Sunday, May 19, 2019 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 01.49 AM

എന്‍ജിനീയറിങ്‌, മെഡിക്കല്‍ കോഴ്‌സുകള്‍: അപേക്ഷാ സമയം നീട്ടി

uploads/news/2019/03/291411/v1.jpg

തിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ്‌, ആര്‍ക്കിടെക്‌ചര്‍, ഫാര്‍മസി, എം.ബി.ബി.എസ്‌, ബി.ഡി.എസ്‌, ബി.എ.എം.എസ്‌, ബി.എച്ച്‌.എം.എസ്‌, ബി.എസ്‌.എം.എസ്‌, ബി.യു.എം.എസ്‌ എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേക്കോ, അഗ്രികള്‍ച്ചര്‍, ഫോറസ്‌ട്രി, വെറ്ററിനറി, ഫിഷറീസ്‌ എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കോ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍, പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ല്‍ നിന്നും മാര്‍ച്ച്‌ നാലു വൈകുന്നേരം അഞ്ചുമണി വരെയായി ദീര്‍ഘിപ്പിച്ചു. ജനനത്തീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഒഴികെയുള്ളവ മാര്‍ച്ച്‌ 31 വരെ സമര്‍പ്പിക്കാവുന്നതാണ്‌.
നെറ്റ്‌ യു.ജി. 2019 പരീക്ഷയ്‌ക്ക്‌ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളില്‍, കേരളത്തിലെ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക്‌ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരും നാഷണല്‍ ആപ്‌റ്റിറ്റ്യൂട്‌ ടെക്‌സ്‌റ്റ്‌ ഇന്‍ ആര്‍ക്കിടെക്‌ചര്‍ (എന്‍.എ.ടി.എ.) പരീക്ഷയ്‌ക്ക്‌ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളില്‍ കേരളത്തിലെ ആര്‍ക്കിടെക്‌ചര്‍ കോഴ്‌സിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്നവരും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച്‌ നാലിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. അപേക്ഷാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചശേഷം ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട്‌ എടുത്ത്‌ സൂക്ഷിക്കേണ്ടതാണ്‌. ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍:0471-2332123, 2339101, 2339102, 2339103, 2339104.

Ads by Google
Friday 01 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW