Thursday, June 20, 2019 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 03.33 PM

പ്രമേഹ രോഗികള്‍ക്ക് ബോധക്ഷയം വന്നാല്‍ അടിയന്തിരമായി എന്താണ് ചെയ്യാന്‍ കഴിയുന്നത്?

ജനറല്‍ മെഡിസിന്‍
uploads/news/2019/03/291478/askdrgenmedicn010319.jpg

തലവേദനമാറാന്‍


ഞാനൊരു വീട്ടമ്മയാണ്. 35 വയസ്. ഇടയ്ക്കിടെ എനിക്ക് തലവേദന ഉണ്ടാകാറുണ്ട്. സൂചികുത്തുന്നപോലുള്ള വേദനയാണ് അനുഭവപ്പെടുന്നത്. മരുന്ന് കഴിച്ചാലോ വേദനസംഹാരികള്‍ പുരട്ടിയാലോ ശമനം ലഭിക്കുന്നില്ല. എന്നാല്‍ ഛര്‍ദിച്ചു കഴിയുമ്പോള്‍ ആശ്വാസം കിട്ടും. രാവിലെയോ വൈകുന്നേരമോ ആണ് ഇത് ഉണ്ടാകുന്നത്. എന്തെങ്കിലും ഗുരുതരരോഗത്തിന്റെ ലക്ഷണമാണോയിത്?
---- പാര്‍വതി , തൃശൂര്‍

ടെന്‍ഷന്‍, ഉറക്കക്കുറവ്, വിശ്രമമില്ലായ്മ തുടങ്ങിയ നിസാരപ്രശ്‌നങ്ങള്‍ മുതല്‍ തലച്ചോറിലെ രക്തസ്രാവം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ സങ്കീര്‍ണപ്രശ്‌നങ്ങള്‍ വരെ തലവേദനയ്ക്ക് കാരണമാവാം. അതുകൊണ്ട് തലവേദന ഒരു രോഗലക്ഷണമാണെന്ന് പറയുന്നതാവും ശരി.

കത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് മൈഗ്രേന്‍ വിഭാഗത്തില്‍ പെടുന്ന തലവേദനയാകാനാണ് സാധ്യത. കൂടെക്കൂടെയുണ്ടാകുന്ന ശക്തമായ തലവേദനയാണ് മൈഗ്രേന്‍ ബാധിതതരില്‍ കാണുന്നത്.

ചിലര്‍ക്ക് തലവേദയോട് അനുബന്ധിച്ച് കണ്ണിനു മുമ്പില്‍ മിന്നാമിനുങ്ങുകള്‍ പോലെ പ്രകാശ രേഖകള്‍ കാണാം. ശബ്ദം വെളിച്ചം എന്നിവയെല്ലാം തലവേദനയുടെ തീവ്രത വര്‍ധിപ്പിക്കാം. ചിലരില്‍ ഓക്കാനവും ഛര്‍ദിയും കാണാം. എന്തായാലും ഡോക്ടറെ കണ്ട് പരിശോധന നടത്താന്‍ വൈകിക്കണ്ട. തലവേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം എന്ന കാര്യം
മറക്കണ്ട.

പ്രമേഹരോഗിക്ക് ബോധക്ഷയം

എനിക്ക് 50 വയസ്. പ്രമേഹ രോഗിയാണ്. മരുന്നു കഴിക്കുന്നുണ്ട്. എനിക്ക് ഇടയ്ക്ക് ബോധക്ഷയം ഉണ്ടാകാറുണ്ട്. പ്രമേഹ രോഗികള്‍ക്ക് ബോധക്ഷയം വന്നാല്‍ അടിയന്തിരമായി എന്താണ് ചെയ്യാന്‍ കഴിയുന്നത്?
----- ഗോപാലന്‍ നായര്‍ , കാസര്‍കോഡ്

പ്രമേഹരോഗികളില്‍ രക്തത്തിലെ ഷുഗറിന്റെ നില കുറയുന്നതുമൂലമുള്ള ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥമൂലതാണ് ബോധക്ഷയം ഉണ്ടാകുന്നത്. എന്നാല്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അവസ്ഥകള്‍കൊണ്ടും ബോധക്ഷയം ഉണ്ടാകാം. ബോധക്ഷയം ഉണ്ടായാല്‍ ഉടന്‍തന്നെ രോഗിയെ കിടക്കയിലോ നിലത്തോ കിടത്തണം.

ഇറുകിയ വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം. ബോധം ഭാഗികമായി തെളിയുകയാണെങ്കില്‍ ഗ്ലൂക്കോസ് കലക്കിയ വെള്ളമോ പഞ്ചസാരചേര്‍ത്ത വെള്ളമോ കുടിക്കാന്‍ കൊടുക്കാം. മിക്കാവാറും അവസരത്തില്‍ ബോധം തെളിഞ്ഞേക്കും. മാറ്റമുണ്ടായില്ലെങ്കില്‍ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിക്കുക.

സ്പ്ലീന്‍ നീക്കം ചെയ്താല്‍


എന്റെ സുഹൃത്തിനു വേണ്ടിയാണ് കത്ത്. അവന് 26 വയസ്. അപകടത്തെ തുടര്‍ന്ന് ഗ്ഗസ്ഥയ്ക്കƒക്തതി നീക്കം ചെയ്യേണ്ടതായി വന്നു. ഈ ശസ്ത്രക്രിയക്കുശേഷം പ്രത്യേക കരുതല്‍ ആവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. സ്പ്ലീന്‍ നീക്കം ചെയ്യുന്നതുകൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷം ഉണ്ടോ? സ്വാഭാവിക ജീവിതം സാധ്യമാകുമോ?
--- അഷ്‌റഫ് , മങ്കര

സങ്കീര്‍ണമാണ് സ്പ്ലീനിന്റെ പ്രവര്‍ത്തനം. സാധാരണ സ്പ്ലീന്‍ നീക്കം ചെയ്യുന്നത് അപകടത്തില്‍പ്പെട്ട് അവയവത്തിന് കാര്യമായ ക്ഷതം സംഭവിക്കുമ്പോഴോ, ചില രക്തസംബന്ധമായ രോഗങ്ങള്‍ക്കോ സ്പ്ലീനിലെ ചില മുഴകള്‍ മാറ്റാനോ ആണ്. ഒന്നിലധികം ജോലികാളാണ് സ്പ്ലീന്‍ ശരീരത്തില്‍ നിര്‍വഹിക്കുന്നത്.

ഭ്രൂണാവസ്ഥയില്‍ നാലാം മാസം മുതല്‍ ജനനം വരെയുള്ള കാലയളവില്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നത് സ്പ്ലീനിലാണ്.
ഒരു ചുവന്ന രക്താണുവിന്റെ പ്രായം ഏകദേശം നൂറ്റി ഇരുപത് ദിവസമാണ്.

പ്രായമായതും രൂപഭേദം സംഭവിച്ചുമായ ചുവന്ന രക്താണുക്കളെ സ്പ്ലീന്‍ നീക്കം ചെയ്യുന്നു. രോഗ പ്രതിരോധത്തില്‍ പ്രധാന പങ്കു വഹിക്കുന്നതും സ്പ്ലീനാണ്.

ചുവന്ന രക്താണുക്കളില്‍ കൂടിയിരിക്കുന്ന മാലിന്യങ്ങളെയും മലേറിയ അണുക്കളെയും ഫാഗോസൈറ്റോസിസ് എന്ന പ്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. സ്പ്ലീന്‍ നീക്കം ചെയ്താല്‍ രോഗം പിടിപെടാനുള്ള സാധ്യതകളുണ്ട്. അതിനായി ഓപ്പറേഷന്‍ ചെയ്ത ഡോക്ടറുടെ നിര്‍ദേശപ്രകാരം കുത്തിവയ്പ് എടുക്കാവുന്നതാണ്.

ഉണരുമ്പോള്‍ മരവിപ്പ്


30 വയസ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കൈകാലുകള്‍ക്കുണ്ടാകുന്ന മരവിപ്പാണ് എന്റെ പ്രശ്‌നം. മറ്റ് ശരീരഭാഗങ്ങള്‍ക്കൊന്നും ഈ പ്രശ്‌നമില്ല. ഇതു മൂലം കട്ടിലില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിയാറില്ല. ഇതു മാറാന്‍ എന്താണ് ചെയ്യാന്‍ കഴിയുക?
--- അനീഷ് ജയന്‍, വൈക്കം

വളരെയധികം സമയം ഒരു ഭാഗത്ത് ചരിഞ്ഞു കിടക്കുകയോ കൈ തലയ്ക്കടിയില്‍ വച്ച് കിടക്കുകയയോ ചെയ്താല്‍ ഉണരുമ്പോള്‍ അല്‍പ്പസമയം തരിപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇതൊരു അസുഖമല്ല. അധിക നേരം ഒരു പോലെ കിടക്കുമ്പോള്‍ നാഡികളിലുണ്ടാകുന്ന സമ്മര്‍ദവും രക്തചംക്രമണത്തിലുള്ള വ്യത്യാസവുമാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ കൈകളിലെ തരിപ്പ് മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. അതുകൊണ്ട് അടുത്തുള്ള ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW