Wednesday, June 26, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 01.10 PM

സൈക്കിള്‍ പ്രേമികള്‍ക്കായി 2019 ട്രെക്ക് ഡൊമേന്‍ സൈക്കിളുകള്‍ എത്തുന്നു

2019 trek bycycle market

ട്രെക്ക് ബൈസൈക്കിള്‍ 'ഡൊമേന്‍' 2019 സൈക്കിളുകള്‍ വിപണിയിലെത്തിച്ചു. 57,999 രൂപയ്ക്കാണ് കമ്പനി ട്രെക്ക് സൈക്കിളുകള്‍ ഷോറൂമുകളില്‍ എത്തിച്ചിരിക്കുന്നത്.

ട്രെക്ക് ഡൊമേന്‍ AL 2, AL 3, AL 4, AL 5 എന്നീ നാലു മോഡലുകളെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ട്യൂബ്ലെസ് റെഡി റിമ്മുകള്‍, പഞ്ചര്‍ പ്രതിരോധിക്കുന്ന ബോണ്‍ട്രേഗര്‍ R1 ഹാര്‍ഡ് കേസ് ലൈറ്റ് ടയറുകള്‍ തുടങ്ങിയ നിരവധി ആക്സസറികളും ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ സൈക്കിളുകളില്‍ ഒരുക്കുന്നു.

മോഡലുകളില്‍ പൂര്‍ണ്ണ മഡ്കാര്‍ഡുകള്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഭാരം കുറഞ്ഞ അലൂമിനിയം ഫ്രെയിം എന്‍ഡ്യൂറന്‍സ് ജ്യോമെട്രി ഉറപ്പുവരുത്തും.

ഫ്രെയിമിന് ആജീവനാന്ത വാറന്റിയുണ്ട്. സുഖകരമായ യാത്രയ്ക്കും സ്ഥിരതയ്ക്കും സൈക്കിളിന്റെ ഹെഡ് ട്യൂബ് അല്‍പ്പം ഉയരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വിറയല്‍ പരമാവധി കുറയ്ക്കാന്‍ ഐഎസ്ഒ സ്പീഡ് കാര്‍ബണ്‍ ഫോര്‍ക്കുകള്‍ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW