Sunday, March 03, 2019 Last Updated 28 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 04.06 PM

വെക്കേഷന്‍ ആഘോഷിച്ച് തിരിച്ചെത്തിയ യുവതിയുടെ ബാഗില്‍ പെരുമ്പാമ്പ്: ഷൂവിനുള്ളില്‍ അനങ്ങാതെ കിടന്ന് യാത്ര ചെയ്തത് 15,000 കിലോമീറ്റര്‍!

Python

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ വെക്കേഷന്‍ ആഘോഷിക്കാനാണ് ബോക്‌സല്‍ ബോക്‌സല്‍ എന്ന യുവതി എത്തിയത്. എന്നാല്‍ ഏകദേശം 15,000 ത്തോളം കിലോമീറ്റര്‍ യാത്ര ചെയ്ത് ബോക്‌സലിനോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. മറ്റാരുമല്ല ഒരു പെരുമ്പാമ്പാണ് യുവതിയോടൊപ്പം എത്തിയത്. ബോക്‌സലിന്റെ ബാഗിനുള്ളിലെ ഷൂവിനുള്ളിലായിരുന്നു പെരുമ്പാമ്പിന്റെ സുഖയാത്ര.

വിമാന യാത്ര കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ എത്തിയ ബോക്‌സല്‍ ബാഗ് തുറന്നപ്പോഴാണ് ഷൂവിനുള്ളില്‍ പാമ്പിനെ കണ്ടത്. ''എന്നെ കളിപ്പിക്കാനായി കുടുംബത്തിലുളളവര്‍ ആരോ വച്ച കളിപ്പാട്ടമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ അനങ്ങാന്‍ തുടങ്ങിയപ്പോഴാണ് അതിന്റെ തലയും വാലുകളും കണ്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു അപ്പോഴുണ്ടായത്''. 72 കാരിയായ ബോക്‌സല്‍ പറഞ്ഞു.

ക്യൂന്‍സ്ലാന്‍ഡിലേക്ക് പോകുന്നതിനായി തയാറാകുമ്പോള്‍ തന്റെ റൂമില്‍ ബോക്‌സല്‍ പാമ്പിനെ കണ്ടതായി മരുമകന്‍ പോള്‍ എയര്‍ലി എബിസി ഓസ്‌ട്രേലിയയോട് പറഞ്ഞു. പക്ഷേ വീട് മുഴുവന്‍ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഷൂസിനുളളില്‍ പാമ്പിനെ കണ്ടപ്പോള്‍ ബോക്‌സല്‍ കരുതിയത് ഞങ്ങള്‍ അവരെ പറ്റിക്കാന്‍ വേണ്ടി പ്ലാസ്റ്റിക് പാമ്പിനെ വച്ചതാണെന്നാണ്. പാമ്പിനെ തൊട്ടതും അനങ്ങിയപ്പോഴാണ് തമാശയല്ലെന്ന് മനസിലായതെന്ന് പോള്‍ പറഞ്ഞു. ബാഗില്‍ പാമ്പിനെ കണ്ട ഉടന്‍ തന്നെ ബോക്‌സല്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW