Tuesday, July 09, 2019 Last Updated 51 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 10.29 AM

പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നു കരുതരുത്; ഗര്‍ഭിണിയാണെന്ന പ്രചരണത്തെപ്പറ്റി ലക്ഷ്മി റായ്

Raai Lakshmi

മോഹന്‍ലാല്‍ നായകനായ റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി റായ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്രരംഗത്ത് എത്തുന്നതിനു മുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു താരം. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരാള്‍ കൂടിയാണ് താരം

ഇപ്പോള്‍ ലക്ഷ്മിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. താരം ഗര്‍ഭിണിയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സ്വന്തമായി നിലപാടുകള്‍ സൂക്ഷിക്കുന്ന ലക്ഷ്മി ഈ പ്രചരണത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. 'ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്'- ലക്ഷ്മി വ്യക്തമാക്കി. താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള അപവാദ പ്രചാരണം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

കന്നടയില്‍ പുറത്തിറങ്ങുന്ന ഝാന്‍സി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ലക്ഷ്മിയിപ്പോള്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗാണ് ലക്ഷ്മി മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം. അകിര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ജൂലി 2 എന്ന ചിത്രത്തില്‍ നായികയായെത്തിയിരുന്നു. ജൂലി 2 ന്റെ ട്രെയ്ലറും ടീസറുമെല്ലാം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചൂടന്‍ രംഗങ്ങളും ഗ്ലാമര്‍ വേഷവുമായി പുറത്തിറങ്ങുന്ന ജൂലി2 വന്‍ വിവമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. താല്‍പര്യമില്ലാത്ത ആളുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന രംഗങ്ങള്‍ ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞിരുന്നു. മനോഹരമായ രംഗങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും അത്ര നല്ല കാര്യമല്ല തോന്നുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

Ads by Google
Friday 01 Mar 2019 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW