Wednesday, July 17, 2019 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 02.27 AM

ഒ.ഐ.സി. സമ്മേളനം: സുഷമ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്നു പാകിസ്‌താന്‍

uploads/news/2019/02/291150/in4.jpg

ഇസ്ലാമാബാദ്‌/ദുബായ്‌: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ പങ്കെടുക്കുന്ന പക്ഷം, അടുത്ത മാസം യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇസ്ലാമിക്‌ കോഓപറേഷന്‍ (ഒ.ഐ.സി.) യോഗം ബഹിഷ്‌കരിക്കുമെന്ന്‌ പാക്‌ ഭീഷണി.
അബുദാബിയില്‍ നടക്കുന്ന ഒ.ഐ.സി. യോഗത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായാണ്‌ സുഷമാ സ്വരാജ്‌ പങ്കെടുക്കുന്നത്‌.
ഒ.ഐ.സി. സമ്മേളനത്തില്‍ സുഷമാ സ്വരാജ്‌ പങ്കെടുക്കകയാണെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്നു പാകിസ്‌താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി അറിയിച്ചു. ഒ.ഐ.സിയുമായോ ഏതെങ്കിലും ഇസ്ലാമിക രാജ്യവുമായോ തനിക്ക്‌ പ്രശ്‌നങ്ങളില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം മാത്രമാണ്‌ പ്രശ്‌നമെന്നും ജിയോ ന്യൂസ്‌ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറസ്‌, തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുറ്റ്‌ കാവ്‌സോഗ്ലു എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും ഖുറേഷി പറഞ്ഞു. തങ്ങളുടെ ഇസ്ലാമിക സഹോദര രാജ്യത്തിനെതിരേ ഇന്ത്യ നടത്തിയ കടന്നു കയറ്റം പ്രകോപനപരമാണെന്നു തുര്‍ക്കി വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു.
ഒ.ഐ.സി. സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സംബന്ധിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യന്‍ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുന്നതിനെ തുര്‍ക്കി എതിര്‍ക്കുമെന്നും കാവ്‌സോഗ്ലു പറഞ്ഞതായും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ. വിദേശകര്യമന്ത്രി ഷേഖ്‌ അബ്‌ദുള്ള ബിന്‍ സായിദ്‌ അല്‍ നഹ്യാനുമായും താന്‍ ആശയ വിനിമയം നടത്തിയെന്നു ഖുറേഷി പറഞ്ഞു.

Ads by Google
Thursday 28 Feb 2019 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW