Wednesday, May 22, 2019 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 01.33 AM

ഉത്തരകൊറിയയെ കാത്തിരിക്കുന്നത്‌ ഉജ്വലഭാവി: ട്രംപ്‌

ഹാനോയി: ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ കിം ജോങ്‌ ഉന്‍ തയാറായാല്‍ ഉത്തരകൊറിയയെ കാത്തിരിക്കുന്നത്‌ ഉജ്വല ഭാവി എന്ന വാഗ്‌ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. വിയറ്റ്‌നാം തലസ്‌ഥാനമായ ഹാനോയിയില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നുമായുള്ള രണ്ടാം ഉച്ചകോടി നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ്‌ ട്വിറ്ററിലൂടെയുള്ള ട്രംപിന്റെ പരാമര്‍ശം. കൊറിയന്‍ യുദ്ധത്തിന്റെ അവസാനത്തോടെ ആറുപതിറ്റാണ്ടായി ഒറ്റപ്പെട്ടു കഴിയുന്ന ഉത്തരകൊറിയയെ മോചിപ്പിക്കാന്‍ തന്റെ സവിശേഷമായ ബ്രാന്‍ഡ്‌ നയതന്ത്രത്തിനും വ്യാപാരബുദ്ധിക്കും മാത്രമേ കഴിയൂ എന്നും ട്രംപ്‌ വ്യക്‌തമാക്കി.
അമേരിക്കയോടു ദീര്‍ഘകാലം യുദ്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട്‌ വ്യാപാരപങ്കാളിയാകുകയും ചെയ്‌ത വിയറ്റ്‌നാമിനെപ്പോലെ ആണവായുധങ്ങള്‍ ഉപേക്ഷിക്കുക വഴി ഉത്തരകൊറിയയക്കും മാറാമെന്നു ട്രംപ്‌ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആര്‍ക്കും ഇതുവരെയുണ്ടായിട്ടില്ലാത്ത അവസരമാണ്‌ എന്റെ സുഹൃത്ത്‌ കിം ജോങ്‌ ഉന്നിന്‌, സാധ്യത ഗംഭീരമാണ്‌, അവസരം വലിയതും, നമുക്ക്‌ വൈകാതെ അറിയാം-ട്രംപ്‌ ട്വിറ്ററില്‍ കുറിച്ചു.
കിമ്മുമായി സിംഗപ്പുരില്‍ ചര്‍ച്ച നടത്തി ചരിത്രം കുറിച്ച ട്രംപിന്‌ പക്ഷേ അവിടെനിന്ന്‌ ഒരുപാടൊന്നും മുന്നേറാനായിട്ടില്ല. അതുകൊണ്ടുതന്നെ ഫലത്തിനായുള്ള സമ്മര്‍ദം വളരെയേറെയുണ്ട്‌. കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണമെന്ന ലക്ഷ്യത്തിലേക്കു നടക്കുന്നു എന്ന അവ്യക്‌തമായ ഒരു പ്രസ്‌താവന മാത്രമാണ്‌ സിംഗപ്പുര്‍ ഉച്ചകോടിയിലുണ്ടായത്‌. എന്നാല്‍ ചര്‍ച്ചയ്‌ക്കുശേഷം ഒരു വര്‍ഷം മിസൈല്‍-ആണവപരീക്ഷണങ്ങളൊന്നും ഉത്തരകൊറിയ നടത്തിയിട്ടില്ല എന്നതു ശ്രദ്ധേയം. പക്ഷേ ഇതിനോടകം ആര്‍ജിച്ചിട്ടുള്ള ആയുധങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല.

Ads by Google
Thursday 28 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW