Sunday, June 30, 2019 Last Updated 13 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 05.02 PM

ടിക് ടോക്കിന് കോടികള്‍ പിഴ; പണികിട്ടിയതോടെ കുട്ടികളുടെ ഉപയോഗത്തിന് പൂട്ടിട്ടു

uploads/news/2019/02/291237/tick-tock.jpg

ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്ക്. 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും ടിക് ടോക് ഇനി അനുവദിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്ട് നിയമം ലംഘിച്ചതിന്റെ പേരില്‍ കമ്മിഷന്‍ ടിക് ടോക്കിന് 55 ലക്ഷം ഡോളര്‍ പിഴ ചുമത്തിയിട്ടുണ്ട്.

13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്‌സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വാങ്ങിയിരിക്കണം എന്ന് അനുശാസിക്കുന്ന നിയമമാണ് ഇത്. ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഇതോടെ ഇതുവരെ ടിക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെടും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW