Thursday, May 23, 2019 Last Updated 23 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 01.33 AM

വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ച്‌ പാകിസ്‌താന്‍

ഇസ്ലാമാബാദ്‌: അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്ത്‌ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള ആഭ്യന്തര- വാണിജ്യ സര്‍വീസുകള്‍ നിര്‍ത്തിവച്ച്‌ പാകിസ്‌താന്‍.
ഇസ്ലാമാബാദ്‌, ലാഹോര്‍, കറാച്ചി, എന്നീ വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളാണ്‌ സുരക്ഷാകാരണങ്ങളാല്‍ നിര്‍ത്തിവെച്ചത്‌. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൈനിക ആവശ്യങ്ങള്‍ക്കു മാത്രമേ വിമവനത്താവളങ്ങള്‍ പ്രവര്‍ത്തിക്കൂയെന്നും പാക്‌ വ്യോമയാന മന്ത്രാലയം വ്യക്‌തമാക്കി.
പഞ്ചാബിലേക്കും ഖൈബര്‍ പ്രവിശ്യയിലേക്കുമുള്ള സര്‍വീസുകള്‍ നേരത്തേതന്നെ നിര്‍ത്തലാക്കിയ പാക്‌ സര്‍ക്കാര്‍ ഇതിനു പിന്നാലെയാണ്‌ ലാഹോര്‍, സിയാല്‍കോട്ട്‌, ഫൈസലാബാദ്‌, മുള്‍ട്ടാന്‍ ഇസ്ലാമാബാദ്‌ എന്നിവടങ്ങളിലേക്കുകൂടി ഉത്തരവ്‌ വ്യാപിപ്പിച്ചത്‌. പാകിസ്‌താനില്‍നിന്നു വിദേശത്തേയ്‌ക്കു പറന്നിരിക്കുന്ന വിമാനങ്ങള്‍ സുരക്ഷിത സ്‌ഥലങ്ങളിലേക്ക്‌ മാറ്റുമെന്നും അറിയിച്ചു.

Ads by Google
Thursday 28 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW