Wednesday, June 26, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 07.12 PM

അഭിനന്ദന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും അഭിമാനകരം; കേരള ജനതയ്ക്ക് വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു

Abhinandan Vardhaman, Pinarai Vijayan

തിരുവനന്തപുരം: എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയതില്‍ അതിയായ ആഹ്‌ളാദമുണ്ടെന്ന് പിണറായി പറഞ്ഞു. അഭിനന്ദന്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യവും ധീരതയും അഭിമാനകരമാണെന്നും കേരള ജനതയ്ക്ക് വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

എയർഫോഴ്‌സ്‌ വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരികെ എത്തിയതിൽ അതിയായ ആഹ്ലാദം. അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ധീരതയും അഭിമാനകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തി സമാധാനത്തിന്റെ സന്ദേശം നൽകിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു. കേരള ജനതയ്ക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു.

രണ്ട് ദിവസത്തെ തടവിന് ശേഷമാണ് അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘമാണ് അഭിനന്ദനെ സ്വീകരിച്ചത്. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. വാഗാ അതിര്‍ത്തിയിലേക്ക് പ്രവേശനം ഇല്ലായിരുന്നുവെങ്കിലും നൂറുകണക്കിന് ജനങ്ങളും വന്‍ മാധ്യമപ്പടയും വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW