Monday, July 01, 2019 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 02.11 PM

ഏകദിനത്തില്‍ 807 റണ്‍സും 46 സിക്‌സറുകളും ; 12 സിക്‌സറടിച്ച ജോസ് ബട്‌ളറിന് 14 സിക്‌സ് പറത്തി ഗെയിലിന്റെ മറുപടി ; വിന്‍ഡീസിനെതിരേ ഇംഗ്‌ളണ്ട് അടിച്ചത് 418 റണ്‍സ് എന്നിട്ടും ജയിച്ചത് 29 റണ്‍സിന്

uploads/news/2019/02/291212/cricket.jpg

ഗ്രാനേഡ: റണ്‍മഴ പെയ്ത ഇംഗ്‌ളണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും വെസ്റ്റിന്റിസിനെ ഇംഗ്‌ളണ്ട് കീഴടക്കിയത് കഷ്ടിച്ച്. കാണികള്‍ക്ക് ബാറ്റിംഗ് വിരുന്നായി മാറിയ മത്സരത്തില്‍ ഇംഗ്‌ളണ്ട് അടിച്ചത് 24 സിക്‌സറുകളായിരുന്നു. 418 എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും അവര്‍ക്ക് ജയിക്കാനായത് കേവലം 29 റണ്‍സിനായിരുന്നു.

ഗ്രനാഡയിലെ ദേശീയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്‌ളണ്ട് അടിച്ചത് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സായിരുന്നു. മറുപടിയുമായി ഇറങ്ങിയ വെസ്റ്റിന്‍ഡീസ് 48 ഓവറില്‍ 389 ന് കീഴടങ്ങി. ഇംഗ്‌ളീഷ് നിരയില ബട്‌ളര്‍ 150 റണ്‍സ് അടിച്ചപ്പോള്‍ വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയില്‍ അടിച്ചത് 162 റണ്‍സായിരുന്നു. രണ്ടു ടീമും കൂടി 800 ലധികം റണ്‍സ് സ്‌കോര്‍ ചെയ്തു. ഇംഗ്‌ളീഷ് നിരയില്‍ ബട്‌ളര്‍ക്ക് പുറമേ മോര്‍ഗാനും സെഞ്ച്വറി നേടി. ഇരുവരം ചേര്‍ന്ന് 124 പന്തുകളില്‍ അടിച്ചു കൂട്ടിയത് 204 റണ്‍സായിരുന്നു. ഏറ്റവും വലിയ മൂന്നാം വിക്കറ്റിലെ കൂട്ടുകെട്ട് തികയ്ക്കാനും ഇരുവര്‍ക്കുമായി.

ഓപ്പണര്‍മാരായ ബെയര്‍ സ്‌ട്രോവും (56) ഹേല്‍സും (82) അര്‍ദ്ധശതകവും കുറിച്ചു. ബാറ്റിംഗില്‍ പൊരിഞ്ഞ പ്രകടനം നടത്തിയ ജോസ് ബട്‌ലര്‍ 77 പന്തുകളില്‍ നിന്നുമായിരുന്നു 150 റണ്‍സ് അടിച്ചത്. 12 സിക്‌സറുകളും 13 ബൗണ്ടറികളും ബട്‌ളറുടെ ബാറ്റില്‍ നിന്നും പിറന്നു. മോര്‍ഗാന്‍ 88 പന്തില്‍ 103 റണ്‍സ് എടുത്തു. എട്ട് ഫോറുകളും ആറ് സിക്‌സും മോര്‍ഗന്‍ നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസും മോശമാക്കിയില്ല. 97 പന്തില്‍ ക്രിസ് ഗെയില്‍ 162 റണ്‍സ് നേടി. 11 ബൗണ്ടറികളും 14 സിക്‌സറുകളൂം ഗെയില്‍ പറത്തി. 59 പന്തുകളില്‍ 61 റണ്‍സ് നേടി ബ്രാവോയും 36 പന്തില്‍ 50 റണ്‍സുമായി ബ്രാത്‌വെയ്റ്റും കൂട്ടു നിന്നു. നഴ്‌സ് 43, ഹോള്‍ഡര്‍ 29 എന്നിവയായിരുന്നു വിന്‍ഡീസിന്റെ മറ്റ് എണ്ണപ്പെട്ട സ്‌കോര്‍.

മൊത്തം 807 റണ്‍സ് പിറന്ന മത്സരത്തില്‍ മൊത്തം പിറന്നത് 46 സിക്‌സറുകളായിരുന്നു. ഇംഗ്‌ളണ്ടിനായി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരമായി ബട്‌ളര്‍ മാറി. 51 പന്തുകളില്‍ നിന്നുമായിരുന്നു ഗെയ്ല്‍ നൂറു കടന്നത്. സെഞ്ച്വറിയുമായി മോര്‍ഗാന്‍ 6000 റണ്‍സ് തികച്ചപ്പോള്‍ 10,000 റണ്‍സില്‍ എത്തുന്ന രണ്ടാമത്തെ താരമായി ക്രിസ് ഗെയില്‍ മാറി. ബ്രയാന്‍ലാറയാണ് ഗെയിലിന് മുന്നിലുള്ളത്. ഇംഗ്‌ളണ്ടിന്റെ റഷീദ് 85 ന് അഞ്ചു വിക്കറ്റ് പിഴുതപ്പോള്‍ വുഡ് 60 ന് നാലു വിക്കറ്റ് വീഴ്ത്തി.

Ads by Google
Ads by Google
Loading...
TRENDING NOW