖയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുക, ടെര്‍മിനലുകള്‍ക്കു മുന്നില്‍ പാര്‍ക്കിങ്ങ് നിരോധിക്കുക, യാത്രാവിമാനങ്ങള്‍ ഒഴികെയുള്ളവയുടെ പറക്കലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രത്യേക നിര്‍ദേശങ്ങള്‍. മറ്റൊരു നിര്‍ദേശം ഉണ്ടാകുന്നതു വരെ ഇതു തുടരണമെന്നാണ് അറിയിപ്പ്്. സന്ദര്‍ശക പാസുകള്‍ വിതരണം ചെയ്യുന്നത് തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-2 വില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വിമാനത്താവള അധികൃതര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

അടുത്ത 12 മണിക്കൂറിനുള്ളില്‍ മുംബൈ വിമാനത്താവളത്തിനുള്ളില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു രാവിലെ 11 മണിയോടെ ലഭിച്ച സന്ദേശം. സന്ദേശം വന്നതോടെ വിവിധ എയര്‍ലൈനുകളുടെ ഓഫീസും, യാത്ര തിരിക്കാനുള്ളതും, അറൈവല്‍ ഏരിയയും ഒഴിപ്പിച്ചു. റണ്‍വേയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മുംബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 വില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW