Friday, June 21, 2019 Last Updated 8 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 03.07 PM

രത്‌നധാരണത്തിലൂടെ ഭാഗ്യാനുഭവങ്ങള്‍

''രത്‌നം മോതിരമാക്കി ധരിച്ചുകഴിഞ്ഞാല്‍ അതില്‍നിന്നും ഉണ്ടാകുന്ന ശക്തിയേറിയ ഊര്‍ജ്ജപ്രവാഹം മനുഷ്യന്റെ ശാരീരികോര്‍ജ്ജവും, മാനസികോര്‍ജ്ജവും, ചിന്താശക്തിയും വര്‍ദ്ധിപ്പിക്കും.''
uploads/news/2019/03/291472/joythi010319a.jpg

രത്‌നധാരണം എന്നത് വിജയത്തിന് അത്യുത്തമമായ മാര്‍ഗം തന്നെയാണ്. രത്‌നധാരണത്തിലൂടെ ഗ്രഹങ്ങളുടെ സ്വാധീനശക്തി ബലപ്പെടുത്തുവാനും ഉപയോഗപ്രദമാക്കുവാനും കഴിയുന്നു.

രത്‌നങ്ങളുടെ സ്വാധീനശക്തി ദൃശ്യവും അദൃശ്യവുമാണ്. ദൃശ്യം എന്നു പറയുമ്പോള്‍ അത് നിറങ്ങളെ അടിസ്ഥാനപ്പെടുത്തിയും അദൃശ്യം എന്നുപറയുമ്പോള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുമാണ്.

രത്‌നം മോതിരമാക്കി ധരിച്ചുകഴിഞ്ഞാല്‍ അതില്‍നിന്നും ഉണ്ടാകുന്ന ശക്തിയേറിയ ഊര്‍ജ്ജപ്രവാഹം മനുഷ്യന്റെ ശാരീരികോര്‍ജ്ജവും, മാനസികോര്‍ജ്ജവും, ചിന്താശക്തിയും വര്‍ദ്ധിപ്പിക്കും.

ജീവിതത്തില്‍ മനുഷ്യന് ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ വിഷമങ്ങളും നിരാശകളും വന്നുചേരുന്നു. ഇത് സമയദോഷം കൊണ്ടുണ്ടാകാം, ജാതകത്തിലുള്ള ദോഷങ്ങള്‍ കൊണ്ടുണ്ടാകാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ അറിയാതെയോ അറിഞ്ഞോ പ്രശ്‌നങ്ങളില്‍പ്പെട്ടുപോകാറുണ്ട്. ഈ സമയങ്ങളില്‍ ദേവാലയദര്‍ശനവും വഴിപാടുകളുമൊക്കെ നടത്തി നോക്കാറുണ്ട്. ചിലര്‍ക്ക് കുറച്ചൊക്കെ ഫലമുണ്ടാകും. ചിലര്‍ക്ക് മാറ്റമൊന്നും വരാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

വഴിപാടുകളും പ്രാര്‍ത്ഥനയും ഏറ്റവും ഉത്തമം തന്നെയാണ്. പക്ഷേ, അതിനോടൊപ്പം തന്നെ വ്യക്തിയിലും മാറ്റങ്ങള്‍ ഉണ്ടാകണം. മനസ്സിന് ഉന്മേഷം ഉണ്ടാകുവുകയും നല്ല രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

അങ്ങനെയൊക്കെ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും അത് മാറുന്നതിനും അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വന്നുചേരുകയും പരിഹാരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മിക്കവരും മാറ്റത്തിന് തയ്യാറാകുന്നില്ല.

മനഃപൂര്‍വ്വം അല്ലെങ്കില്‍പ്പോലും പ്രശ്‌നങ്ങളുടെ സമ്മര്‍ദ്ദം മൂലം വീണ്ടും നിരാശയിലേക്ക് എത്തിച്ചേരുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ നിന്നും മോചനം നേടാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗം തന്നെയാണ് രത്‌നധാരണം.

ജാതകപ്രകാരം എല്ലാ വ്യക്തികള്‍ക്കും ഭാഗ്യയോഗങ്ങള്‍ ഉണ്ടാകും. അവയൊക്കെ ജീവിതത്തില്‍ പ്രായോഗികമാകണമെങ്കില്‍ നമ്മള്‍ ശക്തമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കണം. ജീവിതത്തെ ഭയന്നിട്ടോ, മടിച്ചിരുന്നിട്ടോ കാര്യമില്ല.

എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചിട്ടും കാര്യമില്ല. ദൈവവിശ്വാസത്തോടെ പ്രാര്‍ത്ഥനയോടെ അര്‍ഹിക്കുന്ന പ്രവൃത്തികള്‍ തിരിച്ചറിഞ്ഞ് ശക്തമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ദൈവം നമുക്ക് കരുതിവച്ചിരിക്കുന്ന എല്ലാ നന്മകളും ഭാഗ്യവും വന്നുചേരും.

രത്‌നധാരണത്തിലൂടെ ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തെന്നാല്‍ നമ്മളില്‍ നഷ്ടപ്പെട്ടുപോയതോ, ഉറങ്ങിക്കിടക്കുന്നതോ ആയ ഊര്‍ജ്ജത്തെ (ദൈവാധീനത്തെ) ശക്തമായി തിരിച്ചുകൊണ്ടുവരും തടസ്സങ്ങളെ അതിജീവിക്കുവാനും ജാതകപ്രകാരമുള്ള ദോഷങ്ങളെ അതിജീവിച്ച് ഭാഗ്യ യോഗാനുഭവങ്ങള്‍ വന്നുചേരുന്നതിനും കഴിയും. ഗ്രഹനില പരിശോധിച്ച് രത്‌നം തിരഞ്ഞെടുത്ത് വിധിപ്രകാരം രത്‌നം ധരിക്കുക.

Ads by Google
Friday 01 Mar 2019 03.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW