Tuesday, May 21, 2019 Last Updated 26 Min 52 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Saturday 02 Mar 2019 08.24 AM

ബാങ്കിന്റെ കിട്ടാക്കടം വസൂലാക്കാന്‍ ദേവസ്വം ഖജനാവ് കൊള്ളയടിക്കുന്നു ; കൊട്ടാരക്കര ഗണപതി ക്ഷേത്രം ഫണ്ട് ലക്ഷ്യമിട്ടുള്ള നീക്കം നടത്തുന്നത് എംഎല്‍എയും മകളും

uploads/news/2019/03/291656/ganapathy-temple.jpg

തിരുവനന്തപുരം: എം.എല്‍.എയുടെ മകള്‍ മാനേജരായ ബാങ്കിന്റെ കിട്ടാക്കടം തിരികെപ്പിടിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കരുവാക്കുന്നു. ബോര്‍ഡിനു കീഴിലുള്ള പ്രധാനക്ഷേത്രങ്ങളില്‍ ഒന്നായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ പേരിലാണു ബാങ്കിന്റെ ഭീമമായ കിട്ടാക്കടം ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ അണിയറനീക്കം സജീവമായത്.

കൊട്ടാരക്കര ഫെഡറല്‍ ബാങ്ക് ലേലത്തില്‍വച്ച ഭൂമിക്ക് ഉയര്‍ന്ന ന്യായവിലയിട്ട്, ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണു നീക്കം. ക്ഷേത്രവികസനത്തിനു മതിയായ സ്ഥലസൗകര്യമില്ലെന്നു വരുത്തിത്തീര്‍ത്താണിത്. ദേവസ്വം ബോര്‍ഡ് ഉന്നതരെ മുന്നില്‍നിര്‍ത്തി എം.എല്‍.എയും ബാങ്ക് മാനേജരായ മകളുമാണു ചരടുവലിക്കുന്നത്. കൊട്ടാരക്കര പുലമണ്‍ ജങ്ഷനു സമീപത്തെ 89.5 സെന്റ് ഭൂമി, എട്ടരക്കോടിയുടെ ബാങ്ക് ബാധ്യത തീര്‍ത്ത് ലേലം പിടിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതേത്തുടര്‍ന്നാണു കോടികളുടെ ക്ഷേത്രം ഫണ്ട് ലക്ഷ്യമിട്ടുള്ള നീക്കം. ഭൂമി വാങ്ങിയാലും അതിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം കൂടി വാങ്ങിയാലേ ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് എത്താനാകൂ. അന്യായവില നല്‍കി ഈ സ്വകാര്യവസ്തുവും ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ നീക്കം സജീവമാണ്. ലക്ഷങ്ങളുടെ കമ്മീഷനും ഇടപാടിനു പിന്നിലെ ആകര്‍ഷണമാണ്.

കൊട്ടാരക്കര പി.ഡി. മണികണ്‌ഠേശ്വരം ദേവസ്വത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടു മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള തീരുമാനത്തിന്റെ മറവിലാണ് ദേവസ്വം ഖജനാവ് കൊള്ളയടിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുന്നത്. ക്ഷേത്രത്തിനു സമീപം വിവിധ സര്‍വേ നമ്പരുകളില്‍പ്പെട്ട, സ്വകാര്യവ്യക്തികളുടെ 89.5375 സ്ഥലവും മൂന്നുമുറി കടകളും ഏറ്റെടുത്താല്‍ ലാഭകരമാകുമെന്ന് ദേവസ്വം സെക്രട്ടറിയുടെ ആര്‍.ഒ.സി. 1710/19/എം. ഉത്തരവിന്റെ മറവിലാണു ലക്ഷങ്ങളുടെ കുംഭകോണത്തിനു ദേവസ്വം ഉന്നതര്‍ കരുനീക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW