Monday, June 24, 2019 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 11.24 AM

ജപ്പാനില്‍ ഓര്‍ മത്സ്യങ്ങള്‍ വീണ്ടും തീരത്തേക്ക്, പിന്നാലെ സര്‍വ്വ നാശം വിതച്ച് സുനാമി എത്തുമോ?

oar fish

ഉള്‍ക്കടലില്‍ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓര്‍ മത്സ്യങ്ങള്‍. ജപ്പാനില്‍ നമാസു എന്നാണ് ഓര്‍ മത്സ്യങ്ങള്‍ അറിയപ്പെടുന്നത്. ജാപ്പനീസ് ഭാഷയില്‍ റ്യുഗു നോ സുകായി, എന്നാല്‍ കടല്‍ രാജാവിന്റെ കൊട്ടാരത്തിലെ ദൂതന്‍മാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. കടലില്‍ സുനാമിയോ ഭൂകമ്പമോ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ മത്സ്യങ്ങള്‍ മുന്നറിയിപ്പുമായി കരയിലേക്കെത്തുമെന്നാണ് ജപ്പാനിലുള്ളവര്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ ജപ്പാനിലെ ഓക്കിനാവ ദ്വീപില്‍ മത്സ്യബന്ധനത്തിനു പോയവരുടെ വലയില്‍ രണ്ടു കൂറ്റന്‍ ഓര്‍ മത്സ്യങ്ങള്‍ കുടുങ്ങിയതാണ് ആശങ്ക പരത്തുന്നത്.

ഒക്കിനാവയുടെ തെക്കുപടിഞ്ഞാറുള്ള തോയ തുറമുഖത്തിനു സമീപത്തു നിന്നാണ് ഇവയെ ലഭിച്ചത്. വലയില്‍ നിന്നു പുറത്തെടുത്തപ്പോള്‍ ഓര്‍ മത്സ്യങ്ങളിലൊന്നിന് ജീവനുണ്ടായിരുന്നതായും ഇവര്‍ വ്യക്തമാക്കി. പിടികൂടിയ മത്സ്യങ്ങളിലൊന്നിന് 13 അടിയോളം നീളമുണ്ടായിരുന്നു. കഴിഞ്ഞ മാസവും ജപ്പാനില്‍ ഓര്‍ മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നു. കൂറ്റന്‍ ഓര്‍ മത്സ്യങ്ങളെ തുടരെ തുടരെ കാണുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുകയാണ്. വരാനിരിക്കുന്ന ദുരന്തത്തിന് മുന്നോടിയാണ് ഇതെന്നാണ് ഇവിടുത്തെ ജനത പറയുന്നത്. എന്നാല്‍ ജപ്പാന്‍കാരുടെ ഈ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.

2011-ല്‍ ഫുകുഷിമയിലുണ്ടായ ഭൂകമ്പത്തില്‍ പതിനയ്യായിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ ദുരന്തത്തിനു മുന്‍പ് ഓര്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞിരുന്നു. ഇതിനാലാണ് ഓര്‍ മത്സ്യങ്ങള്‍ ദുരന്തം അറിയിക്കുന്ന ദൂതരാണെന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നത്. എപ്പോഴെല്ലാം ആഴക്കടലില്‍ നിന്നു ഓര്‍ മത്സ്യങ്ങള്‍ ചത്തു തീരത്തടിഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം ജപ്പാനില്‍ പ്രകൃതി ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഭൂകമ്പത്തിനും സുനാമിക്കുമൊന്നും സാധ്യതയില്ലെന്നാണ് ഗവേഷകരുടെ നിഗമനം. ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓര്‍ മത്സ്യങ്ങള്‍ ചത്തു തീരത്തടിയാന്‍ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

സമാനമായ രീതിയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഓര്‍ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2015-ല്‍ കലിഫോര്‍ണിയയിലെ സാന്റാ കാറ്റലീന ദ്വീപില്‍ ജീവനോടെ ഓര്‍ മത്സ്യം തീരത്തടിഞ്ഞിരുന്നു. 19 മാസങ്ങള്‍ക്കു മുന്‍പും ഇതേ പ്രദേശത്ത് മറ്റൊരു ഓര്‍ മത്സ്യത്തെ കണ്ടെത്തിയിരുന്നു. പക്ഷേ അവിടങ്ങളിലൊന്നും ഇതിനു പിന്നാലെ പ്രകൃതി ദുരന്തങ്ങളൊന്നും തന്നെ സംഭവിച്ചിരുന്നില്ല. പാമ്പിനോടു സാമ്യമുള്ള കൂറ്റന്‍ ഓര്‍ മത്സ്യങ്ങള്‍ക്ക് ഇതുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. വെള്ളി നിറത്തില്‍ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്. ഓര്‍ മത്സ്യങ്ങളില്‍ തന്നെ മൂന്നു വിഭാഗമുണ്ട്. അതില്‍ ഏറ്റവും വലുതാണ് ജപ്പാന്‍കാരുടെ മരണ ദൂതന്‍മാരായ ഓര്‍ മത്സ്യങ്ങള്‍. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഴക്കടലില്‍ വസിക്കുന്ന ഇവ തീരത്തെത്തുന്നതും അപൂര്‍വമാണ്.

Ads by Google
Thursday 28 Feb 2019 11.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW