Sunday, March 03, 2019 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 03.49 PM

ആഹാരം കൊടുത്തു വന്നിരുന്ന തെരുവ് നായയെ വാഹനം ഇടിച്ചിട്ടു: പിന്നാലെ ചന്ദാനി എന്ന 14 കാരിയുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ..

14 year Girl,  Strays

വളര്‍ത്തു മൃഗങ്ങളില്‍ മനുഷ്യരോട് ഏറ്റവും സ്‌നേഹമുള്ളത് നായകള്‍ക്കാണ്. എന്നാല്‍ പലരും യജമാനസ്‌നേഹം കാണിക്കുന്ന നായകളോട് അതേ രീതിയില്‍ തിരിച്ച് കാണിക്കാറില്ല. നായ്ക്കളെ സ്‌നേഹിച്ചു വളര്‍ത്തിയ ശേഷം തെരുവില്‍ ഉപേക്ഷിക്കുന്ന പലരും നമുക്കിടയിലുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഒരു മറുപടിയാണ് ചന്ദാനി ഗ്രോവര്‍ എന്ന 14കാരിയുടെ ജീവിതം. ഭോപ്പാലില്‍ ഉപേക്ഷിച്ച നായകള്‍ക്കായി ഒരു അഭയകേന്ദ്രമാണ് ചന്ദാനി ഒരുക്കിയിരിക്കുന്നത്.

ഇങ്ങനെയൊരു തീരുമാനത്തില്‍ ചന്ദാനി എത്തിയതിനും ഒരു കാരണമുണ്ടായിരുന്നു. 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ സ്്കൂള്‍ വിട്ട് വരുന്ന വഴിയില്‍ താന്‍ ആഹാരം കൊടുത്തിരുന്ന ഒരു തെരുവ് നായയെ അജ്ഞാതവാഹനം ഇടിച്ചിട്ടു. ചന്ദാനിക്ക് ഇത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ചന്ദാനി കുട്ടിക്കാലം മുതലേ ആസ്മാ രോഗിയാണ്. പക്ഷേ, നായകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാതാപിതാക്കള്‍ കുട്ടിയെ വിലക്കിയിട്ടില്ല. എന്നുമാത്രമല്ല എല്ലാ സഹായവും കൊടുക്കുന്നുമുണ്ട്.

14 year Girl,  Strays

നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് നായകള്‍ക്കായി ഒരു അഭയകേന്ദ്രം ചന്ദാനി കെട്ടിപ്പടുത്തത്. അഭയകേന്ദ്രത്തിനുവേണ്ടിയുള്ള പണം മുടക്കാന്‍ മാതാപിതാക്കളും തയാറായെന്നും ചന്ദാനി പറയുന്നു. മാതാപിതാക്കളുടെ സഹായത്തിനൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും നായസ്‌നേഹികളുമൊക്കെ സഹായിച്ചപ്പോള്‍ ഭോപ്പാലില്‍ നായകള്‍ക്കും അഭയകേന്ദ്രം എന്ന സ്വപ്നം പൂവണിഞ്ഞു. ചിത്രാന്‍ഷു സെന്‍, നസ്രത്ത് അഹമ്മദ്, ഡോ. അനില്‍ ശര്‍മ എന്നിവരുടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് ബര്‍ഖേദ എന്ന സ്ഥലത്ത് ചന്ദാനി നായകള്‍ക്ക് അഭയകേന്ദ്രം സ്ഥാപിച്ചത്. ഒരാഴ്ചയ്ക്കയം ഈ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ഒരുക്കത്തിലുമാണ് ചന്ദാനി.

[IMG]

മൂന്നുമാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സെന്ററിന് 15,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുണ്ട്. 48 നായകളാണ് ഇപ്പോളിവിടെയുള്ളത്. ഒരാഴ്ചയ്ക്കകം മൂന്നെണ്ണം കൂടി വരാനുണ്ട്. അതോടെ സംഖ്യ അമ്പത് കഴിയും. നഗരത്തിനു പുറത്തു പോകുമ്പോഴും മറ്റും തങ്ങളുടെ വളര്‍ത്തുനായകളെ സംരക്ഷിക്കാനാകുമോ എന്നന്വേഷിക്കുന്നവരുണ്ട്. അവര്‍ക്കു വേണ്ടി ഉടന്‍തന്നെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് ചന്ദാനി ഉറപ്പുനല്‍കുന്നു. ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ഉണ്ടായിരുന്നയാളാണ് ചിത്രാന്‍ഷു സെന്‍. ഉപേക്ഷിക്കപ്പെടുന്ന നായകളോടുള്ള സ്‌നേഹമാണ് അദ്ദേഹത്തെ ചന്ദാനിയുടെ പ്രോജക്റ്റിന്റെ ഭാഗമാക്കിയത്. ഡോ.അനില്‍ ശര്‍മയും ചന്ദാനിയോടൊപ്പം മുഴുവന്‍ സമയവും അഭയകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തോടൊപ്പമുണ്ട്.

Ads by Google
Friday 01 Mar 2019 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW