Monday, April 22, 2019 Last Updated 52 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 11.16 AM

പണവും പട്ടിണിയും തടസമല്ല, മനസുണ്ടെങ്കില്‍; വിദ്യാഭ്യാസമില്ലാത്ത ഈ സൈക്കിള്‍ റിക്ഷാക്കാരന്‍ വൃദ്ധന്‍ സ്ഥാപിച്ചത് 9 സ്കൂളുകള്‍

പണമില്ലാത്തതു കൊണ്ടു ഗ്രാമത്തിലെ ഒരു കുട്ടിയും പഠിക്കാതെ ഇരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് 1970കളുടെ അവസാനം അലി സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അടുത്ത തലമുറയ്ക്കായി തന്റെ ജീവിതം കൊണ്ട് മാര്‍ഗ്ഗം കാട്ടി കൊടുത്ത ഈ വൃദ്ധനെ തേടി പ്രധാനമന്ത്രിയുടെ പ്രശംസയും എത്തി.
Ahammad ali riksha puller

സമൂഹത്തില്‍ പല തട്ടിലും ജോലി ചെയ്യുന്ന ആളുകളുണ്ട്. നമ്മളില്‍ പലരും വൈറ്റ്‌കോളര്‍ ജോലി മാത്രമേ ചെയ്യൂവെന്ന് നിര്‍ബന്ധം പിടിയ്ക്കാറുണ്ട്. വൈറ്റ്‌കോളര്‍ ജോലി ചെയ്‌തെങ്കില്‍ മാത്രമേ സമൂഹത്തില്‍ സ്ഥാനമുണ്ടാകുവെന്നും സമ്പത്തുണ്ടാകുവെന്നും നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ വിശ്വാസത്തെയും നിര്‍ബന്ധബുദ്ധിയെയുമൊക്കെ പൊളിച്ചെഴുതുകയാണ് അസമിലെ കരിംഗഞ്ച് ജില്ലയിലുള്ള മധുര്‍ബോണ്ട് ഗ്രാമത്തിലുള്ള അഹമ്മദ് അലി തന്റെ ജീവിതത്തിലൂടെ.

ഒരു വൈറ്റ്‌കോളര്‍ ജോലിക്കാരനല്ല അഹമ്മദ് അലി, വെറും സാധാരണക്കാരനായ വിദ്യാഭ്യാസമില്ലാത്ത സൈക്കിള്‍ റിക്ഷാവലിക്കാരനാണ്. എന്നാല്‍ അദ്ദേഹം തന്റെ 82-മത്തെ വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്‌കൂളുകളാണ്. തന്റെ വീട്ടിലെ ദാരിദ്ര്യം കൊണ്ടാണ് അഹമ്മദ് അലിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സാധിക്കാതെ പോയത്. പട്ടിണി കിടന്നും പോകാന്‍ തയാറായാലും അടുത്തെങ്ങും അത്തരത്തില്‍ ഒരു സ്‌കൂള്‍ ഇല്ലാതിരുന്നതും മറ്റൊരു കാരണമായി. തന്റെ മക്കളും തന്നെ പോലെ വിദ്യാഭ്യാസമില്ലാത്തവരായി പോകുമോ എന്ന ചിന്ത അലിയെ വല്ലാതെ വിഷമിപ്പിച്ചു.

ആദ്യ മകനുണ്ടായപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് അദ്ദേഹം തീരുമാനിച്ചു. അന്ന് അലി താമസിച്ചിരുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ പോലും ഉണ്ടായിരുന്നില്ല. പണമില്ലാത്തതു കൊണ്ടു ഗ്രാമത്തിലെ ഒരു കുട്ടിയും പഠിക്കാതെ ഇരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് 1970കളുടെ അവസാനം അലി സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അടുത്ത തലമുറയ്ക്കായി തന്റെ ജീവിതം കൊണ്ട് മാര്‍ഗ്ഗം കാട്ടി കൊടുത്ത ഈ വൃദ്ധനെ തേടി പ്രധാനമന്ത്രിയുടെ പ്രശംസയും എത്തി. കഴിഞ്ഞ വര്‍ഷം അലിയുടെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കീ ബാത്ത് പ്രസംഗത്തില്‍ സ്മരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW