Tuesday, May 21, 2019 Last Updated 32 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 02 Mar 2019 01.48 AM

കെ-മാറ്റ്‌ കേരള: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

uploads/news/2019/03/291648/v1.jpg

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളിലേക്കും സ്വാശ്രയ കോളജുകളിലേക്കുമുള്ള എം.ബി.എ-2019 പ്രവേശനത്തിനു കുസാറ്റിന്റെ അഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തിയ കെ-മാറ്റ്‌ കേരള-2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആല്‍ബര്‍ട്ട്‌ ജെ. അണ്ടൂര്‍ (അണ്ടൂര്‍, ഊന്നുകള്‍-ഉപ്പുകുളം റോഡ്‌, എറണാകുളം) 716ല്‍ 493 മാര്‍ക്ക്‌ നേടി ഒന്നാം റാങ്ക്‌ കരസ്‌ഥമാക്കി. റിഹാന റീസാ (ജി.എന്‍.ആര്‍.എ 113, മാങ്കുഴി, തിരുവനന്തപുരം) 461 മാര്‍ക്കോടെ രണ്ടാം റാങ്കും എ. റഫ്‌ഖാന്‍സ്‌ (ക്യു.ടി.എസ്‌ നമ്പര്‍ എന്‍ ണ്ടര്‍/09, നോര്‍ത്ത്‌ എന്‍ഡ്‌, വെല്ലിങ്‌ടണ്‍ ഐലന്‍ഡ്‌ കൊച്ചി) 453 മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്‌ഥമാക്കി. സ്‌കോര്‍ കാര്‍ഡ്‌ ഇന്നലെ മുതല്‍ എം.ബി.എ. അഡ്‌മിഷന്‍ അവസാന തീയതി വരെ kmatkerala.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Saturday 02 Mar 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW